play-sharp-fill

ഒരു രൂപ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. ഒരുരൂപ ബാക്കി ചോദിച്ചതിനായിരുന്നു മര്‍ദ്ദനം. ഷിറാസിന്‍റെ മൊഴിയെടുക്കും. യുവാവിനെ ബസിനുള്ളില്‍വെച്ച്‌ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച്‌ കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് മാല മോഷ്ടിച്ച് രക്ഷപെടുന്നതിനിടെ ബൈക്ക് അപകടം; ഒരാള്‍ മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം : തിരുവനന്തപുരത്ത് മാലമോഷണത്തിനിടെ അപകടം. മാല മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകമുണ്ടായി ഒരാള്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദ് എന്നയാളാണ് മരിച്ചത്. സ്ത്രീയുടെ പത്ത് പവന്റെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സജാദിനൊപ്പമുണ്ടായിരുന്ന അമല്‍ പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

അമ്മയുടെ തോളില്‍ തലവച്ച്‌ കണ്ണുകളടച്ചിരിക്കുന്ന മകന്‍; മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മോഹന്‍ലാല്‍

സ്വന്തം ലേഖകൻ കൊച്ചി: ലോക മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ നടന്‍ മോഹന്‍ലാല്‍. അമ്മയുടെ തോളില്‍ തലവച്ച്‌ കണ്ണുകളടച്ചിരിക്കുന്ന ചിത്രമാണ് താരം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്. ഹാപ്പി മദേ‌ര്‍സ് ഡേ എന്ന ക്യാപ്ഷനോടെയാണ് അമ്മ ശാന്തകുമാരിയോടൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എം.എല്‍.എ വി.കെ പ്രശാന്ത് ഉള്‍പ്പടെയുള്ള പ്രമുഖര്‍ നടന്റെ പോസ്റ്റിന് കമന്റുകളായി മദേ‌ര്‍സ് ഡേ ആശംസകള്‍ അറിയിക്കുന്നുണ്ട്. മാതൃദിനമായ ഇന്ന് നിരവധി താരങ്ങള്‍ അമ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.

തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം, സഹോദരി ഭർത്താവ് അറസ്റ്റിൽ; മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിലാണ് മർദ്ദനമേറ്റത് , പിന്നാലെ മരണം സംഭവിക്കുകയായിരുന്നു

സ്വന്തം ലേഖിക തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ. പോത്തുമൂല എമ്മടി വിപിനെയാണ് കൊലപാതക കുറ്റം ചുമത്തി തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനുവാണ് കഴിഞ്ഞ ദിവസം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഇയാൾക്ക് മർദനമേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്.

39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍! ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍

സ്വന്തം ലേഖിക ന്യൂഡൽഹി :39 ഭാര്യമാരും 94 മക്കളും അടങ്ങുന്നതാണ് സിയോണ ചാനയുടെ കുടുംബം. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങളാണ്. ഒരു ഭീമന്‍ കുടുംബമാണ് ഇത്. ഈ കുടുംബത്തിന് കൂട്ടായി 14 മരുമക്കളും 33 പേരകുട്ടികളുമുണ്ട്. ഈ ഭീമന്‍ കുടുംബമുള്ളത് മറ്റെങ്ങുമല്ല, ഇന്ത്യയില്‍ തന്നെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ഈ കുടുംബമുള്ളത്. എഴുപത്തിയാറുകാരനായ സിയോണയാണ് കുടുംബനാഥന്‍. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. നോക്കാം ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ വിശേഷങ്ങള്‍. ‘ചുവാന്‍ താര്‍ റണ്‍’ അഥവാ ‘ന്യൂ ജനറേഷന്‍ ഹോം’ എന്നാണ് […]

ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു. അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒഡിഷ,​ ബംഗാള്‍,​ ആന്ധ്ര തീരത്തിലൂടെയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക. സംസ്ഥാനത്ത് കിഴക്കന്‍ മേഖലകളിലാകും കൂടുതല്‍ മഴ ലഭിക്കുന്നത്. ചൊവ്വാ‌ഴ്ചയോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിച്ചേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസാനി […]

