ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശികളായ യുവാക്കളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശികളായ യുവാക്കളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

തലയോലപ്പറമ്പ് : കോൺട്രാക്ട് പണി നടക്കുന്ന സൈറ്റിൽ നിന്നും ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് പച്ചായിൽ വീട്ടിൽ ബാസിം (22), മലപ്പുറം തിരൂരങ്ങാടി കുകയൂർ  കറുപ്പായി മാട്ടിൽ വീട്ടിൽ വൈഷ്ണവ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ മൂലേക്കടവ് പാലത്തിന് സമീപം സ്വകാര്യ കമ്പനിയുടെ പണി സൈറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ആംഗ്ലേയറും, സി ചാനലും, ബെയിലര്‍ ചാനലുകളും അടങ്ങുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ  പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ ടി.എസ് , എസ്.ഐ മാരായ ഷെറി എം.എസ്, അജി ആർ, സുദർശനൻ പി.പി, സി.പി.ഓ മാരായ അരുൺ, ഷൈൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.