play-sharp-fill

കെഎസ്‌ആര്‍ടിസിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക സേവന സംവിധാനമാക്കി മാറ്റും: ഉപയോഗിക്കാത്ത ബസ്സുകൾ തൂക്കി വിൽക്കും: പുതിയ ആപ് യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തും: ബസ് സ്റ്റാന്റുകളില്‍ സ്ത്രീകള്‍ക്കായി ഷീ ലോഡ്ജ് എന്ന പേരില്‍ താമസ സൗകര്യവും ഒരുക്കും

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്‌ആര്‍ടിസിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക സേവന സംവിധാനമാക്കി മാറ്റുമെന്നും സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുമെന്നും കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ ഉപയോഗിക്കാതെ കിടന്ന 1736 ബസ്സുകളില്‍ 620 എണ്ണം തൂക്കി വില്‍ക്കാനും 300 എണ്ണം ഷോപ് ഓണ്‍ വീല്‍സ് പദ്ധതിക്കായി മാറ്റി വച്ചതായും ബാക്കി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉപയോഗപ്രദമാക്കമെന്നും കെഎസ്‌ആര്‍ടിസി വിശദീകരിച്ചു. എത്ര ബസ്സുകള്‍ തൂക്കി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും എത്രയെണ്ണം ഉപയോഗപ്രദമാക്കാനാവുമെന്നും നടപടികള്‍ സഹിതം വിശദീകരിക്കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇ ഓഫിസ് സംവിധാനവും സി സണ്‍ ടിക്കറ്റും ഉടനടി […]

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുൻപ് ; വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്‍റെ നയമ​ല്ലെന്ന് മന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുൻപ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 7,077 സ്കൂളിലെ 9,58,067 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂള്‍ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്കൂള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ ഇത്തവണ തയ്യാറാക്കും. നോണ്‍ അക്കാദമിക്ക് കാര്യങ്ങള്‍ക്കായാണിത്. എല്ലാ സ്കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനുള്ള നിര്‍ദേശം ഈ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും […]

തൃക്കാക്കരയുടെ മനം കവരാന്‍ കോട്ടയത്തെ പൂഞ്ഞാറില്‍ നിന്നും ഒരു യുവ ഡോക്ടർ ; അപ്രതീക്ഷിതം ഈ നിയോഗം ; ഹൃദ്രോഗ വിദഗ്ദ്ധൻ, സാമൂഹ്യ പ്രവർത്തകൻ,എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോ ജോ ജോസഫ് ; പ്രളയകാലത്തും, കോവിഡ് കാലത്തും സാമൂഹിക സേവനത്തിലൂടെ ശ്രദ്ധേയനായി ,ജോസഫിന്റെ മികവിൽ ജയപ്രതീക്ഷയോടെയാണ് തൃക്കാക്കരയിലെ ഇടതുമുന്നണി

സ്വന്തം ലേഖിക കൊച്ചി: യുഡിഎഫിനും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ള തൃക്കാക്കര മണ്ഡലത്തിൽ ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് സിപിഎം ശ്രമം. 43 കാരനായ ഡോക്ടറെ സ്ഥാനാർത്ഥിയാക്കുമ്പോൾ യുവത്വമെന്ന പരിഗണനയും വോട്ടർമാർക്കിടയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. . അന്ന് പി.ടി. തോമസിനെതിരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍ ജെ. ജേക്കബായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍, ഉപതിരഞ്ഞെടുപ്പില്‍ പി.ടി.യുടെ ഭാര്യയെ നേരിടാന്‍ വരുന്നത് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫാണ്. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. ദയ പാസ്കൽ […]

