വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല, വിഴിഞ്ഞം പദ്ധതി നടപ്പാക്കും; സമരം ഭയന്ന് ഒളിച്ചോടില്ല; ദേശാഭിമാനിയിൽ ലേഖനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു- ദേശാഭിമാനിയിലാണ് എം വി ഗോവിന്ദൻ്റെ ലേഖനം ഉള്ളത്. വിഴിഞ്ഞത്തു ക്രമസ‍മാധാനപാലത്തിനായി ഡിഐജി ആർ.നിശാന്തിനി‍യെ സ്പെഷൽ ഓഫിസറായി നിയമിക്കുകയും വൈദികർ ഉൾപ്പെടെ പ്രതികളായ കേസുകളിൽ തുടർനടപടി‍ക്കു ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തത് ഇതെത്തുടർന്നാണെന്നു വ്യക്തമായി. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ വധശ്രമം […]

ടോകെ ഗെക്കോ പല്ലിയാണെങ്കിലും ആള് പുലിയാണ്..! അപൂർവയിനം നീല പല്ലിയുമായി 5 പേർ അറസ്റ്റിൽ; രാജ്യാന്തര വിപണിയി‍ലെ വില ഒരു കോടിയിലധികം

സ്വന്തം ലേഖകൻ പുർണിയ: അപൂർവയിനം പല്ലിയുമായി 5 പേർ പൊലീസിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന്, ബിഹാറിലെ പുർണിയയിൽ മെഡിക്കൽ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. ബംഗാളിൽനിന്നു ഡൽഹിയിലേക്കു കടത്താനായിരുന്നു ശ്രമം. രാജ്യാന്തര വിപണിയി‍ൽ ഒരു കോടിയിലധികം രൂപ വിലയുണ്ടെന്നു പൊലീസ് പറഞ്ഞു. വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 3 വിഭാഗത്തിൽപെടുന്ന, അതീവ വംശനാശ ഭീഷണി നേരിടുന്ന ടോകെ ഗെക്കോ ഇനത്തിൽപെടുന്നതാണിത്. ഏഷ്യയിലും പസിഫിക് ദ്വീപുകളിലും വനമേഖലയി‍ലാണു സാധാരണ കണ്ടുവരുന്നത്. നിരോധിത കോഡീൻ അടങ്ങിയ 50 പാക്കറ്റ് കഫ് സിറപ്പും ഇവിടെ നിന്നു പിടിച്ചെടുത്തു

ഇന്ത്യന്‍ വിപണിയില്‍ വലിയ ഫാമിലി കാർ; ഇതാ വരാനിരിക്കുന്ന ചില ഏഴ് സീറ്റര്‍ എസ്‌യുവികള്‍…..!

സ്വന്തം ലേഖിക കോട്ടയം: നിങ്ങളും ഒരു 7-സീറ്റര്‍ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അല്‍പ്പം കാത്തിരിക്കാം. കാരണം മാരുതി സുസുക്കി, നിസാന്‍, ടൊയോട്ട, സിട്രോണ്‍, ടാറ്റ എന്നിവര്‍ വരും ദിവസങ്ങളില്‍ പുതിയ 7 സീറ്റര്‍ എസ്‌യുവികള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. നിങ്ങള്‍ക്ക് പുതിയ 7 സീറ്റര്‍ എസ്‌യുവിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വരാനിരിക്കുന്ന ഈ 7 സീറ്റര്‍ മോഡലുകളെക്കുറിച്ച്‌ അറിയാം. നിസാന്‍ എക്സ്-ട്രെയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് വരി എസ്‌യുവി എക്സ്-ട്രെയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് നിസാന്‍ സ്ഥിരീകരിച്ചു. നാലാം തലമുറ നിസാന്‍ എക്‌സ്-ട്രെയിലിന് 4,680 എംഎം നീളവും […]

സാധാരണക്കാരന് ഇരുട്ടടി…..! മില്‍മ പാലിൻ്റെയും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവില്‍ വന്നു; പാലിന് കൂടിയത് ലിറ്ററിന് ആറ് രൂപ; അരലിറ്റര്‍ തൈരിന് 35 രൂപയാകും പുതിയ വില

സ്വന്തം ലേഖിക തിരുവനന്തപുരം: മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവല്‍ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റര്‍ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ പാല്‍ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ അഞ്ച് രൂപ കര്‍ഷകന് കിട്ടും .2019 സെപ്തംബറിലാണ് അവസാനമായി മില്‍മ പാലിന്‍റെ വില കൂട്ടിയത്. ഈ വര്‍ഷം ജൂലൈയില്‍ പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു. […]

സന്ദർശകരേ ഇതിലേ ഇതിലേ….! ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറന്നു കൊടുക്കുന്നു; ജനുവരി 31 വരെ സന്ദര്‍ശിക്കാം

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറന്നു കൊടുക്കുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി […]

30 രൂപക്ക് പകരം പാർക്കിങ് ഫീസായി വാങ്ങിയത് 100 രൂപ; അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് പരാതി; കൈയോടെ പിടികൂടി ഹിന്ദു ഐക്യവേദി; പാർക്കിങ് മൈതാനങ്ങൾ ശൗചാലയം എന്നിവിടങ്ങളിൽ പരിശോധന ശക്തം; എരുമേലി ദേവസ്വം ഓഫീസിന് മുൻപിൽ നാളികേരം ഉടച്ച് പ്രതിഷേധിച്ച് പ്രവർത്തകർ

സ്വന്തം ലേഖിക എരുമേലി: അസൗകര്യങ്ങളും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയും കണ്ടെത്തിയതോടെ എരുമേലി ദേവസ്വം ഓഫീസിനു മുൻപിൽ നാളികേരം ഉടച്ചു പ്രതിഷേധം അറിയിച്ച് ഹിന്ദു ഐക്യവേദി. സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യാനന്ദ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പാർക്കിങ് മൈതാനങ്ങൾ ചെളി നിറഞ്ഞു കിടക്കുകയാണ്. മൈതാനങ്ങളിലും ശൗചാലയങ്ങളിലും അമിത ഫീസ് ഈടാക്കുന്നു. കാർ പാർക്ക് ചെയ്തതിനു 30 രൂപയ്ക്ക് പകരം 100 രൂപ വാങ്ങിയ രസീതും കണ്ടെത്തി. പാർക്കിങ് മൈതാനങ്ങളിലെ ജീവനക്കാർ സ്വാമിമാരോട് മോശമായി പെരുമാറുന്നു. ഈ അക്രമങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ല. പോലീസ്  മൗനാനുവാദം നൽകുന്നു. പരിശോധന […]

രാത്രിയില്‍ സ്ത്രീകള്‍ റോഡിലിറങ്ങും; സദാചാരം സടകുടഞ്ഞെണീക്കുന്ന പുരുഷവർഗം വീട്ടിലുള്ളവരെ സംരക്ഷിച്ച്‌ അവിടെയിരുന്നാല്‍ മതി……! കോട്ടയം നഗരമധ്യത്തിൽ തട്ടുകടയിലെത്തിയ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിക്കും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിൽ വിമർശനം ശക്തമാകുന്നു; സദാചാര ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ വേണ്ടത് കര്‍ശന നടപടി; ഉണരൂ സർക്കാരേ ഉണരൂ…….

സ്വന്തം ലേഖിക കോട്ടയം: കേരളത്തില്‍ സജീവമായിരുന്ന സദാചാര ഗുണ്ടകള്‍ ഇടയ്ക്കൊന്നു മാളത്തില്‍ കയറിയതാണ്. വീണ്ടും സജീവമായിട്ടുണ്ട്. രാത്രിയില്‍ നഗരത്തില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ ഹാലിളകുന്ന സദാചാര ഗുണ്ടകളെ വീട്ടിലിരുത്തേണ്ട സമയം വൈകിക്കഴിഞ്ഞു. കഴിഞ്ഞദിവസം കോട്ടയം നഗരമധ്യത്തിലാണ് പാന്‍റ്സും ഷര്‍ട്ടുമിട്ട പ്രാകൃതന്മാര്‍ അഴിഞ്ഞാടിയത്. കോളജിലെ ഇലക്‌ഷന്‍ ജോലികള്‍ തീര്‍ത്ത് ഭക്ഷണം കഴിക്കാന്‍ തിരുനക്കര ക്ഷേത്രത്തിനടുത്തുള്ള തട്ടുകടയിലെത്തിയ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയുമാണ് മൂന്നംഗ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചത്. രാത്രിയില്‍ പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്നതെന്തിനാണെന്നാണ് സദാചാര ഗുണ്ടകള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതു കേരളമാണെന്ന് ഇത്തരക്കാരെ ഓര്‍മിപ്പിക്കാന്‍ ആവശ്യമായതെന്തോ അതങ്ങു ചെയ്യുകയാണ് […]

കോളേജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; പ്രകടനം പത്തിലധികം വാഹനങ്ങൾ ഉപയോഗിച്ച്

സ്വന്തം ലേഖിക കോഴിക്കോട്: കോളേജ് ഗ്രൗണ്ടില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികള്‍. കാരന്തൂര്‍ മര്‍ക്കസ് കോളജിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ഇതുവരെ, നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇതിന്റെ ഉടമകളോട് കൊടുവള്ളി ആര്‍.ടി.ഒ. മുൻപാകെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. വിവിധ രാജ്യങ്ങളുടെ പതാകയേന്ത്രി കോളജ് ഗ്രൗണ്ടില്‍ ഭയാനകമായ […]

ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയം ; മദ്യപിച്ചെത്തി സഹോദരനെ കുത്തികൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ബൈക്കിൽ രക്ഷപെട്ടു ; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവിനു ദാരുണാന്ത്യം .പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് തർക്കത്തിനിടെ കുത്തേറ്റു മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ഇയാളെ കുത്തിയത്. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി.

“ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി വി അബ്ദുറഹിമാന്‍… പേരില്‍ തന്നെ തീവ്രവാദിയുണ്ട്….!” മന്ത്രിക്കെതിരെ വിവാദ പരാമര്‍ശം; ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിൽ ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുത്ത് പൊലീസ്. മന്ത്രി വി അബ്ദുറഹിമാനെതിരെയായ വിവാദ പരാമര്‍ശത്തിലാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അതേസമയം പരാമര്‍ശം നാക്ക് പിഴയായി സംഭവിച്ചതാണെന്നും പിന്‍വലിക്കുന്നെന്നും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം. ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിന് എതിരെ […]