കൊല്ലത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ചു;ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക കൊല്ലം: കൊല്ലം ചെങ്കോട്ട റെയില്‍പാതയിൽ സൈനികനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത 3 പേർ അറസ്റ്റിൽ; ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

സ്വന്തം ലേഖിക ന്യൂഡൽഹി :റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്ന യുവതിയെയാണ് മൂന്ന് പേരടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല. ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോലി തേടി ഗുണ്ടൂരിൽ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്ന കുടുംബത്തിനു നേർക്കായിരുന്നു അതിക്രമം. ബെഞ്ചുകളിൽ കിടന്നുറങ്ങുകയായിരുന്ന ഇവരെ അക്രമി സംഘം വിളിച്ചുണർത്തി. ഇവർ മദ്യലഹരിയിലായിരുന്നു. […]

ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാര്‍ ഇന്നലെ അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താര സംഘടനയായ അമ്മയിലെ ഭിന്നത രൂക്ഷമാകുന്നു; വനിതാ സമിതിയുടെ ശുപാര്‍ശ മോഹന്‍ലാലും കൂട്ടരും തള്ളി; സിദ്ദിഖും ഉണ്ണി മുകന്ദനും പ്രതിക്കായി വാദിച്ചപ്പോള്‍ അട്ടിമറിക്കപ്പെട്ടത് ശ്വേതാ സമിതിയുടെ തീരുമാനം; മാലാ പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ കുക്കു പരമേശ്വരനും ശ്വേതയും രാജിവെച്ചേക്കും; ‘അമ്മ’യില്‍ തിരിച്ചടിക്കാനൊരുങ്ങി വനിതകള്‍

സ്വന്തം ലേഖകൻ കൊച്ചി: താര സംഘടനയായ അമ്മയിലെ ഭിന്നത രൂക്ഷമാകുന്നു. വിജയ് ബാബുവിനെ പുറത്താക്കണമെന്നായിരുന്നു പരാതി പരിഹാര സെല്ലിലെ ആവശ്യം. എന്നാല്‍ വിജയ് ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മ ചെയ്തത്. ഇതോടു കൂടി അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും മലാ പാര്‍വ്വതി രാജിവച്ചു. മാല പാര്‍വതി രാജി വക്കുമ്പോള്‍ സമിതി അധ്യക്ഷ ശ്വേത മേനോനൊപ്പം രാജിസന്നദ്ധത അറിയിച്ച്‌ കുക്കു പരമേശ്വരനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ […]

രാജ്യത്ത് കൊവിഡ് വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്; സുപ്രിംകോടതി

സ്വന്തം ലേഖിക ന്യൂ ഡൽഹി :രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി. വാക്‌സിനെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിലവിലെ വാക്‌സിന്‍ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാക്‌സിന്‍ മാനദണ്ഡങ്ങള്‍ കൃത്യമല്ലെന്നും അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡങ്ങളില്‍ കൃത്യമായ പഠനം നടത്തി, മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. വാക്‌സിന്‍ എടുക്കേണ്ടെന്ന് തീരുമാനിക്കാനുള്ള അവകാശം […]

ഏഴു പവന്റെ സ്വര്‍ണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന് പരാതി; ഡിജിപി സുദേഷ്കുമാറിനെതിരെ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പിൻ്റെ ശുപാർശ; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കടുത്ത അച്ചടക്ക നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്‌ഥാനത്തെ പ്രമുഖ ജൂവലറിയില്‍നിന്ന്‌ ഏഴു പവന്റെ സ്വര്‍ണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന പരാതിയില്‍ ഡിജിപി സുദേഷ്കുമാറിനെതിരെ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പ്‌ ശുപാർശ ചെയ്തു. സംഭവത്തെക്കുറിച്ചു തെളിവ്‌ നല്‍കാന്‍ പരാതിക്കാരന്‍ തയാറാണെന്നു അറിയിച്ച സാഹചര്യത്തിലാണ്‌ അസാധാരണ നീക്കം. പോലീസ്‌ ഉന്നതതലത്തില്‍ അടുത്തിടെ നടത്തിയ അഴിച്ചുപണിയില്‍ ഡിജിപിയെ നിര്‍ണായക തസ്‌തികയില്‍നിന്നു നീക്കംചെയ്‌തിരുന്നു. ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്നാണു സൂചന. ഉചിതമായ അന്വേഷണത്തിന്‌ അനുയോജ്യമായ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്‌. […]

രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍;പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ,രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി

സ്വന്തം ലേഖിക ന്യൂഡൽഹി :രാജ്യത്തെ കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്. പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് […]

ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ തൃശ്ശൂർ: ഗുരുവായൂരിൽ ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടന്നു. ഇന്ന് രാവിലെ മുതൽ ഭക്തർക്ക് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ശുദ്ധിക്രിയകൾ നടന്നത്. കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം. പിന്നാലെ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള […]

പി സി ജോര്‍ജിന്‍റെ ജാമ്യം; സർക്കാർ നാളെ അപ്പീല്‍ നല്‍കും; കോടതിയില്‍ സംഭവിച്ചത് പരിശോധിക്കുമെന്ന് പി രാജീവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നാളെ അപ്പീല്‍ നല്‍കും. ജില്ലാ സെഷന്‍സ് കോടതിയിലാകും അപ്പീല്‍ നല്‍കുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കും. അതേസമയം, പി സി ജോര്‍ജിൻ്റെ ജാമ്യം അനുവദിച്ചത് എപിപി ഹാജരാകാതിരുന്നത് എന്തുകൊണ്ടാണോ എന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. എപിപി ഇല്ലെങ്കില്‍ ജയിലിലേക്ക് വിടാറാണ് പതിവ്. സര്‍ക്കാരിന് ഇതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉള്ളതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു. […]

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും; മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം

സ്വന്തം ലേഖിക കൊച്ചി :പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് രണ്ട് അധ്യാപകര്‍ക്ക് വീതമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാത്ത അധ്യാപകര്‍ക്കാണ് അറിയിപ്പ് ലഭിച്ചതെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. ഉത്തരസൂചികയിലെ പോരായ്മയില്‍ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. അതേസമയം പ്ലസ് […]