ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം ;2017 പരീക്ഷ കേന്ദ്രങ്ങൾ ; 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് മുത്ൽ 26 വരെ ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം. മൂല്യനിർണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും […]

ഹാൻസ്,കൂൾ ലിപ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച രണ്ട് മണ്ണാർക്കാട് സ്വദേശികളെ കസബ പൊലീസ് പിടികൂടി ; കസബ ഇൻസ്പെക്ടർ വിജയരാജൻ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

സ്വന്തം ലേഖകൻ കോട്ടയം : കസബ ലിമിറ്റ് കൂട്ടുപാതയിൽ നിന്നും 23 ചാക്ക് ഹാൻസ്,കൂൾ ലിപ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച രണ്ട് മണ്ണാർക്കാട് സ്വദേശികളെ പിടികൂടി. കസബ ഇൻസ്പെക്ടർ വിജയരാജൻ വി, എസ് ഐ മാരായ ഹർഷാദ് എച്ച്, ഉദയകുമാർ, സീനിയർ പോലീസ് ഓഫീസർ സിജി,ആഷിഷ് , ശിവപ്രസാദ് എന്നിവരാണ് പ്രതികളെ പിടി കൂടിയത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവരുന്ന സമയത്താണ് കസബ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്.

വസ്തു തരംമാറ്റി നൽകുന്നതിന് കൈക്കൂലി: വില്ലേജ് ഓഫിസിലെ 2 ഉദ്യോഗസ്ഥരെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ അമ്പലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് പുന്നപ്ര വില്ലേജ് ഓഫിസിൽ നിന്നു പിടികൂടിയ 2 ഉദ്യോഗസ്ഥരെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. വില്ലേജ് അസി. ആലപ്പുഴ കാളാത്ത് അവലൂക്കുന്ന് ചിറയിൽ വീട്ടിൽ എം.സി.വിനോദ് (47), ഫീൽഡ് അസി. പുന്നപ്ര നടുവിലെപറമ്പിൽ വി.അശോക് കുമാർ(55) എന്നിവരെയാണ് മാർച്ച് 12 വരെ റിമാൻഡ് ചെയ്തത്. ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റി. ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാ വൈകിട്ട് 3.30നാണ് കൈക്കൂലിയായി കിട്ടിയ 5000 രൂപയുമായി ഉദ്യോഗസ്ഥരെ പിടികൂടിയത്. […]

പൊലീസ് വാഹനം തടഞ്ഞ് ജോലി തടസ്സപ്പെടുത്തി ; അറസ്റ്റ് ചെയ്ത ഏറ്റുമാനൂർ സ്വദേശിയായ അധ്യാപകനെ 11 വർഷത്തിനു ശേഷം കോടതി വിട്ടയച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ :പൊലീസ് വാഹനം തടഞ്ഞു ജോലി തടസ്സപ്പെടുത്തിയെന്ന കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ 11 വർഷത്തിനു ശേഷം കോടതി വിട്ടയച്ചു. ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശിയും മജിഷ്യനുമായ അജി കെ.സെബാസ്റ്റ്യനെയാണ് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിട്ടയച്ചത്. 2013 ഫെബ്രുവരി ഒന്നിനാണു കേസിനാസ്പദമായ സംഭവം. കോട്ടയം ഡിഡിഇ ഓഫിസിലെ ഉദ്യോഗസ്ഥനെ ഫോണിൽ ശല്യപ്പെടുത്തിയെന്ന പരാതിയിൽ നോട്ടിസ് നൽകാൻ വീട്ടിലെത്തിയപ്പോൾ അജി പൊലീസ് വാഹനം തടഞ്ഞു നിർത്തിയെന്നായിരുന്നു കേസ്. അജിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. അജിക്കു […]

ഓപ്പണ്‍ സ്റ്റേജിൽ പാട്ട്‌ പാടുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം ; കലോത്സവത്തിനിടയില്‍ സിഎംഎസ്‌ കോളേജില്‍ സംഘര്‍ഷം ; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കലോത്സവത്തിനിടയില്‍ സിഎംഎസ്‌ കോളജില്‍ സംഘര്‍ഷം രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സിഎംഎസ്‌ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ഇമ്മാനുവല്‍, ഇയാളുടെ സുഹൃത്തിനുമാണ്‌ പരിക്കേറ്റത്‌. ഇന്നലെ രാത്രി 9.30നാണ്‌ സംഭവം. കലോത്സവത്തോടനുബന്ധിച്ചു കോളജിലെ ഓപ്പണ്‍ സേ്‌റ്റജില്‍ പാട്ട്‌ പാടുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇവര്‍ കോളജ്‌ കാമ്പസിനു പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോഴും ഒരു സംഘം വിദ്യാര്‍ഥികള്‍ ഓട്ടോ തടഞ്ഞു ഇവരെ മര്‍ദിച്ചു. പീന്നിട്‌ പോലീസ്‌ എത്തിയാണ്‌ ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്‌.

സമ്മാനം വരും പോകും ; കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണ് അവിടെ അഹംഭാവത്തിന് ഇടമില്ല ; കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പങ്കുവച്ച് നടൻ മുകേഷ്

സ്വന്തം ലേഖകൻ കോട്ടയം: തന്‍റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്‌ട് വേദിയിലെത്തിയ കാര്യമാണ് മുകേഷ് മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചത്. മിമിക്രി മത്സരത്തിന് സിദ്ദിഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവരും മുകേഷിനൊപ്പമുണ്ടായിരുന്നു. വിവിധ കോളജുകളില്‍നിന്നെത്തിയ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സമ്മാനവും കിട്ടിയില്ല. സമ്മാനം വരും പോകും. കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അവിടെ അഹംഭാവത്തിന് ഇടമില്ലെന്നും മുകേഷ് പറഞ്ഞു. കോട്ടയത്തു […]

ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു; 152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 38 പേര്‍ ആശുപത്രിയില്‍ ; പനി,ക്ഷീണം,ഛർദ്ദി,വയറുവേദന എന്നീ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്ന് നിർദേശം ; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് പേർ മരിച്ചു. പോത്തുകല്ല, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരില്‍ 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ നിന്നും മൂന്നിലെയും വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്നും […]

കോളേജിലെ അസ്ഥികൂടം: അന്വേഷണം ഏഴ് വ‍ർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ച് ; ഡിഎൻഎ പരിശോധന അടക്കം നടത്തും ; കേസിന് വഴിത്തിരിവായത് ശരീര അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വമ്പൻ വഴിത്തിരവ്. ഏഴ് വ‍ർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തലശേരി സ്വദേശിയുടെ ഡ്രൈവിംഗ് ലൈസൻസ് മൃതദേഹ അവശിഷ്ടത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കാണാതായ യുവാവിന്‍റെ അച്ഛൻ തലസ്ഥാനത്തെത്തിയാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണ‌ർ ബാബു കുട്ടൻ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ ജീവനക്കാർ ഒരു കുടയും ബാഗും ടാങ്കിനടുത്ത് […]

സിദ്ധാർത്ഥിൻ്റെ മരണം; എസ്എഫ്ഐ നേതാക്കളടക്കം മൂന്ന് പേര്‍ കീഴടങ്ങി ; 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി ; ഇനി പിടികൂടാനുള്ളത് 8 പേരെ

സ്വന്തം ലേഖകൻ വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മൂന്ന് പേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഖിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്. രാത്രി വൈകിയാണ് ആദ്യം പ്രതി ചേർത്ത 12 പേരിൽ ഒരാളായ അരുൺ കീഴടങ്ങിയത്. കൽപ്പറ്റ ഡിവൈഎസ്പി […]