സംസ്ഥാനത്ത് ഇന്നത്തെ (1-10-2022) സ്വർണവിലയിൽ ഇടിവ് ;പവന് 120 രൂപ കുറഞ്ഞ് 37200 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ ഇടിവ് . പവന് 120 രൂപ കുറഞ്ഞ് 37200 രൂപയിലെത്തി .ഗ്രാമിന് 15 രൂപ കുറഞ്ഞ് 4650 രൂപയിലെത്തി . അരുൺസ്‌മരിയ ഗോൾഡ് പവന് -37200 ഗ്രാമിന് -4650

മിടുക്കിയായിരുന്നു എന്റെ കുഞ്ഞ് ; മറ്റൊരു കുഞ്ഞിനും ഈ സ്ഥിതി വരരുത്;കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാല്‍ വീണ് കുഞ്ഞ് മരിച്ച സംഭവം; എരുമേലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി മാതാപിതാക്കള്‍

കോട്ടയം : മിടുക്കിയായിരുന്നു, എന്റെ കുഞ്ഞിന് ഇങ്ങനെ വന്നു, ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത് എല്ലാ അമ്മമാര്‍ക്കുംവേണ്ടിയാണ് ഞാന്‍ പറയുന്നത്.’ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ മരിച്ച ഒന്നരവയസ്സുകാരി സെറാ മരിയയുടെ അമ്മയുടെ ചങ്ക് പിടഞ്ഞുള്ള വാക്കുകളാണ്. കുട്ടിയെ ചികിത്സിച്ച എരുമേലിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി മരിക്കാനിടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. അല്പംമുമ്പ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ കുഞ്ഞ് ജിവനോടെയുണ്ടാകുമായിരുന്നെന്ന് ഇവര്‍ പറയുന്നു. കഫക്കെട്ട് കുട്ടിക്കുണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നല്‍കാതിരുന്നതും ആശുപത്രി മാറ്റുന്നതിന് ആംബുലന്‍സിലേക്ക് മാറ്റിയപ്പോള്‍ ഓക്സിജന്‍ നല്‍കാതിരുന്നതുമാണ് മരണകാരണമെന്ന് മാതാപിതാക്കള്‍ […]

ലഹരിക്കെരിരെ വിവിധ ഏജന്‍സികളും പൊതുജനങ്ങളും കൈകോര്‍ക്കുന്നു; സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കം…

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. കുട്ടികളിലെ ലഹരി വ്യാപനം വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ അത് തടയാനാണ് ഈ പരിപാടി. 1,80,000 അധ്യാപകര്‍ക്ക് അതിന്റെ ഭാ​ഗമായി എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നല്‍കിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെരിരെ വിവിധ ഏജന്‍സികളും പൊതുജനങ്ങളും കൈകോര്‍ക്കുന്ന ബൃഹത് പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലഹരി ഉപയോഗത്തിലും ലഹരി കടത്തിലുടെയും സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ 25 വയസില്‍ താഴെയുള്ളവരുടെ എണ്ണവും വര്‍‍ദ്ധിച്ച്‌ വരുന്ന സാഹചര്യമാണ്. അതിനാല്‍ പൊലീസും- എക്സൈസും […]

കൊച്ചിയിൽ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു

സ്വന്തം ലേഖിക കൊച്ചി: തേവരയില്‍ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ലാറ്റിലാണ് സംഭവം. നേവി ഉദ്യോഗസ്ഥനായ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. ഫ്ലാറ്റിലെ മുകളിലെ നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മോഷണം ആരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ തല്ലിച്ചതച്ചു; സ്വകാര്യഭാഗത്തടക്കം മ‌ര്‍ദ്ദനമേറ്റതായി പരാതി; കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക തൃശ്ശൂര്‍: മോഷണക്കുറ്റമാരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ ക്രൂരമായി തല്ലിച്ചതച്ചു. തൃശ്ശൂര്‍ ചെന്നായ്പ്പാറയിലെ ദിവ്യഹൃദയ ആശ്രമത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനാണ് മര്‍ദ്ദനമേറ്റത്. സ്കൂള്‍ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പീച്ചിയിലെ സ്കൂളില്‍ എട്ടാം ക്ളാസ് വിദ്യാ‌ര്‍ത്ഥിയായ കുട്ടിയെ ഫാ. സുശീല്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതെ കുട്ടി അനാഥാലയത്തില്‍ നിന്നും പുറത്ത് കടന്ന് തൊട്ടടുടുത്തുള്ള വീട്ടില്‍ അഭയം തേടുക ആയിരുന്നു. വീട്ടുകാരുടെ അന്വേഷണത്തെ തുടര്‍ന്ന് കുട്ടി മര്‍ദ്ദന വിവരം തുറന്നു പറഞ്ഞതോടെ പൊലീസിലെ വിവരമറിയിക്കുകയായിരുന്നു. സ്വകാര്യ […]

