ഒരു രൂപ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍

ഒരു രൂപ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍.

ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. ഒരുരൂപ ബാക്കി ചോദിച്ചതിനായിരുന്നു മര്‍ദ്ദനം.

ഷിറാസിന്‍റെ മൊഴിയെടുക്കും. യുവാവിനെ ബസിനുള്ളില്‍വെച്ച്‌ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച്‌ കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.