ടോകെ ഗെക്കോ പല്ലിയാണെങ്കിലും ആള് പുലിയാണ്..! അപൂർവയിനം നീല പല്ലിയുമായി 5 പേർ അറസ്റ്റിൽ; രാജ്യാന്തര വിപണിയിലെ വില ഒരു കോടിയിലധികം
സ്വന്തം ലേഖകൻ
പുർണിയ: അപൂർവയിനം പല്ലിയുമായി 5 പേർ പൊലീസിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന്, ബിഹാറിലെ പുർണിയയിൽ മെഡിക്കൽ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. ബംഗാളിൽനിന്നു ഡൽഹിയിലേക്കു കടത്താനായിരുന്നു ശ്രമം. രാജ്യാന്തര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലയുണ്ടെന്നു പൊലീസ് പറഞ്ഞു.
വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 3 വിഭാഗത്തിൽപെടുന്ന, അതീവ വംശനാശ ഭീഷണി നേരിടുന്ന ടോകെ ഗെക്കോ ഇനത്തിൽപെടുന്നതാണിത്. ഏഷ്യയിലും പസിഫിക് ദ്വീപുകളിലും വനമേഖലയിലാണു സാധാരണ കണ്ടുവരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരോധിത കോഡീൻ അടങ്ങിയ 50 പാക്കറ്റ് കഫ് സിറപ്പും ഇവിടെ നിന്നു പിടിച്ചെടുത്തു
Third Eye News Live
0