സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ ജോലി: 13 ലക്ഷം പ്രതിഫലം: ഓൺലൈൻ വഴി പരസ്യം നൽകി തട്ടിപ്പു നടത്തിയ സംഘം പിടിയിൽ

  സ്വന്തം ലേഖകൻ ബീഹാർ: സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലിക്ക് അമ്പരപ്പിക്കുന്ന പ്രതിഫലം 1 വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘത്തെ പോലീസ് പിടികൂടി. 13 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തി വന്നത്.   ബിഹാറിലാണ് ഇതു പോലെ ഒരുസംഘം വന്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കി നിരവധി പുരുഷന്മാരില്‍നിന്നാണ് ഇവര്‍ പണം കൈക്കലാക്കിയത്.   എന്നാല്‍, ഈ തട്ടിപ്പുസംഘത്തെ ബിഹാര്‍ പോലീസ് കഴിഞ്ഞദിവസം കൈയോടെ പിടികൂടി. തട്ടിപ്പുസംഘത്തില്‍പ്പെട്ട എട്ടുപേരെയാണ് പോലീസ് […]

62ാമത് സംസ്ഥാന സ്‌കൂള്‍ കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം ; നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി.

  കൊല്ലം : അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നര്‍ത്തകിയുമായ ഐശ ശരതും വിദ്യാര്‍ത്ഥികളും കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരഅവതരിപ്പിക്കും.         വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരും എംഎല്‍എമാരും നടി നിഖില വിമലും പങ്കെടുക്കും. ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങള്‍. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. നടന്‍ […]

പുതുവത്സരാഘോഷം;സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, തിരുവനന്തപുരത്ത് ആഘോഷങ്ങള്‍ 12.30 വരെ, കൊച്ചിയില്‍ ഉച്ചമുതല്‍ നിയന്ത്രണങ്ങള്‍.

സ്വന്തം ലേഖിക സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പെടെ വലിയ സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഒരുക്കിയിരിക്കുന്നത്.തിരുവനന്തപുരത്ത് ആഘോഷങ്ങള്‍ 12.30 ന് അവസാനിപ്പിക്കണമെന്നാണ് പോലീസ് നിര്‍ദേശം. വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല ആഘോഷ കേന്ദ്രങ്ങളില്‍ മഫ്തിയിലടക്കം നിരീക്ഷണമുണ്ടാകുമെന്ന് പോലീസ് കമ്മിഷണര്‍ അറിയിച്ചു. മദ്യപിച്ച്‌ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ അറസ്റ്റ് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ കടകള്‍ അടയ്ക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിട്ടില്ല. ഡിജെ പാര്‍ട്ടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും […]

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 841 പുതിയ കേസുകള്‍, 3 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്.ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.         കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ 145 JN […]

ആഘോഷങ്ങൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി ഒഡീഷ്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപ്പന നടത്തുന്നു ;രണ്ട് യുവാക്കളെ കഞ്ചാവുമായി കസബ പോലീസ് പിടികൂടി.

പാലക്കാട് :കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്കാം തോട് വെച്ച് മൂന്ന് കിലോ കഞ്ചാവുമായി കോഴിപ്പാറ കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ ജോസഫ് എന്ന രാജു വയസ് 39, കനാൽ പിരിവ് പാമ്പംപള്ളം വാളയാർ സ്വദേശി ആൻറണി മാത്യു എന്ന കുഞ്ഞൻ എന്നിവരെയാണ് സ്കൂട്ടറുമായി പിടികൂടിയത്. ഒഡീഷയിൽ നിന്നും ജോലി കഴിഞ്ഞ് വരുന്ന സമയം കഞ്ചാവ് വാങ്ങുകയും കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ക്രിസ്തുമസ് പുതുവത്സരം ആഘോഷങ്ങളിൽ വ്യാപകമായി വിൽപ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS […]

ബോണ്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ അറിയാം;

ഇന്നത്തെക്കാലത്ത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് എല്ലുകളുടെ വേദന. എന്നാല്‍ സ്ഥിരമായ വേദന മറ്റ് പല മാരക രോഗങ്ങളുടെയും ലക്ഷണങ്ങളാകാം.അതിലൊന്നാണ് എല്ലുകളെ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍. അര്‍ബുദങ്ങളില്‍ വച്ച്‌ അപൂര്‍വമായ ഒന്നാണ് ബോണ്‍ കാന്‍സര്‍. സ്ഥിരമായ എല്ലുകളുടെ ഒരുപക്ഷേ ഇതിന്റെ ലക്ഷണമാകാം. എല്ലുകളെ ബാധിക്കുന്ന ഈ അര്‍ബുദത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍ എന്താണെന്ന് അറിയാം. 1. വേദനയും നീര്‍ക്കെട്ടും തുടര്‍ച്ചയായ വേദനയും ഇതിനു ശേഷം ഉണ്ടാകുന്ന നീര്‍ക്കെട്ടും എല്ലുകളിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. ഈ വേദന രാത്രിയില്‍ കഠിനമാകുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. 2. […]

ജനുവരി 3 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മിതമായ ഇടത്തരം മഴ ലഭിക്കും. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കൻ അറബിക്കടലില്‍ മദ്ധ്യഭാഗത്തായി ശക്തിപ്രാപിച്ച്‌ ശക്തികൂടിയ ന്യൂനമര്‍ദ്ദമാവാൻ സാധ്യതയുണ്ട്.   കേരളാ തീരത്ത് ഇന്ന് 0.5 മുതല്‍ 01.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നല്‍കി. തെക്കൻ തമിഴ്‌നാട് തീരത്ത് കടലാക്രമണ സാധ്യതയുള്ളതിനാല്‍ […]

ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികൾ തമ്മിൽ വഴക്ക്,ഒരു കുട്ടിയുടെ ചുണ്ടിനു നിസ്സാരമായി മുറിവേറ്റു ;തുടർന്ന് പരിക്കേറ്റ കുട്ടിയുടെ മുത്തശ്ശി അംഗൻവാടിയിലെത്തി കുട്ടിയെ ഉപദ്രവിച്ചു.

കൊല്ലം :അഞ്ചൽ വെള്ളാരംകുന്ന് അംഗന്‍വാടിയിലാണ് സംഭവം . അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കന്നതിനിടയില്‍ രണ്ട് കുട്ടികള്‍ തമ്മിലുണ്ടായ ഉന്തും തള്ളലിനും ഒരു കുട്ടിയുടെ ചുണ്ടിന് നിസ്സാരമായി മുറിവേറ്റിരുന്നു. ഈ സമയം ഹെല്‍പ്പര്‍ പരിക്കേറ്റ കുട്ടിയെ എടുത്ത് മുറിവ് പരിശോധിക്കുന്നതിനിടെ സമീപവാസിയും പരിക്കേറ്റ കുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീ അംഗൻവാടിയില്‍ അതിക്രമിച്ചു കയറി കുട്ടിയോട് ക്ഷോഭിച്ച്‌ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു . ഹെല്‍പര്‍ ഇടപെട്ട് ഇവരെ അംഗന്‍വാടിക്ക് പുറത്തിറക്കിവിട്ടു. വീട്ടില്‍ പോയ ഇവര്‍ വീണ്ടും അംഗന്‍വാടിയില്‍ എത്തുകയും കുഞ്ഞിനെ കഴുത്തറുക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും വീണ്ടും ആക്രമിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഹെല്‍പര്‍ […]

അമ്മയുടെ ഓഫീസില്‍ നിന്ന് ആകെ കട്ടന്‍ ചായയാണ് കുടിക്കുന്നത്!!! ഉച്ചയൂണ് മുതല്‍ എല്ലാതും സ്വന്തം പോക്കറ്റില്‍ നിന്ന്- ഇടവേള ബാബു

സ്വന്തം ലേഖിക മലയാളത്തിന്റെ പ്രിയ താരമാണ് ഇടവേള ബാബു. നടനായും നിര്‍മ്മാതാവായും തിരക്കഥാകൃത്തായുമെല്ലാം പിന്നണിയിലും ശ്രദ്ധേയനാണ് ഇടവേള ബാബു.ഏറെ നാളായി താരസംഘടനയുടെ തലപ്പത്തും അദ്ദേഹമുണ്ട്. മലയാള താരങ്ങളുടെ സംഘടനയായ അമ്മയെ മുന്നില്‍ നിന്ന് നയിക്കുന്ന നടനാണ് താരസംഘടന അമ്മയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. നടന്‍ മോഹന്‍ലാലാണ് നിലവില്‍ സംഘടനയുടെ പ്രസിഡന്റ്. ഇപ്പോഴിതാ സംഘടനയെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്. അമ്മ സംഘടനയില്‍ നിന്നും താന്‍ സാമ്ബത്തിക നേട്ടമൊന്നും ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇടവേള ബാബുവിന്റെ തുറന്നുപറച്ചില്‍. സംഘടനയുടെ […]

തിരുനെല്‍വേലിയില്‍ വിജയ്‌യുടെ കിറ്റ് വിതരണം; തിക്കിലും തിരക്കിലുംപെട്ട് 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്ക് പരുക്ക്

സ്വന്തം ലേഖിക ചെന്നൈ:തിരുനെല്‍വേലിയില്‍ നടൻ വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്കു പരുക്കേറ്റു.തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തിരുനെല്‍വേലി കെ‍ഡിസി നഗറിലുള്ള സ്വകാര്യ ഹാളില്‍ നടന്ന പരിപാടിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിജയ് നേരിട്ടു വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് അപകടത്തിനു കാരണം. ആരുടെയും പരുക്ക് ഗുരുതരമല്ല.തൂത്തുക്കുടിയില്‍ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ നടൻ ടി.രാജേന്ദര്‍ തളര്‍ന്നു വീണു. […]