സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു..! 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു..! 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുന്നു. രണ്ടു ജില്ലകളിൽ ഇന്നും നാളെയും മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം താപനില ക്രമാതീതമായി വർദ്ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. ഇതേ രീതിയിൽ അന്തരീക്ഷ താപനില വർദ്ധിക്കുകയാണൈങ്കിൽ ജല ഉപഭോഗത്തിൽ നിയന്ത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യമായി വന്നേക്കാം.