സാമ്പത്തിക പ്രതിസന്ധി; ഇടുക്കിയിൽ ഹോട്ടലുടമ ആത്മഹത്യ ചെയ്തു; സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ ഇടുക്കി: സാമ്പത്തിക പ്രതിസന്ധിമൂലം ഇടുക്കിയിൽ ഹോട്ടലുടമ ആത്മഹത്യ ചെയ്തു. സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം. കട്ടപ്പന പുറ്റടിയിലെ ത്രിവേണി ഹോട്ടൽ ഉടമ സത്യനെ(57) യാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരാവിലെ ജോലിയ്ക്കെത്തിയ തൊഴിലാളികളാണ് ഹോട്ടൽ കൗണ്ടറിൽ മരിച്ച നിലയിൽ സത്യനെ കണ്ടത്. കടബാധ്യതയാകാം മരണകാരണമെന്നാണ് സത്യന്റെ ബന്ധുക്കള്‍ പറയുന്നത്.

‘ജയ് ഭീം’ വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് ; വണ്ണിയാര്‍ വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ ജയ് ഭീം സിനിമയില്‍ വണ്ണിയാര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പട്ടാളി മക്കള്‍ കക്ഷി പാര്‍ട്ടിയുടെ ഉപസംഘടനയായ രുദ്ര വണ്ണിയാര്‍ സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമയിലെ നായകനും നിര്‍മാതാവുമായ സൂര്യ, ജ്യോതിക, സംവിധായകന്‍ ജ്ഞാനവേൽ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. ജയ് ഭീം നിരോധിക്കണമെന്നും ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യണമെന്നും സിനിമയുടെ റിലീസ് സമയത്ത് വണ്ണിയാർ സമുദായം ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ജയ് ഭീം […]

നിമിഷ പ്രിയയുടെ മോചനം: കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ ഉറപ്പ്, ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്

സ്വന്തം ലേഖിക ദില്ലി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകി. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്. നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്നും അതിലേക്കായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടണം […]

ശമ്പളപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് […]

ഡിജെ പാർട്ടിക്കെത്തിയ അതിഥിയെ മർദ്ദിച്ചു; നമ്പർ 18 ഹോട്ടൽ പീഡനക്കേസിലെ പ്രതി റോയ് വയലാട്ട് കസ്റ്റഡിയിൽ; ചേർത്തല സ്വദേശിയുടെ പരാതിയിലാണ് നടപടി

സ്വന്തം ലേഖകൻ കൊച്ചി :ഹോട്ടലിലെത്തിയ അതിഥിയെ മർദ്ദിച്ചെന്ന പരാതിയിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചേർത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഫയാസ്. പാർട്ടിക്ക് നൃത്തം ചെയ്യുന്നതിനിടെ ഫയാസിനോട് ഡാൻസ് കളിക്കരുതെന്ന് റോയ് വയലാറ്റും സംഘവും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ വേണമെന്ന് ഫയാസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തർക്കം നടന്നത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഫയാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നമ്പർ […]

ജാസ്മിനെയും കുട്ടികളെയും വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം മുഹമ്മദ് പുറത്തുനിന്ന് പൂട്ടി പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തി ; കുട്ടികളിലൊരാൾ ബന്ധുവിനെ ഫോണിൽ വിളിച്ച് ‘ ഞങ്ങളെ കൊല്ലാൻ പോകുകയാണ് എന്ന് അറിയിച്ചു; മലപ്പുറത്ത് ഓട്ടോയിലെ സ്ഫോടനം ആസൂത്രിതമെന്നു സ്ഥിരീകരിച്ച് പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം∙ പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി സ്ഫോടനമുണ്ടാക്കിയ സംഭവം ആസൂത്രിതമെന്നു സൂചന. കുടുംബ പ്രശ്നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി മുഹമ്മദ് (52) സ്ഫോടനമുണ്ടാക്കിയതെന്നാണ് വിവരം. പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിന്റെ വീട്ടിലായിരുന്നു ഭാര്യയും കുട്ടികളും. വ്യാഴാഴ്ച ഉച്ചയോടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചുവരുത്തി. ഇവരെ ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടി. തുടർന്ന് പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ […]

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി;മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ ;എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്. തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇ.പി.ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ […]