വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ ശിവശങ്കറിന് പടിയിറക്കം,എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ ശിവശങ്കറിന് പടിയിറക്കം,എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും

സ്വന്തം ലേഖകൻ

തരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും.

ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും, തുടര്‍ന്ന് ജയില്‍വാസവും, സര്‍വീസില്‍ നിന്ന് സസ്പെന്‍ഷനും നേരിട്ടതിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസേരയില്‍ നിന്നാണ് ഒടുവിൽ പടിയിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പിന്‍റെ ചുമതല എന്നിങ്ങനെ ശിവശങ്കര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.

ആരോപണങ്ങളെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കി. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും സസ്പെന്‍ഡ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത ശേഷം സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും അപ്രധാന വകുപ്പുകളുടെ ചുമതലകളാണ് നല്‍കിയത്.

Tags :