തൃശൂര്‍  കുണ്ടന്നൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ച സംഭവം; ലൈസൻസി ശ്രീനിവാസനും സ്ഥലം ഉടമ സുന്ദരേശനും കസ്റ്റഡിയിൽ

തൃശൂര്‍ കുണ്ടന്നൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ച സംഭവം; ലൈസൻസി ശ്രീനിവാസനും സ്ഥലം ഉടമ സുന്ദരേശനും കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തൃശൂര്‍: കുണ്ടന്നൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. സംഭവത്തിൽ ലൈസൻസി ശ്രീനിവാസനും സ്ഥലം ഉടമ സുന്ദരേശനും കസ്റ്റഡിയിൽ.

ശ്രീനിവാസന്റെ വെടിക്കെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്തു.. എരുമപ്പെട്ടി കുണ്ടന്നൂർ വെടിക്കെട്ട് പുര അപകടത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടർ അന്വേഷണ റിപ്പോർട്ടു തയ്യാറാക്കി. ഇന്നു തന്നെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി സമയം കഴിഞ്ഞതിനാൽ മണി ഒഴികെയുള്ള തൊഴിലാളികൾ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.

ഉന്നത പോലീസ് ഉദ്യോസ്ഥരും എക്സ്പ്ലോസീവ് ഡിവിഷൻ ഉദ്ദ്യോഗസ്ഥരും സ്ഫോടനം നടന്ന കുണ്ടന്നൂരിൽ ക്യാമ്പ് ചെയ്ത് വിശദ അന്വേഷണം നടത്തിവരികയാണ്