play-sharp-fill
കോളേജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ  വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; പ്രകടനം പത്തിലധികം വാഹനങ്ങൾ ഉപയോഗിച്ച്

കോളേജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; പ്രകടനം പത്തിലധികം വാഹനങ്ങൾ ഉപയോഗിച്ച്

സ്വന്തം ലേഖിക

കോഴിക്കോട്: കോളേജ് ഗ്രൗണ്ടില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികള്‍.

കാരന്തൂര്‍ മര്‍ക്കസ് കോളജിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ഇതുവരെ, നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇതിന്റെ ഉടമകളോട് കൊടുവള്ളി ആര്‍.ടി.ഒ. മുൻപാകെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കി.

വിവിധ രാജ്യങ്ങളുടെ പതാകയേന്ത്രി കോളജ് ഗ്രൗണ്ടില്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു വിദ്യാര്‍ഥികളുടെ വാഹനാഭ്യാസം. നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി.

തുടര്‍ന്ന് ഇഷ്ട ടീമുകളുടെ രാജ്യത്തിന്റെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നു. കോളജിലെ തന്നെ ചില വിദ്യാര്‍ഥികളാണ് മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്.