വൈദ്യുതി ബോര്‍ഡിലെ സമരം ഒത്തുതീർപ്പാകുമ്പോള്‍ വിജയിക്കുന്നത് ചെയര്‍മാന്‍ ബി അശോക്…; പിടിവാശിയും വെല്ലുവിളിയുമില്ലാതെ ബോര്‍ഡിന് സമ്പൂര്‍ണമായി കീഴടങ്ങി ഓഫിസേഴ്‌സ് അസോസിയേഷന്‍; സ്ഥലംമാറ്റിയ എം.ജി.സുരേഷ് കുമാറിന് ബോര്‍ഡ് ആസ്ഥാനത്ത് നിയമിക്കില്ലെന്ന നിലപാടിൽ ഉറച്ച് ചെയര്‍മാനും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായതോടെ ചിരിക്കുന്നത് ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക്. ഓഫീസര്‍മാരുടെ വെല്ലുവിളികള്‍ക്കും പിടിവാശിക്കും വഴങ്ങാതിരുന്ന ചെയര്‍മാനാണ് പ്രശ്‌ന പരിഹാരം ഉണ്ടാകുമ്പോള്‍ വിജയിക്കുന്നത്. ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അസോസിയേഷനും ബോര്‍ഡ് ചെയര്‍മാനുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തീരുമാനിച്ചത്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്ന മാനേജ്മെന്റിന്റെ നിര്‍ദ്ദേശം അസോസിയേഷന്‍ അംഗീകരിച്ചു. വാര്‍ത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസ്താവന നടത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും […]

ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോൾ ഭർത്താവ് മരിച്ചു ,ശേഷം ദുരിതപൂര്‍ണമായ ജീവിതം ,പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു’; തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ്; മോളി കണ്ണമാലി

സ്വന്തം ലേഖിക കൊച്ചി :മലയാളികളുടെ ഇഷ്ടതാരമാണ് മോളി കണ്ണമാലി. ചവിട്ടു നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം പലപ്പോഴും തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ ഭര്‍‍ത്താവ് ഫ്രാന്‍സിസിനേക്കുറിച്ചും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് മോളി കണ്ണമാലി. ജ​ഗതീഷ് അവതാരകനായി എത്തിയ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് മോളി മനസു തുറന്നത്. 30ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം ദുരിതപൂര്‍ണമായെന്നാണ് മോളി പറഞ്ഞത്. ചവിട്ടു നാടക കലാകാരനായിരുന്നു ഫ്രാന്‍സിസും. ചെറിയ വഴക്കിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു. […]

സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ നിരക്ക് ഞെട്ടിക്കുന്നത് , തടയാന്‍ പദ്ധതിയുമായി പൊലീസ്; വിദ്യാഭ്യാസ-ആരോഗ്യവകുപ്പുമായി സഹകരിച്ച്‌ നടപ്പാക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൽ കുട്ടികളുടെ ആത്മഹത്യ നിരക്ക് ഞെട്ടിക്കുന്നതെന്ന് ഡിജിപി.കഴിഞ്ഞ വര്‍ഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കുടുംബാഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘര്‍ഷവും, മയക്ക് മരുന്നിന്‍റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് പൊലീസിന്‍റെ പഠന റിപ്പോര്‍ട്ട്. ആത്മഹത്യ നിരക്ക് കുറയ്ക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് 11 ഇന നിര്‍ദ്ദേശം ഡിജിപി നല്‍കി. നമ്മുടെ കുട്ടികളുടെ മനകരുത്ത് ചോര്‍ന്നുപോകുന്നുണ്ടോ, സാഹചര്യങ്ങളെ നേരിടാനുള്ള മാനിക ആരോഗ്യം നഷ്ടപ്പെടുന്ന ഒരു തലമുറയായി മാറുന്നുണ്ടോ? ‍ സാക്ഷര കേരളത്തിലെ കുട്ടികളുടെ ആത്മഹത്യ നിരക്ക് കണ്ടാല്‍ ആരും […]

ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ മറിയത്തിന് വേറെ ആരും വേണ്ട; കഥ പറച്ചിലും കളറിങ്ങുമായി പേരക്കുട്ടിക്കൊപ്പം കൂടും മെഗാസ്റ്റാര്‍; വൈറലായി ചിത്രങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ – അമാല്‍ സുഫിയ ദമ്പതികളുടെ ഏക മകള്‍ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 2017 മേയ് അഞ്ചിനാണ് മറിയത്തിന്റെ ജനനം. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ ഹൃദ്യമായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍, ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളേക്കാള്‍ വൈറലായത് മറിയം തന്റെ ഉപ്പൂപ്പയായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി പോസ്റ്റ് […]