Spread the love

സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തീക്കോയി മംഗളഗിരി മുപ്പത് ഏക്കർ ഭാഗത്ത് വാടകയ്ക്ക് ഫാം എടുത്ത് നടത്തിയിരുന്ന വീട്ടിൽ നിന്ന് 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.

video
play-sharp-fill

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, കടുവാമൂഴി, പാലകുളത്ത് വീട്ടില്‍ സജ്ജു സന്തോഷ് (22), എന്നയാളെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് .

ഐപിഎസ്എച്ച്ഓ സജീവ് ചെറിയാൻ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ട‍‍‍ര്‍ വിഷ്ണു വി.വി, സിവിൽ പോലീസ് ഓഫീസര്‍മാരായ ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, ജിനു.ജി.നാഥ്, അജീഷ് മോൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group