എസ്ബിഐയുടെ പേരില്‍ വ്യാജ എസ്‌എംഎസുകള്‍ പ്രചരിക്കുന്നു; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

എസ്ബിഐയുടെ പേരില്‍ വ്യാജ എസ്‌എംഎസുകള്‍ പ്രചരിക്കുന്നു; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു.

അക്കൗണ്ട് ബ്ലോക്കായി എന്ന തരത്തില്‍ മെസേജ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ് ബി ഐ വ്യക്തമാക്കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു.
സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങള്‍ പങ്കിടരുതെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. ഒരുതരത്തിലുള്ള വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാന്‍ പാടില്ല. മാത്രമല്ല ഇത്തരം ഇമെയിലുകളോ എസ്‌എംഎസോ ലഭിച്ചാല്‍ [email protected] എന്ന വിലാസത്തില്‍ ഉടന്‍ അറിയിക്കണണെന്നും പി ഐ ബി ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ ലാഭം 26 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 26 ശതമാനം വര്‍ധിച്ച്‌ 672.15 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ലാഭം 532.38 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അതായത് 2021 ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 20,896.70 കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 2.5 ശതമാനം ഉയര്‍ന്ന് 21,427.88 കോടി രൂപയായി.

സിംഗിള്‍ പ്രീമിയം വരുമാനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ സിംഗിള്‍ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 15,555.74 കോടി രൂപയായിരുന്നു. ഇത് 12 ശതമാനം ഉയര്‍ന്ന് 17,433.77 കോടി രൂപയായി. മാത്രവുമല്ല കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 2.21 ലക്ഷം കോടി രൂപയില്‍ നിന്നും 2.67 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.