play-sharp-fill
ക്രിസ്മസ് തലേന്ന് മധ്യവയസ്കനെ മർദ്ദിച്ച സംഭവം ; കാഞ്ഞിരപ്പള്ളി  കൂവപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

ക്രിസ്മസ് തലേന്ന് മധ്യവയസ്കനെ മർദ്ദിച്ച സംഭവം ; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ
കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കല്ലുകാലായിൽ വീട്ടിൽ ജോജി കുര്യൻ മകൻ ജോമിൻ ജോജി (21), കൂവപ്പള്ളി തെക്കേൽ വീട്ടിൽ സോജിമോൻ മകൻ അലൻ മോൻ (19), കൂവപ്പള്ളി കുളിരുപ്ലാക്കൽ വീട്ടിൽ ജെയിംസ് മാത്യു മകൻ മെറിൻ ജെയിംസ് ( 23) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഭാഗത്ത് വച്ച് കൂവപ്പള്ളി സ്വദേശിയായ ജോബി എന്നയാളെ ആക്രമിക്കുകയായിരുന്നു. ക്രിസ്മസിന്‍റെ തലേദിവസം പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമണത്തിലെ കലാശിച്ചത്. ആഘോഷത്തിനിടെ പ്രതികളെ ആരോ ചീത്ത വിളിച്ചു ,ഇത് ജോബിയാണെന്ന് തെറ്റിദ്ധരിച്ച് ഇവർ സംഘം ചേർന്ന് ജോബിയെ ആക്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ തോമസ്, പ്രദീപ് സി.പി.ഓ മാരായ ബോബി, വിമൽ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി.