play-sharp-fill

തലമുടി കൊഴിച്ചില്‍ ആണോ നിങ്ങളെ അലട്ടുന്നത്….? പരിഹാരം വീട്ടിൽ തന്നെയുണ്ട്; അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

സ്വന്തം ലേഖിക കോട്ടയം: തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകള്‍ ഇതാ ഒന്ന്… ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച്‌ പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. രണ്ട്… ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി […]

മുടികൊഴിച്ചില്‍ ആണോ നിങ്ങളുടെ പ്രശനം; ഇതാ ഒരു ഉത്തമ പരിഹാരം

സ്വന്തം ലേഖകൻ സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്ന അവസ്ഥ കാണാം. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി സവിശേഷതകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു, അകാലനരയില്‍ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും. . നെല്ലിക്കയും വെളിച്ചെണ്ണയും മുടി വളര്‍ച്ചയ്ക്ക് ഒരു അത്ഭുത ഘടകമായി […]

ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും’; മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍

സ്വന്തം ലേഖിക കോട്ടയം: ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണം. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫര്‍ സോണ്‍ […]

ക്രിസ്മസ് തലേന്ന് മധ്യവയസ്കനെ മർദ്ദിച്ച സംഭവം ; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കല്ലുകാലായിൽ വീട്ടിൽ ജോജി കുര്യൻ മകൻ ജോമിൻ ജോജി (21), കൂവപ്പള്ളി തെക്കേൽ വീട്ടിൽ സോജിമോൻ മകൻ അലൻ മോൻ (19), കൂവപ്പള്ളി കുളിരുപ്ലാക്കൽ വീട്ടിൽ ജെയിംസ് മാത്യു മകൻ മെറിൻ ജെയിംസ് ( 23) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഭാഗത്ത് വച്ച് കൂവപ്പള്ളി സ്വദേശിയായ ജോബി എന്നയാളെ ആക്രമിക്കുകയായിരുന്നു. ക്രിസ്മസിന്‍റെ തലേദിവസം പടക്കം പൊട്ടിക്കുന്നതിനിടെ […]

ക്രിസ്മസ് ആഘോഷത്തിനിടെ വാക്കുതർക്കം; ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ; പിടിയിലായത് ഓണംതുരുത്ത് സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ഓണം തുരുത്ത് വട്ടക്കുന്നേൽ വീട്ടിൽ അജിത് കുമാർ മകൻ അനു എ. കുമാർ (27), ഓണം തുരുത്ത് ശ്രീ കോവിൽ വീട്ടിൽ വിജയൻ നായർ മകൻ ശ്രീജിത്ത് വി (41), ഓണം തുരുത്ത് മറവൂർ തെക്കേതിൽ വീട്ടിൽ അയ്യപ്പൻ നായർ മകൻ പ്രതീപ് (42), ഓണം തുരുത്ത് കരുവള്ളിയിൽ വീട്ടിൽ നീലകണ്ഠൻ മകൻ രഘു (47) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ […]

അയ്മനം ഫെസ്റ്റിന് സമാപനം; നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് അയ്മനം ഫെസ്റ്റ് വഴിയൊരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ; സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു; ഘോഷയാത്രക്ക് പകിട്ടേകി ഗ്രാമീണ കലാരൂപങ്ങളും

സ്വന്തം ലേഖിക കോട്ടയം: അയ്മനം ഫെസ്റ്റ് നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നാടിന്റെ ഒത്തൊരുമയുടെ വിജയമാണ് അയ്മനം ഫെസ്റ്റ്. അന്യം നിന്നു പോയ പല കലാരൂപങ്ങളും ഫെസ്റ്റിലൂടെ തിരികെ കൊണ്ടു വരാനായി. അയ്മനത്തിന്റെ ടൂറിസം മേഖലയിലെ അനന്തസാധ്യതകൾ ഫെസ്റ്റിൽ ചർച്ചയായി. നാടിന്റെ സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ മുന്നേറ്റം കൂടിയാണ് അയ്മനം ഫെസ്റ്റ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തിനു മുന്നോടിയായി കുടയംപടിയിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ഗരുഡൻ തൂക്കം, കഥകളി, കോൽക്കളി, അമ്മൻകുടം […]

റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ല; ഭാര്യക്കും മകനുമുണ്ട്; അനധികൃതമല്ല’: പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിച്ച്‌ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. അഴിമതി ആരോപണത്തില്‍ ഇപിക്കെതിരെ തല്‍ക്കാലം […]

60 കഴിഞ്ഞവരും കോവിഡ് മുന്നണിപോരാളികളും അടിയന്തരമായി കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം; നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത് 474 കേസുകൾ; മരുന്നുകള്‍, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പി പി ഇ […]

എന്തുകൊണ്ടാണ് ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ?

പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 2023നെ വരവേൽക്കാൻ ലോകം ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഈ കാര്യം ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാകില്ല.. എന്നാൽ പുതുവര്‍ഷത്തിന്‍റെ രഹസ്യം അറിയണമെങ്കില്‍ നമുക്ക് ഒരു 2000 വര്‍ഷം പുറകിലേക്ക് പോകേണ്ടിവരും . പുതുവർഷത്തിന്റെ തുടക്കമായി ജനുവരി 1 ആദ്യമായി കണക്കാക്കുന്നത് ബിസി 45-ലാണ്. റോമൻ ഏകാധിപതി ജൂലിയസ് സീസറാണ് അധികാരത്തിലെത്തിയ ശേഷം കലണ്ടർ പരിഷ്കരിച്ചത്. ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. […]

ഡി.ആർ അനിൽ രാജി വയ്ക്കും; ബിജെപിയും കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കും.;എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതാണ് വിവാദ സംഭവം

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിൽ കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ഡി .ആർ അനിൽ രാജിവെക്കും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സംസ്ഥാനമാണ് രാജിവയ്ക്കുക. മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വന്നതോടെ ഏറെനാളായി ബിജെപിയും’ കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തിയ സമരം രാജിക്കാര്യത്തോടെ ഒത്തു തീർപ്പിലായി. കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങൾ പാർട്ടി അണികളിൽ നടത്താനായി മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് എഴുതിയിട്ടില്ല എന്നാണ് സിപിഎം നിലപാട് […]