മുത്തശ്ശി വേഷങ്ങളും ഹാസ്യത്തില്‍ ചാലിച്ച അഭിനയശൈലിയും; മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം; നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മിക്ക് വിട; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌; സംസ്കാരം ഇന്ന്

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്. നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റുന്നത്. നന്ദനം പോലുള്ള സിനിമകളിലൂടെ പിന്നേയും ഒരുപാട് തവണ പ്രേക്ഷകരെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മിയമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. സുബ്ബലക്ഷ്മിയുടെ മകള്‍ താരകല്യാണ്‍ അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകയുമാണ്. ആ പാതയിലൂടെ തന്നെ താരയുടെ മകള്‍ സൗഭാഗ്യയും അഭിനേത്രിയും നര്‍ത്തകയുമൊക്കെയായി മാറുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റേത്. […]

ഒരുവര്‍ഷമായി ഒരുമിച്ച്‌; കൊല്ലത്ത് ഇസ്രായേല്‍ സ്വദേശിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 75 കാരൻ; ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം. ഇസ്രായേല്‍ സ്വദേശിനി സ്വാത (36) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് യുവതിയെ കൊലപ്പെടുത്തിയത്. സ്വാതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് കൃഷ്ണചന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഭാര്യയെ സംശയം; ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: ചങ്ങനാശേരി മാടപ്പള്ളി പൻപുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം : മാടപ്പള്ളി പൻപുഴയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്ന്. ഭർത്താവ് പ്രതിയായ മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫാണ് ഭാര്യ സിജിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സനീഷ് ജോസഫിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോട് കൂടിയാണ് സംഭവം നടന്നത്. . സിജിയുടെയും സനീഷിന്റെയും രണ്ടാം വിവാഹമായിരുന്നതായി പൊലീസ് പറഞ്ഞു. ഈ ബന്ധത്തിൽ ഇരുവർക്കും നാല് വയസുള്ള ഒരു കുട്ടിയുണ്ട്. സനീഷിന്റെ പീഡനം സഹിക്കവയ്യാതെ സനീഷുമായുള്ള വിവാഹ ബന്ധം […]