അയ്മനം ഫെസ്റ്റിന് സമാപനം;  നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് അയ്മനം ഫെസ്റ്റ് വഴിയൊരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ; സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു; ഘോഷയാത്രക്ക് പകിട്ടേകി ഗ്രാമീണ കലാരൂപങ്ങളും

അയ്മനം ഫെസ്റ്റിന് സമാപനം; നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് അയ്മനം ഫെസ്റ്റ് വഴിയൊരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ; സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു; ഘോഷയാത്രക്ക് പകിട്ടേകി ഗ്രാമീണ കലാരൂപങ്ങളും

സ്വന്തം ലേഖിക

കോട്ടയം: അയ്മനം ഫെസ്റ്റ് നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.

നാടിന്റെ ഒത്തൊരുമയുടെ വിജയമാണ് അയ്മനം ഫെസ്റ്റ്. അന്യം നിന്നു പോയ പല കലാരൂപങ്ങളും ഫെസ്റ്റിലൂടെ തിരികെ കൊണ്ടു വരാനായി. അയ്മനത്തിന്റെ ടൂറിസം മേഖലയിലെ അനന്തസാധ്യതകൾ ഫെസ്റ്റിൽ ചർച്ചയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിന്റെ സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ മുന്നേറ്റം കൂടിയാണ് അയ്മനം ഫെസ്റ്റ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തിനു മുന്നോടിയായി കുടയംപടിയിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ഗരുഡൻ തൂക്കം, കഥകളി, കോൽക്കളി, അമ്മൻകുടം തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രക്കു പകിട്ടേകി.

ഫെസ്റ്റിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികൾക്കു മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.
അയ്മനത്തിന്റെ സാമ്പത്തിക, സാമൂഹിക, തൊഴിൽ രംഗങ്ങളിൽ സംഭാവനകൾ നൽകിയ സംരംഭകരേയും മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. ജഗദീഷ്, വിജി രാജേഷ്, അയ്മനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ഭാനു, ജനറൽ കൺവീനർ പ്രമോദ് ചന്ദ്രൻ , സി.ഡി.എസ് ചെയർപേഴ്‌സൺ സൗമ്യാ മോൾ എന്നിവർ പങ്കെടുത്തു.