play-sharp-fill

സംസ്ഥാന ബാസ്‌കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പ് ;പുരുഷ വിഭാഗത്തില്‍ കോട്ടയവും വനിതവിഭാഗത്തില്‍ എറണാകുളവും കലാശപ്പോരിലേക്ക് യോഗ്യത നേടി.

മഞ്ചേരി: ഗവ. ബോയ്‌സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടക്കുന്ന സംസ്ഥാന ബാസ്‌കറ്റ്ബാള്‍ ചാമ്പ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോട്ടയവും വനിതവിഭാഗത്തില്‍ എറണാകുളവും കലാശപ്പോരിലേക്ക് യോഗ്യത നേടി. ആദ്യം നടന്ന വനിത സെമിഫൈനലില്‍ എറണാകുളം 75 -52 എന്ന സ്കോറിനാണ് കൊല്ലത്തെ പരാജയപ്പെടുത്തിയത്. രണ്ടാം സെമിയില്‍ തൃശൂര്‍ -കോട്ടയം മത്സരത്തിലെ വിജയികളുമായി ഫൈനലില്‍ ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിലെ ആദ്യ സെമിയില്‍ ഇന്റര്‍നാഷനല്‍ താരം ജിൻസ് കെ. ജോബിയുടെയും എൻ.ബി.എ അക്കാദമി താരം കൃഷ്ണലാല്‍ മുകേഷിന്റെയും നേതൃത്വത്തില്‍ ഇറങ്ങിയ നിലവിലെ ചാമ്ബ്യന്മാരായ കോട്ടയം 85 -52ന് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ഫൈനലില്‍ […]

പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത; മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്.ഇതോടൊപ്പം ആഘോഷങ്ങള്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കോവിഡ് വകഭേദങ്ങളായ ഒമിക്രോണും ജെ എന്‍ വണ്ണും പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ആഘോഷവും അഖില ഭാരത ഭാഗവതാമൃത സത്രവും ജനുവരി 21 – ന് ആരംഭിക്കും. ഫെബ്രുവരി 2ന് ഭാഗവതഹംസ ജയന്തി:

  സ്വന്തം ലേഖകൻ കോട്ടയം: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 103 – മത് ജയന്തി ആഘോഷവും അഖില ഭാരത ഭാഗവതാമൃത സത്രവും ജനുവരി 21 – ന് ആരംഭിക്കും. ഫെബ്രുവരി 2നാണ് ഭാഗവതഹംസ ജയന്തി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് സത്രത്തിന്റെ മുഖ്യ ആചാര്യൻ. മരങ്ങാട് മുരളി കൃഷ്ണൻ നമ്പൂതിരി , ഗുരുവായൂർ രാധാക്യഷ്ണവാര്യർ എന്നിവർ യജ്ഞാചാര്യർമാർ.   നടുവിൽ മഠം അച്യുത ഭാരതി സാമിയാർ, വെൺമണി കൃഷ്ണൻ നമ്പൂതിരി ,സ്വാമി ചിദാനന്ദപുരി തുടങ്ങിയവർ പങ്കെടുക്കും.. ജനുവരി 21 മുതൽ ഫെബ്രുവരി 2 വരെ […]

വിധവാ പെന്‍ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് വൈറലായ മറിയിക്കുട്ടി ഇനി വേദിയിലെത്തുന്നത് പ്രധാനമന്ത്രിക്കൊപ്പം ; ബി ജെ പി തൃശ്ശൂരില്‍ ജനുവരി 3 ന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് നരേന്ദ്ര മോഡിക്കൊപ്പം മറിയക്കുട്ടിയും വേദിയിലെത്തുക

സ്വന്തം ലേഖകൻ തൃശ്ശൂര്‍ : വിധവാ പെന്‍ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് വൈറലായ മറിയിക്കുട്ടി ഇനി വേദിയിലെത്തുന്നത് പ്രധാനമന്ത്രിക്കൊപ്പം. കേരളത്തിലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബി ജെ പി തൃശ്ശൂരില്‍ ജനുവരി 3 ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മറിയക്കുട്ടി വേദിയിലെത്തും. പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകളാണ് വേദിയിലുണ്ടാകുക. അക്കൂട്ടത്തില്‍ മറിയക്കുട്ടിയുമുണ്ട്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോള്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബി ജെ […]

തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയില്‍വെ ; കൊച്ചുവേളി സ്റ്റേഷൻ ഇനി തിരുവനന്തപുരം നോര്‍ത്ത്; നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയില്‍വെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക.നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോര്‍ത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളാക്കുന്നതിവ്റെ ഭാഗമായാണ് റെയില്‍വെയുടെ തീരുമാനം. സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഡിസംബര്‍ ആദ്യം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. തീരുമാനം അറിയിച്ച്‌ ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. […]

കുട്ടികളിലെ രക്താര്‍ബുദം; ഇന്ത്യയില്‍ ആദ്യത്തെ കീമോതെറാപ്പി മരുന്ന് വികസിപ്പിച്ചെടുത്ത് വിദഗ്ധര്‍.

