പതിവ് തെറ്റാതെ ചുവപ്പ് പരവതാനി വിരിച്ച് മലരിക്കൽ ആമ്പൽ പൂവുകൾ വിരിഞ്ഞു തുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കൽ എന്ന പ്രദേശത്തെ മലരിക്കൽ ഗ്രാമം മണ്‍സൂണ്‍ മഴ വഴിമാറുന്നതോടെ പച്ചയില്‍ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും.
തുലാവര്‍ഷമെത്തുമ്പോഴേക്കും മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, വെള്ളത്തിന് മുകളില്‍ പെങ്ങിക്കിടക്കുന്ന പച്ച ഇലകള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ വിരിഞ്ഞ് നില്‍ക്കുന്നത്, അതിരാവിലെ സുര്യോദയത്തോടൊപ്പം കാണാന്‍ കഴിയുകയെന്നത് ഒരു പക്ഷേ ജീവതത്തിലെ ഏറ്റവും മനോഹരമായ കഴ്ചകളില്‍ ഒന്നായിരിക്കും.
കണ്ണേത്താദൂരം പരന്നുകിടക്കുന്ന ആമ്പല്‍പാടങ്ങൾ മുഴുവൻ പിങ്ക് നിറത്തിലെ പൂവിട്ട് നിൽക്കുന്ന കാഴ്ച ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ ഇവിടെ എ ത്തും.ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പൂത്തുതുടങ്ങി ഒക്ടോബർ വരെയുണ്ടാകും. പൂക്കൾക്കിടയിലൂടെ ചെറുവള്ളങ്ങളിൽ സഞ്ചരിക്കാനും ചിത്രം പകർത്താനും സൗകാര്യം ഇവിടെ ഒരുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ല ഭരണകൂടത്തിന്റെ പിന്തുണയും ആമ്പൽ ടൂറിസത്തിന് ലഭിച്ചതോടെ ഇതരദേശങ്ങളിൽ നിന്നുപോലും കാഴ്ചക്കാർ വർധിച്ചിരുന്നു.വിനോദ സഞ്ചാരികൾക്കും പ്രദേശവശികൾക്കും ഇത് ഒരുപോലെ കുളിർമ്മ എകുന്ന ഒന്നാണ്. കൂടാതെ പ്രദേശവസികൾക്ക് ഒരു വരുമാനം കൂടിയാണ്.