play-sharp-fill

ഗുരുതര അച്ചടക്ക ലംഘനം നടത്തി; ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി

സ്വന്തം ലേഖിക തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ ആറ് പേരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തി, ലഗേജിന് നിരക്ക് ടിക്കറ്റ് നല്‍കാത്തത് തുടങ്ങിയ സംഭവങ്ങളിലാണ് സസ്‌പെന്‍ഷന്‍. അപകടകരമായി ബസോടിച്ച്‌ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ചടയമംഗലം ഡിപ്പോയിലെ ഡ്രെെവര്‍ ആര്‍ ബിനുവാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍. ബിഹേവിയറല്‍ ചെയ്ഞ്ച് ട്രെയിനിംഗില്‍ മദ്യപിച്ചെത്തിയ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റിനെയും സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ എറണാകുളം ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ വിജയപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബു കെ.കുരുവിള (41) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുടെ നേരെ 2020, 2021 വർഷങ്ങളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിത കൗൺസിലിങ്ങിനിടയിലാണ് ഈ കാര്യങ്ങൾ പറയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാമ്പാടി,കറുകച്ചാൽ, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ മോഷണകേസുകള്‍ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, സി.പി.ഓ […]

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയുമായി വഴക്ക്; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്സിൽ; പിടിയിലായത് വാകത്താനം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: വാകത്താനത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം നാലുന്നാ ക്കൽ ഭാഗത്ത് കൊച്ചുമണിയം പിടവത്ത് വീട്ടിൽ തോമസ് മകൻ മോബി തോമസ് (44) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാവുകയും തുടർന്ന് ഭാര്യയെ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പോർച്ചിലിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ […]

മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിൽ കുംഭപ്പൂര മഹോത്സവം മാർച്ച് മൂന്ന് മുതൽ ഏഴ് വരെ

സ്വന്തം ലേഖിക കോട്ടയം: മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിൽ കുംഭപ്പൂര മഹോത്സവം മാർച്ച് മൂന്ന് മുതൽ ഏഴ് വരെ. നാലിന് രാവിലെ എട്ടിന് കലശം- ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവര് നിർവ്വഹിക്കും. വൈകിട്ട് 6ന് സംഗീതനിശ, 8 ന് നൃത്തനൃത്യങ്ങൾ. 5 ന് രാവിലെ പൊങ്കാല, 11 മണിക്ക് പ്രസാദഊട്ട്, കതിഗാനാമൃതം. വൈകിട്ട് 6ന് നൃത്തനൃത്യങ്ങൾ 7:30 ന് ഗാനമേള. 6 ന് വൈകിട്ട് കുടംപൂജ, പഞ്ചാരിമേളം കുമാരനല്ലൂർ സജേഷ് സോമൻ്റെ നേതൃത്വത്തിൽ 40 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്നു. വൈകിട്ട് 8ന് […]

25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും അസിസ്റ്റൻ്റും വിജിലൻസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും അസിസ്റ്റൻ്റും വിജിലൻസ് പിടിയിൽ. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ഓഫീസ് അസിസ്റ്റൻ്റ് ഹസീന എന്നിവരെയാണ് മധ്യ മേഖല വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത ആളിൽ നിന്നും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഇയാൾ 25000 രൂപ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരാറുകാരൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ ബ്ലൂ ഫിനോഫ് തിലിൻ പൗഡർ പുരട്ടിയ […]

കേരള വ്യാപാരി വ്യവസായി സമിതിയുടെ കോട്ടയം ഏരിയ സമ്മേളനം മാർച്ച് 4, 5 തിയതികളിൽ

സ്വന്തം ലേഖകൻ കോട്ടയം : കേരള വ്യാപാരി വ്യവസായി സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ഏരിയ സമ്മേളനം മാർച്ച് 4, 5 തിയതികളിൽ സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു. ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ റ്റി സൈമൺ അധ്യക്ഷനാകും. കെ എസ് വി വി എസ് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ ബി ശശികുമാർ മുതിർന്ന വ്യാപാരികളെ […]

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം…! ഓസ്കർ വേദിയിൽ തിളങ്ങാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ; താരത്തിന് ആശംസകളുമായി രൺവീർ

സ്വന്തം ലേഖകൻ 2023 ലെ ഓസ്കർ വേദിയിൽ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. 95ാം ഓസ്കര്‍ പുരസ്കാരവേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ദീപിക പദുക്കോണും. ഡ്വെയ്ന്‍ ജോണ്‍സന്‍, മൈക്കല്‍ ബി. ജോര്‍ഡന്‍ എന്നിവരുള്‍പ്പടെ 16 അവതാരകരുടെ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. റിസ് അഹമദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്സൂർ, ജെനീഫർ കോണലി, സാമൂവൽ എൽ ജാക്സൻ, മെലീസ മക്കാർതി, സോ സാൽഡന, ഡോണി യെൻ, ജൊനാഥൻ മേജോഴ്സ്, ക്വസ്റ്റ് […]

ഇന്നത്തെ ( 03/03/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 03/03/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] NE 640222 (KOTTAYAM) Consolation Prize Rs.8,000/- NA 640222 NB 640222 NC 640222 ND 640222 NF 640222 NG 640222 NH 640222 NJ 640222 NK 640222 NL 640222 NM 640222 2nd Prize Rs.10,00,000/- [10 Lakhs] NA 999442 (KOZHIKKODE) Agent Name: RAJEEVAN E Agency No.: D 6908 3rd Prize Rs.100,000/- [1 […]

പകല്‍ സ്വപ്നം കാണാന്‍ മോദിക്ക് അവകാശം ഉണ്ട് ; നിയമ സഭയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു; കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ എം എ ബേബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. പകല്‍ സ്വപ്നം കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം. നിയമ സഭയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് സഖ്യം. ക്രിമിനല്‍ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച്‌ സമരം ചെയ്യാന്‍ സാധിക്കാത്തത് നിയമസഭയില്‍ മാത്രമാണ്. മോദിയുടെ […]

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു..! 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുന്നു. രണ്ടു ജില്ലകളിൽ ഇന്നും നാളെയും മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം താപനില ക്രമാതീതമായി വർദ്ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ […]