play-sharp-fill

മീനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരിശോധന: പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ഭാഗത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന തുടങ്ങി. പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു. പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു. തിരുവന്തപുരം കല്ലറ പഴയചന്ത ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനില്‍ ഇന്നലെ പുഴുവിനെ കണ്ടെത്തിയിരുന്നു. സംസ്ഥാനമെമ്പാടും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന നടക്കുന്നതിനിടയിലാണ് മീനില്‍ പുഴുവിനെ കണ്ടെത്തിയത്. വൈകിട്ട് മുതുവിള സ്വദേശി ബിജു വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ മീന്‍ തിരികെ കൊടുത്ത് പണം തിരികെ വാങ്ങി. ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ […]

ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ; ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ ഭവ്യതയോടെ എത്തിയ ഉദ്യോഗാര്‍ഥിയെ കണ്ട് ഞെട്ടി ബോര്‍ഡംഗങ്ങള്‍

സ്വന്തം ലേഖിക കണ്ണൂര്‍: കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അഭിമുഖത്തിനായത്തിയത് പതിനൊന്ന് പേരായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്. ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്‌കാവഞ്ചര്‍’ എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ […]

ഫുട്ബോള്‍ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് വാഹനമിടിച്ച്‌ മരിച്ചു; അപകടം നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ

സ്വന്തം ലേഖകൻ മലപ്പുറം: ഫുട്ബോള്‍ കമന്‍റേറ്ററായ യുവാവ് മത്സരത്തിനിടെ നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോള്‍ വാഹനമിടിച്ച്‌ മരിച്ചു. കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. മത്സരം നടക്കുന്നതിന്‍റെ എതിര്‍വശത്തുള്ള പള്ളിയിലേക്ക് റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ നിസാറിനെ ഇടിച്ചുതെറിപ്പിച്ചത്. പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിസാറിനെ […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഇനി പൂരനഗരിയിലും; വിലക്കുറവിൻ്റേയും ഇഎംഐ ഓഫറുകളുടെയും വെടിക്കെട്ട്

സ്വന്തം ലേഖകൻ തൃ​ശൂ​ര്‍: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് പൂരനഗരിയിൽ പുതിയ ഷോറൂം തുറന്നു. തൃശ്ശൂർ വ​ട​ക്കേ​സ്റ്റാ​ന്‍​ഡി​ന​ടുത്താണ് ഓ​ക്സി​ജ​ന്‍റെ തൃ​ശൂ​ര്‍ ഷോ​റൂം. ഷോ​റൂം ആ​ശീ​ര്‍​വാ​ദം തൃ​ശൂ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് നി​ർവ്വഹി​ച്ചു. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു. 30 ല​ക്ഷം ഹാ​പ്പി ക​സ്റ്റ​മേ​ഴ്സി​ന്‍റെ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ​യാ​ണ് ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍​ട്ട് മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ നാ​ട്ടി​ലെ​ത്തിയത്. ദേ​ശീ​യ – അ​ന്ത​ര്‍​ദേ​ശീ​യ ബ്രാ​ന്‍​ഡു​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച ക​ള​ക്ഷ​നോ​ടൊ​പ്പം ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ളു​ടെ അ​കമ്പ​ടി​യോ​ടെ​യാ​ണ് ഓ​ക്സി​ജ​ന്‍റെ വ​ര​വ്. ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ളാ​യ സ്മാ​ര്‍​ട്ട​ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌​ല​റ്റ്, ഹോം ​അ​പ്ല​യ​ന്‍​സു​ക​ളാ​യ എ​ല്‍​ഇ​ഡി ടി​വി, വാ​ഷിം​ഗ് […]

നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയം സ്വദേശിയ്ക്ക്

സ്വന്തം ലേഖിക മുണ്ടക്കയം: നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം മുണ്ടക്കയത്ത് . വരിക്കാനി തുണ്ടിയില്‍ സോമനാണ്‌ 75 ലക്ഷം നേടിയ ഭാഗ്യശാലി.കോണ്‍ട്രാക്‌ടറായ സോമന്‍ സ്‌ഥിരമായി ലോട്ടറി എടുക്കുമായിരുന്നു. ഇടയ്‌ക്കിടെ ചെറിയ ചെറിയ സമ്മാനങ്ങള്‍ അടിച്ചിരുന്നു. സ്‌ഥിരം ലോട്ടറി അടിക്കുന്ന കച്ചവടക്കാരോട്‌ എനിക്ക്‌ ഒന്നാം സമ്മാനം ഏപ്പോഴെങ്കിലും അടിക്കുമെന്ന്‌ സോമന്‍ വെല്ലുവിളിച്ചു പറയുമായിരുന്നു. അങ്ങനെയാണ്‌ അനീഷിന്റെ ഉടമസ്‌ഥതയിലുള്ള പി.കെ.എസ്‌. ലക്കി സെന്ററില്‍നിന്നും എടുത്ത്‌ പനക്കച്ചിറ സ്വദേശി ദീപു വിറ്റ ടിക്കറ്റിനെത്തേടി ഒന്നാം സ്‌ഥാനം എത്തിയത്‌. വെള്ളിയാഴ്‌ച മൂന്നുമണിയോടെയാണ്‌ സോമന്‍ കോസ്‌വേ […]

ഒടുവില്‍ പ്രഖ്യാപനം; തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി; ഇനി വാശിയേറിയ പോരാട്ടം

സ്വന്തം ലേഖിക കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എന്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചരണം ചൂടേറും. തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച്‌ കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ എം എല്‍ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ. […]

ഇരിങ്ങാലക്കുടയില്‍ ഓടുന്ന ബസില്‍ നിന്ന് യുവതി തെറിച്ച്‌ വീണ സംഭവം; അപകടമുണ്ടായത് ബസ് അമിതവേഗതയിൽ വളവ് തിരിഞ്ഞതോടെ; ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശവും പാലിച്ചില്ല; യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

സ്വന്തം ലേഖകൻ തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടില്‍ അലീന ജോയ് എന്ന യുവതിയാണ് ബസില്‍ നിന്നും വീണത്. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ച്‌ വീണാണ് യുവതിക്ക് പരിക്കേറ്റത്. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെ പിന്‍വശത്തെ […]

വിവാഹ വാ​ഗ്ദാനം നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈം​ഗിക പീഡനത്തിനിരയാക്കി; സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ

സ്വന്തം ലേഖിക പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് 20 കാരനായ പ്രതി. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി മധ്യവേനല്‍ അവധിക്കാണ് വീട്ടിലെത്തിയത്. ഇതിനിടെ പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് […]

400 രൂപയ്ക്ക് ഒരു പകല്‍ മുഴുവന്‍ കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാം… ആലപ്പുഴയിലേയ്ക്ക് വരൂ…

സ്വന്തം ലേഖകൻ ആലപ്പുഴ: അഞ്ച് മണിക്കൂര്‍ കായല്‍ പരപ്പിലൂടെ ബോട്ടില്‍ കറങ്ങാന്‍ സൗകര്യം ഒരുക്കുകയാണ് സംസ്ഥാന ജല​ ഗതാ​ഗത വകുപ്പിന്റെ ‘വേ​ഗ – 2’.​ 2020 ഡിസംബറില്‍ സര്‍വീസ് ആരം​ഭിച്ച ബോട്ടിന് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ച്‌ വരുന്നത്. സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ബോട്ടിന്റെ മുന്‍ ഭാ​ഗത്ത് നിന്ന് കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനും വേ​ഗ – 2 യില്‍ സൗകര്യമുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും 11.30 ന് ആലപ്പുഴയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ‌പുന്നമടക്കായലിലൂടെയും, വേമ്പനാട് […]

കോട്ടയം പൊൻപള്ളി പെരുന്നാൾ വിറകീടിൽ ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: വി.ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളിയിലെ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ടിനുള്ള വിറ കീടിൽ ഇന്ന്. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ സ്ത്രീജനങ്ങളുടെ നേതൃത്വത്തിൽ വെച്ചൂട്ടിനുള്ള മാങ്ങ അരിയിൽ നടത്തപ്പെടുന്നു. വൈകുന്നേരം 4.30 ന് ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും വിറകുമായി ഞാറയ്ക്കൽ കൊശമറ്റം കവല കുരിശിനാട്ടികളിൽ എത്തിച്ചേർന്ന് പതിനഞ്ച് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആഘോഷമായി കൊണ്ടുവന്ന് വിറകീടിൽ ചടങ്ങ് നടത്തുന്നു.