‘ഗസറ്റഡ് തല്ലുമാലയ്ക്ക്’ പിന്നാലെ അകത്തളത്തിലെ അഴിമതിക്കഥകള്‍ പുറത്ത്; കോട്ടയം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നടക്കുന്നത് വന്‍ അഴിമതി; കെടുകാര്യസ്ഥതയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: വിവരാവകാശ രേഖകള്‍ പ്രകാരം ശേഖരിച്ച കോട്ടയം ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസിലെ കെടുകാര്യസ്ഥതയുടെ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് സൂചന. അഴിമതി പുറത്തുവന്നാലുടന്‍ മുഖ്യ മന്ത്രിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ വച്ച് മര്‍ദ്ദനത്തിനിരയായായ വനിതാ ജീവനക്കാരിയ്ക്ക് വാഴൂരിലേയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് വന്ന് ഒരുമാസത്തിലേറെയായിട്ടും ജില്ലാ പ്രൊജക്റ്റ് ഡയറക്ടര്‍ വിടുതല്‍ നല്‍കിയിട്ടില്ല. പരാതിയുമായി മുന്നോട്ടു പോയാല്‍ തന്റെ മേലധികരിയ്ക്കു ബുദ്ധിമുട്ടുണ്ടായാലോ എന്നു പരാതിക്കാരിയ്ക്കു ആശങ്കയുള്ളതിനാല്‍ മുന്നോട്ടു പോകാന്‍ സാധ്യതയില്ല എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം. […]

മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം; വീഡിയോ കവറേജിന് ആദ്യമായി പ്രത്യേക ഏജന്‍സി; ചെലവ് ഏഴ് ലക്ഷം രൂപ

സ്വന്തം ലേഖിക തിരുവന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനത്തിൻ്റെ വീഡിയോ, ഫോട്ടോ കവറേജിന് പ്രത്യേക ഏജന്‍സിയെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കവറേജിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് കവറേജിനായി നല്‍കുന്നത്. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് ഇതിനായുള്ള ഏജന്‍സിയെ നല്‍കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ ഫിന്‍ലാന്‍ഡിലും അഞ്ച് മുതല്‍ ഏഴ് വരെ നോര്‍വെയിലുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ഒന്‍പത് മുതല്‍ 12 വരെ യുകെയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് ഇന്ന് ആരംഭമാകും. തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യം. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പിലാണ് 5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി […]

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

സ്വന്തം ലേഖിക തിരുവല്ല: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂര്‍ പുളിയലയില്‍ വീട്ടില്‍ പി.ആര്‍. ആനന്ദന്‍ (40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വര്‍ഷത്തെ തടവിന് വിധിച്ചത്. 2021 ഫെബ്രുവരി മാസത്തില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീര്‍ഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച്‌ 60 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

ചങ്ങനാശേരിയിൽ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെത്തിച്ച പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് മോ​​​ഷ​​​ണം​​​പോ​​​യി; കണ്ടെത്തിയത് തെ​​​ങ്ങ​​​ണ​​​യി​​​ലെ ആ​​​ക്രി​​​ക്ക​​​ട​​​യി​​​ൽ നിന്ന്

സ്വന്തം ലേഖിക ച​​​ങ്ങ​​​നാ​​​ശേ​​​രി: ചങ്ങനാശേരിയിൽ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെത്തിച്ച പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് മോ​​​ഷ​​​ണം​​​പോ​​​യി. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നും കു​​​രി​​​ശും​​​മൂ​​​ട് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​നു മു​​​മ്പിലെ​​​ത്തി​​​ച്ച പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗാണ് മോ​​​ഷ​​​ണം​​​ പോ​​​യത്. പോ​​​സ്റ്റ് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ ആ​​​ക്രി​​​ക്ക​​​ട​​​യി​​​ല്‍നി​​​ന്നു പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് ക​​​ണ്ടെ​​​ത്തി. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ആ​​​ര്‍എം​​​എ​​​സി​​​ല്‍​​​ നി​​​ന്നു​​​ള്ള പാ​​​ഴ്‌​​​സ​​​ല്‍ വാ​​​ഹ​​​ന​​​മാ​​​ര്‍ഗം എ​​​ത്തി​​​ച്ച​​​നേ​​​ര​​​ത്ത് കൈ​​​പ്പ​​​റ്റാ​​​നാ​​​ളി​​​ല്ലാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ പാ​​​ഴ്‌​​​സ​​​ല്‍ബാ​​​ഗ് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ന്‍റെ മു​​​ൻപില്‍ ഇ​​​റ​​​ക്കി​​​യി​​​ട്ടു പോ​​​കു​​​ക​​​യും ചെ​​​യ്തു. പോ​​​സ്റ്റ് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​രെ​​​ത്തി പാ​​​ഴ്‌​​​സ​​​ല്‍ ബാ​​​ഗ് അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ന​​​ഷ്ട​​​പ്പെ​​​ട്ട വി​​​വ​​​രം മ​​​ന​​​സി​​​ലാ​​​യ​​​ത്. തു​​​ട​​​ര്‍ന്ന് സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് പാ​​​ഴ്‌​​​സ​​​ല്‍ ബാ​​​ഗ് ആ​​​രോ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു പോ​​​കു​​​ന്ന​​​ത് […]