play-sharp-fill

ഇടുക്കി ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഏഴുപേര്‍ക്ക് പരിക്കേറ്റു; മൂന്നുപേരുടെ നില ​ഗുരുതരം

സ്വന്തം ലേഖകൻ ഇടുക്കി: സൂര്യനെല്ലിയില്‍ നിന്നും കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. കൊളുക്കുമലയിലെ സ്വകാര്യ ക്യാംപിങ് സൈറ്റിലേക്ക് സൂര്യനെല്ലിയില്‍ നിന്നും സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അപകടനില തരണം ചെയ്തതിനാല്‍ മൂന്നാറില്‍ ചികിത്സ നല്‍കി. ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. മറ്റൊരു ഡ്രൈവറുടെ പേരില്‍ വാങ്ങിയ പാസുമായാണ് ഇയാള്‍ സഞ്ചാരികളുമായി പോയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസും ജില്ല […]

എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ടെറസിൽ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ ടെറസിന് മുകളില്‍ കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഒരു ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്.

കോട്ടയം ഈരാറ്റുപേട്ടയിൽ നായ വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പൊലീസ് റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മുപ്പതേക്കറിലെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശിയുടെ പക്കല്‍ നിന്നും വാടകയ്ക്കെടുത്ത ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു കഞ്ചാവ് സംഭരണവും വില്‍പനയും. നടത്തിപ്പുകാരനായ കടുവാമൂഴി തൈമഠത്തില്‍ സാത്താന്‍ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവര്‍ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ജുവിനെയാണ് പൊലീസ് പിടികൂടിയത്. പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബര്‍ തോട്ടത്തിന് […]

കോട്ടയം ജില്ലയിൽ ഇന്ന് (08-05-2022)നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നഇന്ന് (08-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിച്ചി ഔട്പോസ്റ്റ്, ചന്ദ്രത്തിൽപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽ നിന്നും 11 Kv ഫീഡറുകൾ ലഭ്യമാവാത്തതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അരമന, ദേവലോകം, പി എസ് സി ഓഫീസ്, ദേവപ്രഭ, മടുക്കാനി, ജൂബിലി റോഡ്, മിൽമ, അടിവാരം, […]

ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് ഫാം നടത്തിയിരുന്ന വീട്ടിൽ നിന്ന് 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: തീക്കോയി മംഗളഗിരി മുപ്പത് ഏക്കർ ഭാഗത്ത് വാടകയ്ക്ക് ഫാം എടുത്ത് നടത്തിയിരുന്ന വീട്ടിൽ നിന്ന് 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, കടുവാമൂഴി, പാലകുളത്ത് വീട്ടില്‍ സജ്ജു സന്തോഷ് (22), എന്നയാളെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് . ഐപിഎസ്എച്ച്ഓ സജീവ് ചെറിയാൻ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് […]

റിഫ മെഹ്നുവിന്‍റെ മരണം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നുളള അന്വേഷണമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. […]

വിവാഹപ്പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 18കാരന് ദാരുണാന്ത്യം: ഹൃദയത്തില്‍ രക്തം കട്ടപിടിച്ച്‌ ക്ലോട്ട് രൂപപ്പെട്ടതാണ് മരണകാരണം : അതിനിടയാക്കിയത് ഡിജെ മ്യൂസിക്ക്

സ്വന്തം ലേഖകൻ ഭോപാല്‍: വിവാഹപ്പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 18കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി ലാല്‍ സിങ് ആണ് മരിച്ചത്.താജ്പൂറില്‍ നടന്ന സുഹൃത്തിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു മരണം. വിഡിയോ ചിത്രീകരിച്ചും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാര്‍ട്ടി ആസ്വദിക്കുകയായിരുന്നു ലാല്‍. ഇതിനിടെ അപ്രതീക്ഷിതമായി ലാല്‍ ബോധരഹിതനായി നിലത്ത് വീണു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൃദയത്തില്‍ രക്തം […]

കോട്ടയം ജില്ലയിൽ നാളെ (08-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (08-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിച്ചി ഔട്പോസ്റ്റ്, ചന്ദ്രത്തിൽപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽ നിന്നും 11 Kv ഫീഡറുകൾ ലഭ്യമാവാത്തതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അരമന, ദേവലോകം, പി എസ് സി ഓഫീസ്, ദേവപ്രഭ, മടുക്കാനി, ജൂബിലി റോഡ്, […]

മന്ത്രവാദി യുവതിയെ പീഡിപ്പിച്ചത് 79 ദിവസം, മുറിയില്‍ രണ്ടരവയസ്സുള്ള മകനും; മോചിപ്പിച്ച് പൊലീസ് : ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളുമാണ് യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്

സ്വന്തം ലേഖകൻ ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ രണ്ടരമാസത്തോളം മന്ത്രവാദിയുടെ ബലാത്സംഗത്തിനിരയായ യുവതിയെ പൊലീസ് മോചിപ്പിച്ചു. മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യുവതിയുടെ രണ്ടരവയസ്സുള്ള മകനും ഇതേ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. രണ്ടരവയസ്സുള്ള മകന്റെ കണ്മുന്നിലിട്ടാണ് ബലാത്സംഗം ചെയ്‌തെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭര്‍ത്താവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃമാതാപിതാക്കളും കേസിലെ പ്രതികളാണ്. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളുമാണ് യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. 2017- ലായിരുന്നു യുവതിയുടെ […]

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് ആരംഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് ആരംഭിക്കും.പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്‌സി സേവനം നിലവില്‍ വരുന്നത്. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിപിഎസ് ഏകോപനം, സോഫ്റ്റ്‌വെയര്‍ […]