സൈക്കിളിടോടിച്ചതിന് 12കാരനെ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി; കേസെടുത്ത് പൊലീസ്

സൈക്കിളിടോടിച്ചതിന് 12കാരനെ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ
നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളില്‍ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്തിനെയാണ് സന്തോഷ് എന്നയാൾ ത‌ടഞ്ഞനിർത്തി മർദ്ദിച്ചത്. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഓടിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് സൈക്കിളില്‍ നിന്ന് തള്ളിയിടുക‌യായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ശരത്തിന്റെ കൈയ്ക്കും കാലിനും പിടിച്ച് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് സംശയമുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ മൊഴിപ്രകാരം കേസെടുത്തായി നെടുങ്കണ്ടം സിഐ അറിയിച്ചു.