വെള്ളറടയിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍.ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.

സ്വന്തം ലേഖകൻ വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടു ഇലക്‌ട്രോണിക്‌സ് ത്രാസ്സും, 40 ഓളം സിറിഞ്ചും കണ്ടെടുത്തു. റൂറല്‍ എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ […]

സ്ത്രീകള്‍ പരിഹസിക്കുമ്പോഴാണ് സങ്കടം ; ചാനലുകളില്‍ പോലും ബോഡി ഷേമിങ്, ഇത് പരിതാപകരമാണ്; തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവികൊടുക്കാതെയായി തുറന്നടിച്ച്‌ ഹണി റോസ്

സ്വന്തം ലേഖകൻ മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഇതിനകം ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായ ഹണി റോസ്, ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്‌ഘാടനങ്ങളില്‍ പങ്കെടുക്കുന്ന താരമാണ്. ഇതിന്റെ പേരില്‍ മാത്രം നിരവധി ട്രോളുകള്‍ ഹണിക്കെതിരെ വരാറുണ്ട്. ഒരുപാട് ബോഡി ഷേമിങ് കമന്റുകള്‍ക്കും താരം ഇരയായിട്ടുണ്ട്. അടുത്തിടെ ഇതിന്റെ പരിധി വിടുന്ന ചില സാഹചര്യങ്ങളുമുണ്ടായി. അഭിമുഖങ്ങളിലും ചാനല്‍ പരിപാടികളിലും അനാവശ്യമായി താരത്തിന്റെ പേര് വലിച്ചിട്ട് പരിഹസിച്ചത് സോഷ്യല്‍ മീഡിയയില്‍ […]

ആറ് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ; കൂടെയുണ്ടായിരുന്ന അസം സ്വദേശി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപ് ആണ് പിടിയിലായത്. അസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ […]

തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കും..! കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പടെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് മലപ്പുറം ജില്ലയിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും […]

പരസ്യവിമര്‍ശനം; തോമസ്. കെ.തോമസിന് താക്കീതുമായി ശരദ് പവാര്‍.എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് താക്കീത് നല്‍കിയത്.

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയ്‌ക്കെതിരെയുള്ള പരസ്യവിമര്‍ശനത്തില്‍ തോമസ് കെ.തോമസ് എംഎല്‍എയ്ക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ താക്കീത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് താക്കീത് നല്‍കിയത്. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഫോറത്തില്‍ പറയണമെന്ന് പവാര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി തോമസ് രംഗത്തെത്തുകയായിരുന്നു. മന്ത്രി എ.കെ.ശശീന്ദ്രനും ചാക്കോയും ചേര്‍ന്ന് പാര്‍ട്ടിയിലെ അധികാരങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കുകയാണ്. പാര്‍ട്ടിക്ക് കിട്ടിയ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലെല്ലാം ഇവരുടെ ആളുകളെ നിയോഗിച്ചു. ആലപ്പുഴയിലെ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുക്കാനാണ് […]

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം..! ഒരു സീറ്റ് നേടി ബിജെപി; കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫും യു.ഡി.എഫും ഒമ്പത് വീതം സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു. നാല് വാര്‍ഡുകള്‍ എല്‍.ഡി.എഫും മൂന്ന് വാർഡുകൾ യു.ഡി.എഫും പിടിച്ചെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ പുത്തന്‍തോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ സൂസന്‍ കെ സേവ്യര്‍ വിജയിച്ചത്. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി 19 വാര്‍ഡുകളില്‍ 9 വീതം സീറ്റുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും വിജയിച്ചു.ഒരു വാര്‍ഡില്‍ ബി.ജെ.പിക്കാണ് വിജയം. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് നേരിയ നേട്ടം. നാല് […]

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകും : ജില്ലാ കളക്ടര്‍.പ്രവാസികളുടെ കഴിവും നിക്ഷേപവും നമ്മുടെ നാടിന് പ്രയോജപ്രദമാക്കണം

. സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. പ്രവാസികളുടെ കഴിവും നിക്ഷേപവും നമ്മുടെ നാടിന് പ്രയോജപ്രദമാക്കണം. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കളക്ടറേറ്റിലെ നോര്‍ക്കയുടെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്ക്കരണം ജനങ്ങള്‍ക്ക് നല്‍കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മികച്ച ഇടപെടലുകള്‍ ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായാണ് ജില്ലാ പ്രവാസി […]

ഡിവൈഎസ്പിയെ വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെ..!! കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് ഉൾപ്പെടെ നിരവധി കേസുകൾ..!! തട്ടിപ്പുകൾക്ക് മറയാക്കിയത് ഭർത്താവിനെ..! നുസ്രത്തിന് ജാമ്യം

സ്വന്തം ലേഖകൻ മലപ്പുറം:വിവിധ തട്ടിപ്പുകേസുകളിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വി.പി. നുസ്രത്തിന് (36) മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം പൊലീസെടുത്ത കേസിൽ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്. ഭർത്താവിനെ മറയാക്കിയായിരുന്നു ഇവരുടെ തട്ടിപ്പുകൾ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയത് ഉൾപ്പടെ നിരവധി കേസുകളാണ് നുസ്റത്തിന്റെ പേരിലുള്ളത്. കേരളത്തിലെ മുൻനിര സിനിമ നിർമാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വർണം തന്റെ പക്കലുണ്ടെന്ന് […]

‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്.ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

. സ്വന്തം ലേഖകൻ തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിനായി കൗണ്‍സിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്ബസുകളാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം […]

ഗുസ്തിതാരങ്ങളുടെ സുരക്ഷക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ്.താരങ്ങളുടെ ആരോപണത്തില്‍ മുന്‍വിധികളില്ലാത്ത അന്വേഷണം നടത്തണം.

സ്വന്തം ലേഖകൻ ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെട്ട് അന്തരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയും (ഐഒസി) യുണൈറ്റഡ് വേള്‍ റെസ്‌ലിങും (യുഡബ്ല്യൂഡബ്ല്യൂ). ഗുസ്തി താരങ്ങളുടെ സമരത്തെ നേരിട്ട രീതിയും പൊലീസ് നടത്തിയ അതിക്രമവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി വക്താവ് പ്രതികരിച്ചു. താരങ്ങളുടെ ആരോപണത്തില്‍ മുന്‍വിധികളില്ലാത്ത അന്വേഷണം നടത്തണം. താരങ്ങളുടെ സുരക്ഷക്ക് കൂടുതല്‍ പരിഗണന നല്‍കണം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം. പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള താരങ്ങളുടെ കടുത്ത നടപടി വരെ ഗുസ്തി താരങ്ങള്‍ എടുത്തിരുന്നു. […]