മുഖം മിനുക്കാനൊരുങ്ങി വൈക്കം നഗരസഭ പാർക്ക്; നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

സ്വന്തം ലേഖിക കോട്ടയം: വൈക്കം നഗരസഭ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം. 9.20 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് വൈക്കം അഷ്ടമിയോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. പാർക്കിലെത്തുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത വിധം താഴ്ന്നുവളർന്ന മരച്ചില്ലകൾ മാറ്റും. കേടുപാടുകൾ സംഭവിച്ച ഇരിപ്പിടങ്ങൾ നവീകരിക്കും. ഉപയോഗയോഗ്യമല്ലാത്ത ഇരിപ്പിടങ്ങളും കേടുപാടുകൾ സംഭവിച്ച കളി ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കും. പാർക്കിന്റെ ഭാഗമായുള്ള ശൗചാലയം നവീകരിക്കും. പാർക്കിന്റെ മധ്യഭാഗത്തായി നിലവിലുള്ള മീൻകുളം മെച്ചപ്പെട്ട നിലയിൽ നവീകരിച്ച് അലങ്കാര […]

മലയാളികളെ തായ്‌ലന്‍ഡില്‍ ചതിയില്‍പ്പെടുത്തിയ സംഭവം; ഏറ്റുമാനൂരിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍; പ്രതിയുമായി തെളിവെടുപ്പ് നടത്തി

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ നിന്നുള്ള 16 അംഗ വിനോദയാത്രാ സംഘത്തെ തായ്‌ലൻഡില്‍ ചതിയില്‍പ്പെടുത്തി ഒളിവില്‍ പോയ ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡിലെ ട്രാവല്‍ കെയര്‍ ഏജൻസി ഉടമ അഖിലിനെ കുമരകം എസ് എച്ച്‌ ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് ഏറ്റുമാനൂരില്‍ തെളിവെടുപ്പ് നടത്തി. യാത്രാ സംഘത്തിലെ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യരുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും മറ്റുമുള്ള വിവരങ്ങള്‍ അറിയാൻ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാള്‍ സ്ഥാപനം […]

മുടി നീട്ടി വളര്‍ത്തി; അഞ്ച് വയസ്സു‌കാരന് പ്രവേശനം നിഷേധിച്ച്‌ സ്വകാര്യ സ്കൂള്‍; ചൈല്‍ഡ് ലൈനില്‍ പരാതി നൽകി കുടുംബം

സ്വന്തം ലേഖിക മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്‌ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം. അഞ്ചു വയസുകാരന് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിന് പരാതി നല്‍കി. ചൈല്‍ഡ് ലൈൻ സ്കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളര്‍ത്തിയത്. രണ്ടാഴ്ച […]

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം….! രാജ്യത്തെ ഭാവിചാമ്പ്യന്മാര്‍ക്ക് കൂടി വേണ്ടിയാണ്; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്‌ന്‍ നിഗം

സ്വന്തം ലേഖിക കൊച്ചി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടൻ ഷെയ്‌ൻ നിഗം. മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരമെന്നും രാജ്യത്തെ ഭാവിചാമ്പ്യന്മാര്‍ക്ക് കൂടി വേണ്ടിയാണിതെന്നും നടൻ ഫേസ്ബുക്കില്‍ കുറിച്ചു. സമരത്തിന്റെ കാരണവും, സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെയും കുറിച്ച്‌ വിശദമായ ഒരു കുറിപ്പാണ് ഷെയ്‌ൻ നിഗം പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടൻ ടൊവിനോ തോമസും, നടി അപര്‍ണ ബാലമുരളിയും സംവിധായിക അഞ്ജലി മേനോനും സാക്ഷി മാലിക്ക് അടക്കമുള്ള താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. ഏതൊരാളും അര്‍ഹിക്കുന്ന നീതി ഇവര്‍ക്കും കിട്ടണമെന്നും എതിര്‍പക്ഷത്തുള്ളവര്‍ […]

മികച്ച വില്ലേജ് ഓഫീസർ, മികച്ച തഹസിൽദാർ, പ്രളയ കാലത്തും മഹാമാരി കാലങ്ങളിലും മികച്ച സേവനം..!! റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ പടിയിറങ്ങി ; ആശംസകൾ അറിയിച്ച് മന്ത്രി വി എൻ വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും

സ്വന്തം ലേഖകൻ കോട്ടയം : സേവനമനുഷ്ഠിച്ച എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചതാക്കി തീർക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥനാണ് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ. പ്രളയകാലത്തും, മഹാമാരി കാലത്തും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന ഉദ്യോഗസ്ഥൻ. ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരനായിരുന്നെങ്കിലും തന്റെ സ്നേഹംകൊണ്ട് ശത്രുക്കളെ പോലും മിത്രങ്ങളാക്കിയ ഉദ്യോഗസ്ഥൻ. 1987ൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം നാളുകൾക്കിപ്പുറം പടിയിറങ്ങുമ്പോൾ സഹപ്രവർത്തകർക്ക് വാതോരാതെ പറയാൻ നിരവധി കാര്യങ്ങളാണ്. തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ജോലിയിൽ 100% ആത്മാർത്ഥത പുലർത്തി. ഔദ്യോഗിക കാര്യങ്ങളിലും സഹപ്രവർത്തകരുടെ കാര്യങ്ങളിലും അതീവ […]

നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ; ടൊവിനോ തോമസ്.

സ്വന്തം ലേഖകൻ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഏതൊരു സാധാരണക്കാരനും ലഭിക്കുന്ന നീതി അവര്‍ക്ക് ലഭിക്കാതെ പോകരുത് എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് […]

ഇന്നത്തെ (31/05/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (31/05/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.1,00,00,000/- [1 Crore] FH 557075 (PATHANAMTHITTA) Consolation Prize Rs.8,000/- FA 557075 FB 557075 FC 557075 FD 557075 FE 557075 FF 557075 FG 557075 FJ 557075 FK 557075 FL 557075 FM 557075 2nd Prize Rs.10,00,000/- [10 Lakhs] FG 596415 (ERNAKULAM) 3rd Prize Rs.5,000/- 0034 0214 0260 0369 0527 1125 3126 3685 3771 […]

ഡോ. വന്ദനയുടെയും, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം..!! ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടേയും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 25 ലക്ഷം രൂപയാണ് ധനസഹായം. മെയ് 23നാണ് തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരണശാലയിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ വിവിധ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിൽ കോൺക്രീറ്റ് മതിൽ തകർന്നാണ് അഗ്നിശമനാ സേനാ ഉദ്യോഗസ്ഥനായ രഞ്ജിത്ത് (32) ആണ് […]

എന്നെ സിനിമയില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കിയതായി തോന്നുന്നു, ആരും വിളിക്കാറില്ല’;ഇതുവരെ ചാൻസ് ചോദിച്ച്‌ ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും . ധര്‍മജന്‍ ബോള്‍ഗാട്ടി

സ്വന്തം ലേഖകൻ സിനിമയില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതായി തോന്നുന്നെന്ന് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്ന റോളിലേക്കാണ് എന്നെ വിളിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ തന്നെ ആരും വിളിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ഇതുവരെ ചാൻസ് ചോദിച്ച്‌ ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും ധര്‍മജൻ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ ആരേയും വിളിച്ച്‌ ചാൻസ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാൻസ് കിട്ടാതാവുന്നതെന്ന് അറിയില്ല. ഭയങ്കരമായി ആവശ്യമുണ്ടെന്ന് […]

ശനി വരുന്ന വഴിയേ…!! കോട്ടയത്തെ കൈക്കൂലി വീരൻ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ..!! കുടുങ്ങിയത് എറണാകുളം സ്വദേശിയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ; കൈക്കൂലിക്കാരൻ നിരണത്ത് കെട്ടിപ്പൊക്കിയത് കോടികൾ വില വരുന്ന വീട്..!! വീടിന്റെ വലിപ്പം കണ്ട് മൂക്കത്ത് വിരൽ വെച്ച് ജനങ്ങൾ; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തെ കൈക്കൂലി വീരൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി നാളെ ജോയിൻ ചെയ്യാൻ ഇരിക്കെയാണ് കൈക്കൂലി വീരനെ വിജിലൻസ് പൊക്കിയത്. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെകെ സോമനെയാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ എറണാകുളം സ്വദേശിയായ കരാറുകാരനോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ ഇന്ന് […]