ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശികളായ യുവാക്കളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

തലയോലപ്പറമ്പ് : കോൺട്രാക്ട് പണി നടക്കുന്ന സൈറ്റിൽ നിന്നും ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് പച്ചായിൽ വീട്ടിൽ ബാസിം (22), മലപ്പുറം തിരൂരങ്ങാടി കുകയൂർ  കറുപ്പായി മാട്ടിൽ വീട്ടിൽ വൈഷ്ണവ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മൂലേക്കടവ് പാലത്തിന് സമീപം സ്വകാര്യ കമ്പനിയുടെ പണി സൈറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ആംഗ്ലേയറും, സി ചാനലും, ബെയിലര്‍ ചാനലുകളും അടങ്ങുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് […]

പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കിണറ്റിൽ തള്ളിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; 18 വർഷങ്ങൾക്ക് ശേഷം ചിറക്കടവ് സ്വദേശിനി അറസ്റ്റിൽ

പൊൻകുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ ഓമന (കുഞ്ഞുമോൾ 57) യെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ 2004 ൽ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ […]

വിൽപ്പനയ്ക്ക് എത്തിച്ച 5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ട്രെയിനിനുള്ളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

തിരുവനന്തപുരം : അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ബീഹാർ മുസാഫിർപുർ സ്വദേശി രാജു സാഹ് (32) ആണ്  അറസ്റ്റിലായത്. കൊച്ചുവേളിയിൽ ട്രെയിനിനുള്ളിൽ നിന്നാണ് വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി ഇയാളെ  പിടികൂടിയത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേന സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ  രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് പ്രതിയെ പിടികൂടിയത് പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം […]

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നം; ഇടുക്കിയില്‍ യുവാവിനെ വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിച്ചു; അയല്‍വാസി അറസ്റ്റിൽ

ഇടുക്കി: കരിമ്പനില്‍ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ അയല്‍വാസി സണ്ണിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിൻ എന്ന യുവാവിനാണ്‌ വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് പിന്നില്‍. തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മില്‍ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവില്‍ ഷെറിനെ വാക്കത്തി കൊണ്ട് സണ്ണി വെട്ടി പരിക്കേല്‍പ്പിച്ചു. ഷെറിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. […]

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം ; മൂന്ന് ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചു കയറി

ആലപ്പുഴ : വേലിയേറ്റത്തെ തുടർന്ന് പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണം. പള്ളിത്തോട് വീടുകളിൽ കടൽവെള്ളം കയറി. വളഞ്ഞവഴിയിൽ 10 വീടുകൾ ഭീഷണിയിലാണ്. രാവിലെ പുറക്കാട് കടൽ ഉൾവലിഞ്ഞിരുന്നു. തീരത്ത് നിന്ന് 25 മീററോളമാണ് കടൽ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലിൽ ഈ പ്രതിഭാസം കണ്ടത്. അതേ സമയം ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും തൃശൂരും കടൽക്ഷോഭം രൂക്ഷം. തിരുവനന്തപുരത്ത് കരുംകുളത്താണ് ശക്തമായ കടൽക്ഷോഭം ഉണ്ടായത്ത്. വീടുകളിലേക്ക് വെള്ളം കയറി. […]

വിദേശനായ്‌ക്കളുടെ ഇറക്കുമതി, വില്‍പന, പ്രജനനം; നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് കേരള ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മനുഷ്യർക്ക് ഭീഷണിയായ ആക്രമണകാരികളായ വിദേശ നായ്‌ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. വന്ധ്യംകരണം ചെയ്യുമ്പോള്‍ നായകള്‍ക്ക് ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നം അടക്കം ചൂണ്ടിക്കാട്ടി നായപ്രേമികളും ഉടമകളും നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. കേന്ദ്രസർക്കാരിന്റെ ഉത്തരവ് നേരത്തെ കർണാടക, കല്‍ക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. നായകളുടെ വില്‍പനയ്ക്കും ഇറക്കുമതിക്കുമുള്ള നിരോധനം തുടരും. മാർച്ച്‌ 12നാണ് അപകടകാരികളായ 23 […]

നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസിൽ യുവാവ് അറസ്റ്റിൽ ; കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ വിക്കി തഗ്ഗിനായ് അന്വേഷണം ഊർജിതമാക്കി പോലീസ്

എറണാകുളം :  നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചകേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി വിനീത് തമ്പിയാണ് അറസ്റ്റിലായത്. എറണാകുളത്തെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2022-ൽ ആണ് കേസിനാസ്പദമായ സംഭവം. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പ്രതികളെ പാലക്കാട് ചന്ദ്രനഗറിൽ വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 20 ഗ്രാം മെത്തഫിറ്റമിൻ, കത്തി, തോക്ക് എന്നിവ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ പിടിയിലായ പ്രതിക്കൊപ്പം കേസിൽ ആലപ്പുഴ സ്വദേശിയായ യൂടൂബർ വിക്കി തഗ് […]

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു ; പ്രതി പിടിയിൽ

എറണാകുളം : മൂവാറ്റുപുഴ ജനറല്‍  ആശുപത്രിയില്‍ ചികിത്സിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി […]

കോട്ടയം തിരുവാതുക്കലില്‍ വീട്ടുമുറ്റത്ത് മൂര്‍ഖനും 47 കുഞ്ഞുങ്ങളും; പിടികൂടി കൂട്ടിലാക്കി വനംവകുപ്പിന്റെ റസ്‌ക്യൂ ടീം

കോട്ടയം: തിരുവാതുക്കലില്‍ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്‌ക്യൂ ടീമാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തില്‍ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതായി വീട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. റസ്ക്യൂ സംഘം സ്ഥലത്ത് എത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. അപ്പോഴാണ്‌ 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. വനംവകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം അംഗങ്ങളായ കെ.എ.അഭീഷ്, കെ.എസ് പ്രശോഭ് എന്നിവർ ചേര്‍ന്നാണ് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കിയത്. […]

കൊച്ചി നഗരം കുടിവെള്ളക്ഷാമത്തിലേക്ക്

കൊച്ചി :നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ജില്ലയിലെ പല സ്‌ഥലങ്ങളിലും കഴിഞ്ഞ നാല് മാസമായി കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുണ്ട്.കൊച്ചി നഗരത്തിലെ പച്ചാളം, വടുതല, കലൂർ, ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലും വൈപ്പിൻ ഭാഗത്ത് എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങളിലും തൃക്കാക്കര ഭാഗത്ത്‌ തെങ്ങോട്, കളത്തിക്കുഴി, ഇടച്ചിറ, മനക്കക്കടവ്, പരിസരങ്ങളിലും തൃപ്പൂണിത്തുറ, ഏരൂർ നഗരസഭയിലെ പ്രദേശങ്ങള്‍ ഉദയംപേരൂർ പഞ്ചായത്തിന്‍റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നെട്ടൂർ, കുമ്ബളം, പനങ്ങാട് പ്രദേശങ്ങളിലും കളമശ്ശേരി ഭാഗത്ത്‌ നഗരസഭാപരിസരങ്ങള്‍ക്കു പുറമെ, കങ്ങരപ്പടി, തേവക്കല്‍, ആലങ്ങാട്, കളമശ്ശേരി,കരുമാല്ലൂർ, കുന്നുകര, ഏലൂർ നഗരസഭാ ഭാഗങ്ങളിലും […]