സ്വന്തം ലേഖിക ഇന്ത്യയിലെ ആദ്യത്തേതും സിറപ്പ് രൂപത്തിലുള്ളതുമായ കീമോതെറാപ്പി മരുന്ന് വികസിപ്പിച്ച്‌ ഗവേഷകര്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററും ബെംഗളൂരുവിലെ ഐഡിആര്‍എസ് ലാബും ചേര്‍ന്നാണ് 6-മെര്‍കാപ്‌റ്റൊപുറിന്‍ (6-mercaptopurine, 6-MP) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. കുട്ടികളെ ബാധിക്കുന്ന സാധാരണ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL)യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ഒന്നു മുതല്‍ പത്ത് വരെ പ്രായമുള്ള ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച ഏകദേശം 10,000 കുട്ടികള്‍ക്ക് മരുന്നിന്റെ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷ. എത്ര ഡോഡ് നല്‍കണം എന്നതടക്കമുള്ള നിലവിലെ മരുന്നിലെ വെല്ലുവിളികള്‍ പുതിയ മരുന്നിന് ഫലപ്രദമായി […]

രാജ്യത്തിന്റെ ഓരോ മകള്‍ക്കും ആത്മാഭിമാനമാണ് വലുത്. ‘വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി.

ഡൽഹി : ‘എക്സ്’ ഹാൻഡില്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ വിനേഷിനോട് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഒരു പ്രഖ്യാപിത ബാഹുബലിയില്‍ നിന്ന് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളുടെ വില ഈ ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ? പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.     ഗുസ്തി താരങ്ങളോടുള്ള അനീതിയില്‍ പ്രതിഷേധിച്ച്‌ മേജര്‍ ധ്യാൻചന്ദ് ഖേല്‍ രത്‌ന പുരസ്കാരവും അര്‍ജുന അവാര്‍ഡും തിരിച്ചുനല്‍കുമെന്ന് അറിയിച്ച്‌ വിനേഷ് ഫോഗട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും സര്‍ക്കാര്‍ വാക്ക് […]

വീട്ടില്‍ കഞ്ചാവ് നട്ടുവളർത്തൽ ; കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്. നാല് വർഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് കണ്ണന്തറ വീട്ടിലാണ് സനലിന്‍റെ താമസം. വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്. എറണാകുളം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയും കാപ്പ […]

‘കേരളത്തില്‍വരെ ബിജെപിയുണ്ട്’,പ്രതിപക്ഷത്തിന് പരിഹാസം;തിരഞ്ഞെടുപ്പായി, മാധ്യമങ്ങളില്‍ ‘പ്രത്യക്ഷപ്പെട്ട്’ മോദി.

  സ്വന്തം ലേഖിക 2024ലെ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിന് അവിയല്‍ മുന്നണി സര്‍ക്കാരുകളെ ആവശ്യമില്ലെന്നും ഇത്തരം മുന്നണികള്‍ കാരണമുണ്ടായ സ്ഥിരതയില്ലായ്മ കാരണം മുപ്പത് വര്‍ഷങ്ങള്‍ നഷ്ടമായെന്നും മോദി പറഞ്ഞു.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം. സാധാരണ അഭിമുഖങ്ങള്‍ നല്‍കുന്ന പതിവില്ലാത്ത മോദി, തിരഞ്ഞെടുപ്പ് അടുക്കുമ്ബോഴാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സഖ്യസര്‍ക്കാരുകള്‍ അധികാരത്തിലേറിയാല്‍ എന്തുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാവുകയും ചെയ്തു. സഖ്യകക്ഷിളെ മടുത്താണ് ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുത്തത്. വീണ്ടും അതുതന്നെയാകും ജനങ്ങള്‍ […]

” ഭക്ഷണം കഴിക്കാൻ എത്തി , ആളില്ലാത്ത തക്കം നോക്കി അടിച്ചുമാറ്റിയത് സഹോദരിയുടെ പണം “; ഒടുവിൽ അതിഥി തൊഴിലാളി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ.

കൊച്ചി: പെരുമ്പാവൂരില്‍ സഹോദരിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്സം സമഗുരി സ്വദേശി ഇംദാദ് ഹുസൈനാണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. തന്‍റെ സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയില്‍ നിന്നുമാണ് ഇയാള്‍ ഒരുലക്ഷം രൂപ കവ‍ര്‍ന്നത്. പെരുമ്പാവൂര്‍ കണ്ടന്തറയിലെ വീട്ടില്‍ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം. ഇക്കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടില്‍ യുവാവ് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അപ്പോഴാണ് വീട്ടില്‍ പണമിരിക്കുന്ന കാര്യം ഇയാള്‍ അറിയുന്നത്. തുടര്‍ന്ന് ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇംദാദ് […]