play-sharp-fill

വര്‍ക്കലയില്‍ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ യുവതി മരണപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കലയില്‍ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ യുവതി മരണപ്പെട്ടു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രില്‍ 28നു ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഷാലുവിന്റെ മാതൃസഹോദരന്‍ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനില്‍ (47) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുമ്ബോഴാണ് അനില്‍ തടഞ്ഞുനിര്‍ത്തി വെട്ടിയത്. ഷാലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കള്‍ […]

ചിന്തിക്കാനും ചിരിക്കാനും വകനിറച്ച് “രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ” ടീസർ …..

സ്വന്തം ലേഖകൻ കോട്ടയം: കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും” സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. സഖാവ്‌ രാഘവേട്ടന്റെ തീപ്പൊരി പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ തുടർന്ന് ചിന്തയുടെയും ചിരിയുടെയും സമന്വയ കാഴ്ച്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൈന മൂവീസ് പുറത്തിറക്കിയ ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. രൺജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രൻസ് , സുരാജ് […]

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം

സ്വന്തം ലേഖകൻ അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലിനുള്ള നിര്‍ദേശം. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്തും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ […]

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് നാളെ തുറക്കും; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്; നടപടി തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് നാളെ നാലു മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ തുറന്ന് നല്കും. ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നല്കിയ ഹർജിയിൻമേൽ പാർക്ക് തുറന്ന് നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാല് വർഷമായി അടഞ്ഞുകിടന്ന പാർക്ക് 2019 ഡിസംബർ 26നു […]

എസ്ബിഐയുടെ പേരില്‍ വ്യാജ എസ്‌എംഎസുകള്‍ പ്രചരിക്കുന്നു; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന തരത്തില്‍ മെസേജ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ് ബി ഐ വ്യക്തമാക്കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങള്‍ പങ്കിടരുതെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. ഒരുതരത്തിലുള്ള വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാന്‍ പാടില്ല. മാത്രമല്ല ഇത്തരം ഇമെയിലുകളോ എസ്‌എംഎസോ ലഭിച്ചാല്‍ [email protected] എന്ന വിലാസത്തില്‍ ഉടന്‍ അറിയിക്കണണെന്നും […]

മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി

സ്വന്തം ലേഖകൻ കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സുപ്രീം കോടതിയുടേതാണ് തീരുമാനം. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് ഏകാംഗ ജ്യൂഡീഷല്‍ കമ്മീഷനായി സുപ്രീം കോടതി നിയോഗിച്ചത്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനമാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കമ്മീഷന്‍ കണ്ടെത്തണം. അന്വേഷണത്തിന് ആവശ്യമായ സഹകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ടു മാസമാണ് സുപ്രീം കോടതി സാവകാശം നല്‍കിയിരിക്കുന്നത്. തീരദേശ നിയമം […]

മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച്‌ പഠിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമ്മീഷൻ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച്‌ പഠിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷന്‍. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ പരാതിക്കാര്‍ക്ക് കൈമാറുകയോ വേണം. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ വനിതാ കമീഷന്‍ ഇടപെടുമെന്നും കാണിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പരാതിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ മാര്‍ച്ച്‌ 22ന് ദേശീയ വനിത കമീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒരു മാസത്തിലേറെയായിട്ടും നടപടിയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹേമ […]

സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന കോഴിയിറച്ചി മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഇറച്ചി പൂര്‍ണമായും […]

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. മേയ് 31ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ജൂണ്‍ 3ന് നടക്കും. മേയ് 11നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മേയ് 16നായിരിക്കും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. തൃക്കാക്കര എം എല്‍ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് വരുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കില്‍ കൂടി ഈ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാല്‍ നിയമസഭയില്‍ എല്‍ ഡി എഫിന് നൂറ് സീറ്റുകള്‍ ആകും എന്നതിനാല്‍ തന്നെ ഇടതുപക്ഷം […]

ദേവനന്ദയുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ കാസര്‍കോട്: ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനാ ഫലങ്ങള്‍ കൂടെ വന്ന ശേഷമായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ഷവര്‍മ്മ ഉണ്ടാക്കിയ ഹോട്ടലിന്റെ ഉടമയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേര്‍ത്തത്. കേസില്‍ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാള്‍ വിദേശത്താണ്. ദേവനന്ദ മരിച്ച […]