play-sharp-fill
മുടികൊഴിച്ചില്‍ ആണോ നിങ്ങളുടെ പ്രശനം; ഇതാ  ഒരു ഉത്തമ പരിഹാരം

മുടികൊഴിച്ചില്‍ ആണോ നിങ്ങളുടെ പ്രശനം; ഇതാ ഒരു ഉത്തമ പരിഹാരം

സ്വന്തം ലേഖകൻ

സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം.

അതുപോലെ ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്ന അവസ്ഥ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി സവിശേഷതകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു, അകാലനരയില്‍ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.

. നെല്ലിക്കയും വെളിച്ചെണ്ണയും മുടി വളര്‍ച്ചയ്ക്ക് ഒരു അത്ഭുത ഘടകമായി പ്രവര്‍ത്തിക്കുന്നു. ആദ്യം നെല്ലിക്ക നേര്‍ത്ത കഷ്ണങ്ങളാക്കി തണലില്‍ 3 മുതല്‍ 4 ദിവസം വരെ ഉണക്കണം. അടുത്തതായി, കുറച്ച്‌ വെളിച്ചെണ്ണ തിളപ്പിക്കുക. ശേഷം അതിലേക്ക് ഉണക്കിയ നെക്കില്ല കഷ്ണങ്ങള്‍ ചേര്‍ക്കുക. ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഈ ഓയില്‍ ഉപയോഗിച്ച്‌ തലയോട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് കഴുകി കളയുക.

. മുടിക്ക് ഉലുവ വളരെ നല്ലതാണ്. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ നിങ്ങളെ സഹായിക്കും. കുറച്ച്‌ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം കുതിര്‍ത്ത ഉലുവ അരച്ച്‌ കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച്‌ വെള്ളം ഇതിലേക്ക് ചേര്‍ക്കാവുന്നതുമാണ്. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേര്‍ക്കുക. മിശ്രിതമാക്കിയശേഷം മുടിയില്‍ ഈ ഹെയ‍ര്‍ പാക്ക് ഉപയോഗിക്കുക.

. തൈര് മുടിയെ പോഷിപ്പിക്കുകയും വരണ്ട ശിരോചര്‍മ്മം, വരണ്ടുണങ്ങിയ മുടി എന്നിവയോട് പോരാടാനും സഹായിക്കുന്നു. ശിരോചര്‍മ്മത്തില്‍ തൈര് ഉപയോഗിക്കുന്നത് താരന്‍ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പരിഹാരമാണ്. നെല്ലിക്ക പൊടിയും തൈരും ഒരുമിച്ച്‌ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുടിയിലും ശിരോചര്‍മ്മത്തിലും പുരട്ടി കുറച്ച്‌ സമയത്തിന് ശേഷം ഷാംപൂ ഉപയോഗിച്ച്‌ കഴുകുക.