പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത് ക​​ള്‍​ച്ച​​റ​​ല്‍ സം​​ഘം എ​​ന്ന പേ​​രി​​ൽ; ഓഫീസുകളിൽ കായിക പരിശീലനവും; ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും കു​​മ്മ​​ന​​ത്തു​​മു​​ള്ള പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫീ​​സു​​ക​​ള്‍  പൂ​​ട്ടി സീ​​ല്‍ ചെ​​യ്തു

പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത് ക​​ള്‍​ച്ച​​റ​​ല്‍ സം​​ഘം എ​​ന്ന പേ​​രി​​ൽ; ഓഫീസുകളിൽ കായിക പരിശീലനവും; ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും കു​​മ്മ​​ന​​ത്തു​​മു​​ള്ള പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫീ​​സു​​ക​​ള്‍ പൂ​​ട്ടി സീ​​ല്‍ ചെ​​യ്തു

സ്വന്തം ലേഖിക

ഈ​​രാ​​റ്റു​​പേ​​ട്ട: ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും കു​​മ്മ​​ന​​ത്തു​​മു​​ള്ള പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫീ​​സു​​ക​​ള്‍ പോ​​ലീ​​സ് പൂ​​ട്ടി സീ​​ല്‍ ചെ​​യ്തു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് പോ​​ലീ​​സെ​​ത്തി ഓ​​ഫീ​​സു​​ക​​ള്‍ പൂ​​ട്ടി സീ​​ല്‍ ചെ​​യ്ത​​ത്.
ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലെ ത​​ട​​വ​​നാ​​ല്‍ ഡി​​വി​​ഷ​​നി​​ല്‍ സ്ലോ​​ട്ട​​ര്‍ ഹൗ​​സി​​നു സ​​മീ​​പ​​മു​​ള്ള പീ​​സ് വാ​​ലി ക​​ള്‍​ച്ച​​റ​​ല്‍ സെ​​ന്‍റ​​ര്‍ എ​​ന്ന പേ​​രി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ച ഓ​​ഫീ​​സാ​​ണ് പാ​​ലാ ഡി​​വൈ​​എ​​സ്പി ഗി​​രീ​ഷ് പി. ​​സാ​​ര​​ഥി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം നോ​​ട്ടീ​​സ് പ​​തി​​ച്ച്‌ പൂ​​ട്ടി​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വ​​ര്‍​ഷം മു​​ന്‍​പ് പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് സ്വ​​ന്ത​​മാ​​യി​​ട്ട് വാങ്ങിയ സ്ഥ​​ല​​ത്താ​​ണ് കെ​​ട്ടി​​ടം സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ക​​ള്‍​ച്ച​​റ​​ല്‍ സം​​ഘം എ​​ന്ന പേ​​രി​​ലാ​​ണ് ഇ​​വി​​ടെ പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ ക​​മ്മി​​റ്റി​​ക​​ളും ഇ​​വി​​ടെ​​യാ​​ണ് ന​​ട​​ന്നി​​രു​​ന്ന​​ത് എ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ യു​​എ​​പി​​എ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് പോ​​ലീ​​സ് ഓ​​ഫീ​​സി​​ല്‍ നോ​​ട്ടീ​​സ് പ​​തി​​പ്പി​​ച്ച​​ത്.

നി​​ല​​വി​​ല്‍ ഇ​​വി​​ടെ പോ​​ലീ​​സ് കാ​​വ​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഓ​​ഫീ​​സ് പൂ​​ട്ടു​​ന്ന​​ത് അ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ റ​​വ​​ന്യൂ വ​​കു​​പ്പ് സ്വീ​​ക​​രി​​ക്കും.

പാ​​ലാ ഡി​​വൈ​​എ​​സ്പി ഗി​​രീ​​ഷ് പി ​​സാ​​ര​​ഥി, ഈ​​രാ​​റ്റു​​പേ​​ട്ട എ​​സ്‌എ​​ച്ച്‌ഒ ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ന്‍, എ​​സ്‌​​ഐ​​മാ​​രാ​​യ വി.​​വി. വി​​ഷ്ണു, എം. ​​സു​​ജി​​ലേ​​ഷ്, വ​​ര്‍​ഗീ​​സ് കു​​രു​​വി​​ള എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഓ​​ഫീ​​സ് പൂ​​ട്ടി​​യ​​ത്.

കു​​മ്മ​​നം ക​​ള​​പ്പു​​ര​​ക്ക​​ട​​വി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചുകൊ​​ണ്ടി​​രു​​ന്ന ഓ​​ഫീ​​സ് കെ​​ട്ടി​​ട​​വും പോ​​ലീ​​സ് പൂ​​ട്ടി സീ​​ല്‍ ചെ​​യ്ത​​ത്. ഇ​​വി​​ടെ കാ​​യി​​ക പ​​രി​​ശീ​​ല​​ന​​വും കൂ​​ടി​​ച്ചേരലുകളും ച​​ര്‍​ച്ച​​ക​​ളും ന​​ട​​ത്തി വ​​രു​​ന്ന​​താ​​യി പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്നു. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ നോ​​ട്ടീ​​സി​​നെ​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ന​​ലെ ക​​ള​​ക്ട​​ര്‍ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു.