ഏഴു പവന്റെ സ്വര്‍ണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന് പരാതി;  ഡിജിപി സുദേഷ്കുമാറിനെതിരെ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പിൻ്റെ ശുപാർശ; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കടുത്ത അച്ചടക്ക നടപടി

ഏഴു പവന്റെ സ്വര്‍ണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന് പരാതി; ഡിജിപി സുദേഷ്കുമാറിനെതിരെ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പിൻ്റെ ശുപാർശ; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കടുത്ത അച്ചടക്ക നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലസ്‌ഥാനത്തെ പ്രമുഖ ജൂവലറിയില്‍നിന്ന്‌ ഏഴു പവന്റെ സ്വര്‍ണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന പരാതിയില്‍ ഡിജിപി സുദേഷ്കുമാറിനെതിരെ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പ്‌ ശുപാർശ ചെയ്തു.

സംഭവത്തെക്കുറിച്ചു തെളിവ്‌ നല്‍കാന്‍ പരാതിക്കാരന്‍ തയാറാണെന്നു അറിയിച്ച സാഹചര്യത്തിലാണ്‌ അസാധാരണ നീക്കം. പോലീസ്‌ ഉന്നതതലത്തില്‍ അടുത്തിടെ നടത്തിയ അഴിച്ചുപണിയില്‍ ഡിജിപിയെ നിര്‍ണായക തസ്‌തികയില്‍നിന്നു നീക്കംചെയ്‌തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്നാണു സൂചന. ഉചിതമായ അന്വേഷണത്തിന്‌ അനുയോജ്യമായ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്‌. ഐ.ജി: അനൂപ്‌ കുരുവിള ജോണിന്‌ അന്വേഷണച്ചുമതല നല്‍കിയേക്കും.

പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യും. അങ്ങനെയെങ്കില്‍ ആരോപണവിധേയനായി സുദേഷ്കുമാറിന് കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും. മുഖ്യമന്ത്രി ഈ മാസം 10ന്‌ അമേരിക്കയില്‍നിന്നു കേരളത്തിലെത്തിയശേഷം ഈ ഫയലില്‍ തീരൂമാനമുണ്ടാകുമെന്നാണ്‌ സൂചന.

തിരുവനന്തപുരത്തെ ജൂവലറിയില്‍ എത്തി ഡിസ്‌കൗണ്ട്‌ ലഭിക്കാന്‍ ജീവനക്കാരെയും മാനേജരെയും ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ഭീഷണിപ്പെടുത്തിയോടെയാണു പ്രശ്‌നം വഷളയാതെന്നു പരാതിയില്‍ വ്യക്‌തമാക്കുന്നു.

ഏഴു പവന്റെ മാല ഉന്നതന്‍ തെരഞ്ഞെടുത്ത ശേഷം ഡിസ്‌കൗണ്ട്‌ ആവശ്യപ്പെട്ടു. ജനറല്‍ മാനേജരോട്‌ ചോദിച്ചശേഷം ജീവനക്കാര്‍ 5% തുക കുറച്ചു നല്‍കാന്‍ തയാറായി. എന്നാല്‍ 95% കിഴിവില്‍ പോലീസ്‌ ഉന്നതന്‍ ഉറച്ചു നിന്നു. പിന്നീട്‌ 50% കിഴിവു നല്‍കാന്‍ ജൂവലറി തയാറായി. എന്നാല്‍, താല്‍പര്യമില്ലെന്ന്‌ അറിയിച്ച്‌ മടങ്ങിയ അദേഹം പിറ്റേന്നു ജൂവലറിയിലെത്തി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്ന്‌ ഉടമ 95% ഡിസ്‌കൗണ്ടില്‍ മാല കൊടുത്തു. ഇന്‍വോയിസില്‍ ഈ ഡിസ്‌കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.