മദ്യപിച്ചെത്തിയ മോഷ്ടാവിന് അമ്പത് രൂപ പോക്കറ്റിൽ ഇട്ട് കൊടുത്ത് വാർഡ് മെമ്പർ; പുറത്തുവന്നത് രണ്ട് ലക്ഷം രൂപയുടെ മോട്ടറും പൈപ്പുകളും മോഷ്ടിക്കാനുള്ള മാസ്റ്റർ പ്ലാൻ; ഇടുക്കി നെടുങ്കണ്ടത്ത് 50 രൂപയിൽ കുടുങ്ങി മോഷ്ടാവ്

സ്വന്തം ലേഖകൻ ഇടുക്കി: അമ്പത് രൂപകൊണ്ട് വെളിച്ചത്തുകൊണ്ടുവന്നത് ഒരു വലിയ മോഷണ ശ്രമത്തിന്റെ മാസ്റ്റർ പ്ലാൻ. മദ്യപിച്ചെത്തിയ ആളെ ചതിച്ചത് വെറും അമ്പത് രൂപ. നെടുങ്കണ്ടം 17-ാം വാർഡിലെ ജലനിധിയുടെ ശുദ്ധജല ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന 2 ലക്ഷം രൂപയുടെ മോട്ടറും ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മോഷ്ടിക്കാനായിരുന്നു പദ്ധതി. ഒന്നരക്കോടി രൂപ മുടക്കി ജലനിധി പ്രദേശത്തെ 180 കുടുംബങ്ങൾക്കായി സ്ഥാപിച്ച ലക്ഷങ്ങൾ വിലവരുന്ന മോട്ടർ മോഷ്ടിക്കാൻ കഴിഞ്ഞ ദിവസം മുതൽ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം വാർഡ് മെംബർ ഷിബു ചെരികുന്നേലിനെ അറിയിക്കുകയും […]

പുലർച്ചെ ബൈക്കിൽ കറക്കം; സ്ത്രീകളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച; മാല പൊട്ടിക്കല്‍ പതിവാക്കിയ പ്രതി പോലീസ് പിടിയില്‍; അറസ്റ്റ് മുളകുപൊടിയുമായി പോകുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി : പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍.കലൂര്‍ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മരിയമ്മന്‍ കോവില്‍ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡില്‍ വെച്ചും പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസുകൾ നിലവിലുണ്ട്. വീണ്ടും മോഷണം നടത്താന്‍ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ കുണ്ടന്നൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ച സംഭവം; ലൈസൻസി ശ്രീനിവാസനും സ്ഥലം ഉടമ സുന്ദരേശനും കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തൃശൂര്‍: കുണ്ടന്നൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. സംഭവത്തിൽ ലൈസൻസി ശ്രീനിവാസനും സ്ഥലം ഉടമ സുന്ദരേശനും കസ്റ്റഡിയിൽ. ശ്രീനിവാസന്റെ വെടിക്കെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്തു.. എരുമപ്പെട്ടി കുണ്ടന്നൂർ വെടിക്കെട്ട് പുര അപകടത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടർ അന്വേഷണ റിപ്പോർട്ടു തയ്യാറാക്കി. ഇന്നു തന്നെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. ജോലി സമയം കഴിഞ്ഞതിനാൽ മണി ഒഴികെയുള്ള തൊഴിലാളികൾ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വൻ […]

എറണാകുളം പട്ടിമറ്റത്ത് മൂന്നു ബൈക്കുകൾ കൂട്ടയിടിച്ച് അപകടം; ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം; നാലുപേർക്ക് ​ഗുരുതരപരിക്ക്

സ്വന്തം ലേഖകൻ എറണാകുളം: പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്കേറ്റു. വലമ്പൂർ മൂലേക്കുഴി എം.എസ്‌. അഭിഷേക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. ടർഫിൽ കളികഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിക്കുന്നത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് അപകടത്തിൽ പെട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം ആരംഭിച്ച്‌ സൗദി, വിമാന മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായി സൗദി അറേബ്യയില്‍ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സേവനം ലഭ്യമാകും

