ഇന്നത്തെ ( 31/01/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 31/01/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SX 921967 (ADOOR) Consolation Prize Rs.8,000/- SN 921967 SO 921967 SP 921967 SR 921967 SS 921967 ST 921967 SU 921967 SV 921967 SW 921967 SY 921967 SZ 921967 2nd Prize Rs.1,000,000/- (10 Lakhs) SU 929094 (PAYYANNUR) Agent Name: DEEPTHY V R Agency No: C 4743 3rd Prize Rs.5,000/- […]

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യത? ആശങ്കയില്‍ ലോകരാജ്യങ്ങള്‍

സ്വന്തം ലേഖകൻ ഡല്‍ഹി: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ആഗോള ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ജപ്പാനുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് ആവശ്യപ്പെട്ടു. കിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലാണ് അദ്ദേഹം. തായ്വാനിലെ ചൈനയുടെ ആക്രമണം യുക്രെയ്നിലെ റഷ്യയെപ്പോലെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നാറ്റോ സംഘടനകള്‍ ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. […]

ദളിത് വിഭാഗത്തിൽപ്പെട്ടവർ ഇല്ലെന്ന അടൂരിന്റെ വാദം പച്ചക്കള്ളമാണെന്ന് ജീവനക്കാര്‍ ; കൈകൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്ന് ആവര്‍ത്തിച്ച് ശുചീകരണ തൊഴിലാളികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടിക ജാതിക്കാര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്ന് ജീവനക്കാര്‍. അഞ്ചുപേരാണ് ഇവിടെ ശുചീകരണത്തൊഴിലാളികളായി ഉള്ളത്. അതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. മൂന്ന് പേര്‍ വിധവകളാണ്. അവര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും മറ്റൊരാള്‍ നായരാണെന്നും ശുചീകരണത്തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു ഡയറക്ടറുടെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്നും ശുചീകരണ തൊഴിലാളികള്‍ ആവര്‍ത്തിച്ചു. ശങ്കര്‍മോഹന്‍ സാറിന്റെ വീട്ടില്‍ നേരിട്ട ദുരവസ്ഥയാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ തിക്താനുഭവങ്ങള്‍ എന്താണെന്ന് ചോദിക്കാന്‍ പോലും അടൂര്‍ തയ്യാറായില്ലെന്നും ശുചീകരണ […]

ഗുണ്ടാ മാഫിയയുമായുള്ള ബന്ധം; പോലീസ് അസോസിയേഷൻ നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും, നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്‌റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ സതീശനെയും സ്ഥലംമാറ്റുകയും ചെയ്‌തു. ഗുണ്ടാ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത നടപടികളിലേക്ക് ആഭ്യന്തര വകുപ്പും സംസ്ഥാന പോലീസ് മേധാവിയും കടന്നത്. ഗുണ്ടാ മാഫിയയുമായി […]

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധക്ക്; ശ്രദ്ധിച്ചില്ലെങ്കിൽ പണം എടുക്കാനും അടക്കാനും പാടുപെടും; ഫെബ്രുവരിയില്‍ 10 ദിവസത്തേക്ക് ബാങ്കില്ല; അവധി ദിനങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ ന്യൂഡൽഹി:ബാങ്ക് ഇടപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയില്‍ 10 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുള്ള അവധിയും ഇതില്‍ ഉൾപ്പെടുന്നു.മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകൾ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസങ്ങളാണ്.ഫെബ്രുവരിയിലെ ബാങ്ക് അവധികള്‍ മനസിലാക്കിയ ശേഷം മാത്രം സാമ്പത്തിക ഇടപാടുകള്‍ പ്ലാന്‍ ചെയ്യുക. അവധി പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, പല അവധികളും പ്രാദേശികമായിരിക്കും എന്നുള്ളതാണ്. 2023 ഫെബ്രുവരി മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ ചുവടെ, ഫെബ്രുവരി 2: സോനം ലോസാറിന്റെ ആഘോഷത്തോടനുബന്ധിച്ച്‌ […]

മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കുകയാണ് ചെയ്തത്; ഒരുഭാഗം മാത്രം കേട്ടു; കുളിമുറി കഴുകിച്ചെന്ന ആരോപണം സാമന്യബുദ്ധിക്ക് നിരക്കാത്തതാണ്; രാജിപ്രഖ്യാപനത്തിനു ശേഷം അടൂര്‍ ​ഗേപാലകൃഷ്ണൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തിൽ മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ശങ്കര്‍ മോഹൻ. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള ഒരു […]

ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, കോപ്പിയടിച്ചിട്ടില്ല; നോട്ടപ്പിശക്, ചൂണ്ടിക്കാട്ടിയവര്‍ക്കു നന്ദി; ‘വാഴക്കുല’ വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ പിഴവ് തിരുത്തും. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കോപ്പിയടിച്ചിട്ടില്ലെന്നും വാഴക്കുല’ വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ല. ചെറിയ തെറ്റിനെ പർവതീകരിച്ചു. വ്യക്തി ജീവിതത്തെയും പൊതുജീവിതത്തെയും സ്വാധീനിച്ചവർ എന്ന നിലയിലാണ് പിണറായി ഉൾപ്പെടെയുള്ളവർക്ക് നന്ദി പറഞ്ഞത്. ഒരു സെന്‍റന്‍സ് പോലും പകര്‍ത്തി എഴുതിയിട്ടില്ല. നിരവധി ലേഖനങ്ങളിലെയും ആനുകാലികങ്ങളിലെയുമൊക്കെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. റഫറന്‍സില്‍ അതു കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത് തുറന്ന മനസോടെ സ്വീകരിക്കുന്നു. നിരവധി […]

സാമ്പത്തിക ബാധ്യത; തൊടുപുഴയിൽ ബേക്കറി ഉടമയും കുടുംബവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാട്ടുകാരും പൊലീസും ചേർന്ന് മൂന്നുപേരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), മകള്‍ സില്‍ന (19) എന്നിവരെയാണ് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. തൊടുപുഴയില്‍ ബേക്കറി നടത്തിയിരുന്ന ആന്റണി പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. […]

കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ യിൽ ‘കാരുണ്യ ദിനാചരണം’ സംഘടിപ്പിച്ചു; പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്

സ്വന്തം ലേഖകൻ ഷാർജാ:കേരളത്തിന്‍റെ മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ലീഡറുമായ കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച “കാരുണ്യ ദിനാചരണ” പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം വിജി എം തോമസ് ഉദ്‌ഘാടനം ചെയ്‌തു. സമൂഹ്യ ക്ഷേമ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ പ്രഗത്ഭനായ ഭരണാധികാരി, കർഷക നേതാവ്, ഉജ്ജ്വല വാഗ്‌മി എന്നീ നിലകളിൽ പൊതുസമൂഹം ആദരിക്കുന്ന കെ എം മാണിയുടെ ജീവിതം മാതൃകാപരമാണെന്ന് വിജി എം തോമസ് അനുസ്‌മരിച്ചു. ജീവിതാന്ധ്യം […]

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയർമാൻ സ്ഥാനം രാജിവച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേർന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോട്ടയം ജില്ലയിലെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് […]