Spread the love

ഡൽഹി : ‘എക്സ്’ ഹാൻഡില്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ വിനേഷിനോട് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഒരു പ്രഖ്യാപിത ബാഹുബലിയില്‍ നിന്ന് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളുടെ വില ഈ ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ? പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

video
play-sharp-fill

 

 

ഗുസ്തി താരങ്ങളോടുള്ള അനീതിയില്‍ പ്രതിഷേധിച്ച്‌ മേജര്‍ ധ്യാൻചന്ദ് ഖേല്‍ രത്‌ന പുരസ്കാരവും അര്‍ജുന അവാര്‍ഡും തിരിച്ചുനല്‍കുമെന്ന് അറിയിച്ച്‌ വിനേഷ് ഫോഗട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും വിനേഷ് കത്തില്‍ വ്യക്തമാക്കി.

 

 

 

 

തുടര്‍ന്ന് ശനിയാഴ്ച ഫോഗട്ട് പുരസ്കാരം മടക്കി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനാല്‍ കര്‍ത്തവ്യപഥില്‍ അര്‍ജുന, ഖേല്‍ രത്ന പുരസ്കാരങ്ങള്‍ വച്ച്‌ മടങ്ങുകയായിരുന്നു.മെഡലുകളും മറ്റ് ബഹുമതികളും അതിനുശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group