സ്വന്തം ലേഖകൻ റിയാദ്: ദേശീയ വിമാനക്കമ്ബനികളുമായി സഹകരിച്ച്‌ ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം ആരംഭിച്ച്‌ സൗദി വിദേശകാര്യ മന്ത്രാലയം. വിമാന മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായി സൗദി അറേബ്യയില്‍ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് വഴി വിമാനമാര്‍ഗം സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് വഴി വിസകള്‍ക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അപേക്ഷ സമര്‍പ്പിക്കാനും കഴിയും. വൈകാതെ തന്നെ ഡിജിറ്റല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിദേശകാര്യ മന്ത്രാലയം […]

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവം ഫെബ്രുവരി 21 ന് കൊടിയേറും; ഇത്തവണ പകൽപൂരം ഇല്ല; എട്ടാം ഉത്സവമായ 28-ന് ഏഴരപ്പൊന്നാന ദർശനം

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍ : മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 21-ന് കൊടിയേറി മാർച്ച് രണ്ടിന് ആറാട്ടോടുകൂടി സമാപിക്കും. എട്ടാം ഉത്സവമായ 28-നാണ് ഏഴരപ്പൊന്നാന ദർശനം. ഏറ്റുമാനൂർ ഉത്സവത്തിന് ഫെബ്രുവരി 21-ന് കൊടിയേറും. ഇത്തവണ പകൽപൂരം ഇല്ല. പകൽപൂരം ഉത്സവത്തിന് ആലോചിച്ചിരുന്നുവെങ്കിലും ഉപദേശകസമിതി നിലവിലില്ലാത്ത സാഹചര്യത്തിൽ ഒഴിവാക്കാൻ തീരുമാനിച്ചു. ഉത്സവം സംബന്ധിച്ച് ഉദ്യോഗസ്ഥതല അവലോകന യോഗം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്നു. ബൈപ്പാസ് ഉൾപ്പെടെയുള്ള വഴികളിൽ വഴിവിളക്കുകൾ സ്ഥാപിക്കും. മാലിന്യ നിർമാർജനത്തിനും കുടിവെള്ള വിതരണത്തിനും സംവിധാനമൊരുക്കും. ഏഴര പ്പൊന്നാന ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. […]

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ ശിവശങ്കറിന് പടിയിറക്കം,എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും

സ്വന്തം ലേഖകൻ തരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും, തുടര്‍ന്ന് ജയില്‍വാസവും, സര്‍വീസില്‍ നിന്ന് സസ്പെന്‍ഷനും നേരിട്ടതിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസേരയില്‍ നിന്നാണ് ഒടുവിൽ പടിയിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പിന്‍റെ ചുമതല എന്നിങ്ങനെ ശിവശങ്കര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് […]

കട്ടപ്പനയിൽ ബൈക്കും മിനിവാനും കൂട്ടിയിടിച്ച് അപകടം; ഇടുക്കി സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ഇടുക്കി: കട്ടപ്പന – ഇരട്ടയാർ റോഡിൽ നത്തുകല്ലിൽ ബൈക്കും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടിഞ്ഞമല പ്ലാത്തോട്ടത്തിൽ ജോബിൻ മാത്യു (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.ഇടവഴിയിൽ നിന്ന് മെയിൻ റോഡിലേക്ക് കയറിവന്ന വാനിൽ ജോബിൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. യുവാവിനെ ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തൃശൂർ ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും ആറുവയസുള്ള മകനും മുങ്ങി മരിച്ചു; കുളിക്കാൻ ഇറങ്ങിയ മകൻ ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മയും മുങ്ങിത്താഴുകയായിരുന്നു

സ്വന്തം ലേഖകൻ തൃശൂർ: ഷേളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്. ശെൽവി തുണി അലക്കികൊണ്ടിരിക്കുമ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയ മകൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെൽവി ഒഴുക്കിൽപ്പെട്ടത്. ഇവരെ കാണാതെ പുഴയിൽ വന്ന് ബന്ധുക്കൾ നോക്കിയപ്പോഴാണ് ഒഴുക്കിൽ പെട്ട വിവരം അറിയുന്നത്. നാട്ടുകാർ തിരച്ചിൽ നടത്തി വെള്ളത്തിൽ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോളയാർ ഡാം പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം […]

സംസ്ഥാനത്ത് ഇന്ന് (31/01/2023) സ്വർണവിലയിൽ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 42000 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ രണ്ട് ദിനം സ്വർണവില മാറ്റമില്ലാതെ തുടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണവില 42000 ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് […]