play-sharp-fill

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം; സ്ഥലമുടമകളും കെഎസ്ഇബിയും 16 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

സ്വന്തം ലേഖകൻ കോഴിക്കോട്: കൃഷിയിടത്തിലെ കാട്ടുമൃഗങ്ങളെ തുരുത്താനായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപയും ആറ് ശതമാനം പലിശയും ചെലവും പ്രതികള്‍ നല്‍കണമെന്ന് കോടതി വിധി. കേസിലെ പ്രതികളായ കട്ടിപ്പാറ ചമല്‍ സ്വദേശികളായ ബൈജുതോമസ്, കെ.ജെ. ജോസ്, വി.വി. ജോസഫ്, കെഎസ്ഇബി എന്നിവര്‍ തുക നല്‍കണമെന്നാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ്‌കോടതി വിധിച്ചത്. താമരശ്ശേരി കട്ടിപ്പാറ ചമല്‍ കൃഷ്ണാലയത്തില്‍ ദിനേശന്റെ മകന്‍ ശ്രീനേഷിനെ(28)യാണ് 2017 ഒക്‌റ്റോബര്‍ രണ്ടിന് വീടിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് […]

കേരളീയരല്ലാത്തവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ സമുദായ സംവരണം അനുവദിക്കില്ല: സുപ്രിംകോടതി

സ്വന്തം ലേഖകൻ കണ്ണൂർ: ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്ക് നല്‍കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹെക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ മുസ്ലിം സംവരണത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നേടിയ കര്‍ണാടക സ്വദേശിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് സുപ്രിംകോടതി ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്. കര്‍ണാടക സ്വദേശി ബി മുഹമ്മദ് ഇസ്മായിലാണ് സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്. ഐ ടി വിഭാഗം അസോസിയേറ്റ് പ്രഫസറായായിരുന്നു നിയമനം. ഇത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ഒരു സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു […]

സൈക്കിളിടോടിച്ചതിന് 12കാരനെ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളില്‍ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്തിനെയാണ് സന്തോഷ് എന്നയാൾ ത‌ടഞ്ഞനിർത്തി മർദ്ദിച്ചത്. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഓടിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് സൈക്കിളില്‍ നിന്ന് തള്ളിയിടുക‌യായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ശരത്തിന്റെ കൈയ്ക്കും കാലിനും പിടിച്ച് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് സംശയമുണ്ട്. […]

ഫൈനാന്‍സ് സ്ഥാപനം നടത്തി തട്ടിപ്പ്; ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ വൈക്കം: ടി.വി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ് എൻ ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. ടി വി പുരം വില്ലേജ് കണ്ണുകെട്ടുശ്ശേരി കരയിൽ, എസ്. എൻ സദനത്തില്‍ പവിത്രന്‍ മകൻ സഹദേവൻ(61), ടി വി പുരം വില്ലേജ് കണ്ണുകെട്ടുശ്ശേരി കരയിൽ എസ്. എൻ സദനത്തില്‍ സഹദേവൻ ഭാര്യ കണ്‍മണി എന്ന് വിളിക്കുന്ന ബിന്ദു (56) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍ വൈക്കം […]

പരമേശ്വര ഹെബ്ബാർ നിര്യാതനായി

അയ്മനം : അയ്മനം ലക്ഷ്മി നിവാസിൽ പരമേശ്വര ഹെബ്ബാർ (63) നിര്യാതനായി. (അയ്മനം, പൂന്ത്രക്കാവ്, പരിപ്പ്‌, മുതലായ ക്ഷേത്രങ്ങളും കൂടാതെ അയ്മനത്തെ ഒട്ടനവധി ക്ഷേത്രങ്ങളിലും പൂജാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ) ഭാര്യ വിജയലക്ഷ്മി , മകൾ രാജലക്ഷ്മി. സംസ്കാരം നാളെ 07.05.2022 രാവിലെ 11 ന് വീട്ടുവളപ്പിൽ.

അറസ്റ്റിലായവരുടെയും റിമാന്‍ഡ് തടവുകാരുടെയും വൈദ്യപരിശോധന: പ്രോട്ടോകോളിന് അംഗീകാരം നല്‍കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോളിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടാവുന്ന പക്ഷം വിവരങ്ങള്‍ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കല്‍ ഓഫീസര്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമെ മുറിവുകള്‍ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്രപരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകള്‍, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകള്‍ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം, ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന […]

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ്; മുഖ്യ സൂത്രധാരനായ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിത് വധത്തില്‍ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക ശേഷം ഒളിവിൽ പോയ ബാവയെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്. ര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. […]

നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതല ആർക്കെന്ന് അറിയിക്കണം, പൊലീസ് മേധാവിയോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് […]

കോട്ടയം ജില്ലയിൽ ഇന്ന് ( 07/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (07/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ ട്രാൻസ്‌ഫോർമറിൽ ഇന്ന് (07-05-2022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന കാട്ടാം പാക്ക് ഭാഗത്ത് ഇന്ന് വൈദ്യുതി ഭാഗികമായി മുടങ്ങും 12ആം മൈൽ ഭാഗത്തു 11kv ലൈനിൽ പണി നടക്കുന്നതിനാൽ കൊത്തല, ഇളംകാവ്,12th മൈൽ, കോയിതാനം, ദേവപുരം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.00 am മുതൽ […]

ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്; കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരിസ്റ്റോ സുരേഷ്

സ്വന്തം ലേഖകൻ മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. ഒരു നടന്‍ എന്നതിലുപരി താരം ഒരു കവിത എഴുത്തുകാരന്‍ , പാട്ടുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. പിന്നാലെ നിരവധി അവസരങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം ശ്രദ്ധേയനായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന്‍. സുരേഷേട്ടന്‍ ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്നാണ് അവതാരക […]