ഇരിങ്ങാലക്കുടയില്‍ ഓടുന്ന ബസില്‍ നിന്ന് യുവതി തെറിച്ച്‌ വീണ സംഭവം; അപകടമുണ്ടായത് ബസ് അമിതവേഗതയിൽ വളവ് തിരിഞ്ഞതോടെ;   ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശവും പാലിച്ചില്ല;  യുവതി ഗുരുതര പരുക്കുകളോടെ  ആശുപത്രിയില്‍

ഇരിങ്ങാലക്കുടയില്‍ ഓടുന്ന ബസില്‍ നിന്ന് യുവതി തെറിച്ച്‌ വീണ സംഭവം; അപകടമുണ്ടായത് ബസ് അമിതവേഗതയിൽ വളവ് തിരിഞ്ഞതോടെ; ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശവും പാലിച്ചില്ല; യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ് യുവതിക്ക് ഗുരുതര പരിക്ക്.

ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.
യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടില്‍ അലീന ജോയ് എന്ന യുവതിയാണ് ബസില്‍ നിന്നും വീണത്. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ച്‌ വീണാണ് യുവതിക്ക് പരിക്കേറ്റത്.

ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെ പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച്‌ വീണത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗതാക്കുരുക്കിനെ തുടര്‍ന്നാണ് സ്ഥിരം റൂട്ടില്‍ നിന്ന് മാറി യാത്ര തുടര്‍ന്നത്. ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശം നേരത്തേതന്നെയുള്ളതാണ്. ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്.

നിയമലംഘനം നടത്തിയതാണ് അപകടത്തിന് കാരണമെന്നതിനാല്‍ തന്നെ നിയമനടപടിയുണ്ടാകുമെന്നാണ് വിവരം.