
സ്വന്തം ലേഖകൻ
ഇടുക്കി: സൂര്യനെല്ലിയില്‍ നിന്നും കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവര്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. കൊളുക്കുമലയിലെ സ്വകാര്യ ക്യാംപിങ് സൈറ്റിലേക്ക് സൂര്യനെല്ലിയില്‍ നിന്നും സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെട്ട മൂന്നുപേരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അപകടനില തരണം ചെയ്തതിനാല്‍ മൂന്നാറില്‍ ചികിത്സ നല്‍കി. ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. മറ്റൊരു ഡ്രൈവറുടെ പേരില്‍ വാങ്ങിയ പാസുമായാണ് ഇയാള്‍ സഞ്ചാരികളുമായി പോയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസും ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







