play-sharp-fill

തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരുപത് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; മുപ്പത് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ബസിലുണ്ടായിരുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് തലേന്നും ക്രൂര മർദ്ദനത്തിന് ഇരയാക്കി ; ഫ്ലാറ്റിൽ ഒരു സ്ത്രീ നിരന്തരം വന്നിരുന്നു; താനുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി, ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി

സ്വന്തം ലേഖിക ആലപ്പുഴ :പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും പിഞ്ചുമക്കളെയും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നെജ്‌ലയുടെ സഹോദരി നെഫ്‌ല. നെജ്‌ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും തിങ്കളാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായതായും അയൽക്കാർ തന്നോട് പറഞ്ഞെന്നു നെജ്‌ല പറഞ്ഞു . ‘വഴക്ക് പതിവായിരുന്നു. പലതവണ ബന്ധം ഉപേക്ഷിച്ച് വരാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. 8 വർഷം മുൻപായിരുന്നു വിവാഹം. വിവാഹത്തിനു കുറച്ചു നാളുകൾക്കു ശേഷം സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് വഴക്കു തുടങ്ങി. രണ്ടാം തവണ നെജ്‌ല […]

കനത്ത മഴ; കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണി; കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിൽ അതീവജാഗ്രത

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണി. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയാണ് ഉണ്ടായത്. ഇന്നു രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇന്നലെ മഴ കൂടിയതോടെ ഇവിടങ്ങളില്‍ പലരും വീടുകളില്‍ കിടന്നുറങ്ങാന്‍ ഭയപ്പെട്ടിരുന്നു. കനത്ത ജാഗ്രതയിലായിരുന്നു പ്രദേശവാസികള്‍. അതിനിടെ കോട്ടയം ജില്ലയുടെ മറ്റുഭാഗങ്ങളിലും കനത്ത് മഴയാണുണ്ടാത്. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ് മീനച്ചിലാര്‍ കരകവിഞ്ഞു. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നലെ രാത്രി […]

ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ മരണത്തിൽ ദുരൂഹത ; കോച്ച് ഒളിവിലാണെന്ന് അന്വേഷണ സംഘം , ലിതാരയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാതെ ബിഹാര്‍ പൊലീസ്

സ്വന്തം ലേഖിക ന്യൂ ഡൽഹി :ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കോച്ച് രവിസിംഗ് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ലിതാരയുടെ ഫോണ്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല .കോച്ചിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കോച്ചിനെതിരെ തെളിവില്ലെന്നും അന്വേഷണ സംഘം .ലിതാരയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും ലഭിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഫോണിന്റെ പാറ്റേണ്‍ […]

സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചതിനെ ചൊല്ലിയുള്ള തർക്കം; കാഞ്ഞിരപ്പള്ളിയിൽ മാധ്യമ പ്രവര്‍ത്തകനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. എ.സി.വി. ന്യൂസ് ക്യാമാറാമാന്‍ രതീഷ് മറ്റത്തിലിനെയാണ് യുവാവ് മര്‍ദ്ദിച്ചത്. തലക്ക് പരിക്കേറ്റ രതീഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുരിശുങ്കല്‍ കവലയിലാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രതീഷ് സാധനം വാങ്ങുന്നതിനായി റോഡ് അരിക് ചേര്‍ത്ത് സ്‌കൂട്ടര്‍ നിറുത്തിയപ്പോള്‍ പിന്നാലെ എത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനെ കാറില്‍ സഞ്ചരിച്ചിരുന്ന പഞ്ചായത്ത് ഓഫീസിന് സമീപം […]

സ്വന്തം ശബ്ദം കേട്ടിട്ടും ഒന്നുമറിയാത്ത പോലെ മറുപടി; പല ചോദ്യങ്ങളില്‍ നിന്നും വഴുതി മാറി; ചോദിക്കുന്ന ചോദ്യവും അതിനുള്ള ഉത്തരവും നേരത്തെ മനസിലാക്കി താരം; അഭിഭാഷകന്റെ ട്യൂഷന്‍ കാവ്യയെ രക്ഷിക്കുമോ…? കാവ്യയുടെ ബാങ്ക് ലോക്കര്‍ തുറന്നത് ക്രൈംബ്രാഞ്ചിന് തുണയാകുമോ…!!

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം. ഏതൊക്കെ ചോദ്യം ചോദിക്കും, അതിന് എന്തൊക്കെ ഉത്തരം നല്‍കണം എന്നതിന് കാവ്യയ്ക്ക് നല്ല ബോധം ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. അതനുസരിച്ചു തന്നെയാണ് കാവ്യ ഇന്നലെ മൊഴി നല്‍കിയതും. സ്വന്തം ശബ്ദം തിരിച്ചറിഞ്ഞിട്ടും അത് നിഷേധിക്കുന്ന സമീപനവും നടിയില്‍ നിന്നുമുണ്ടായി. നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പലതില്‍ നിന്നും നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി […]

കോടതിയില്‍ പണം അടയ്ക്കാതെ കക്ഷിയെ വഞ്ചിച്ച അഭിഭാഷകന്‍ അറസ്റ്റില്‍; ഒരു കോടിയോളം രൂപ തട്ടിയെടുത്ത അഡ്വ. എന്‍.ജെ.പ്രിന്‍സാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ പറവൂര്‍: വായ്പയെടുത്ത തുക ഗഡുക്കളായി അടക്കാന്‍ കോടതി വിധി ഉണ്ടായതായി തെറ്റിദ്ധരിപ്പിച്ച്‌ കക്ഷി പലതവണയായി അടക്കാന്‍ ഏല്‍പിച്ച തുക തട്ടിയെടുത്ത അഭിഭാഷകന്‍ അറസ്റ്റില്‍. പറവൂര്‍ ബാറിലെ അഭിഭാഷകന്‍ ഇളന്തിക്കര ലലാന ഭവനില്‍ എന്‍.ജെ.പ്രിന്‍സാണ് (49) അറസ്റ്റിലായത്. 94,62,400 രൂപയാണ് ഇയാള്‍ വ്യാജരേഖകള്‍ ചമച്ച്‌ തട്ടിയെടുത്തത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അബ്കാരി കോണ്‍ട്രാക്ടറായിരുന്ന പി.കെ. രവി കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ തുരുത്തിപ്പുറം ശാഖയില്‍ നിന്ന് വായ്പയെടുത്ത 95 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് ജപ്തി നോട്ടീസ് […]

ജോജു മുന്നോട്ട് വന്നത് ബൈക്ക് അപകടത്തില്‍ മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പരിപാടിയെന്നറിഞ്ഞ്; താരം ഹെല്‍മെറ്റ് ധരിക്കാതെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വാഹനം നീക്കിയിട്ടപ്പോഴുള്ളത്; വാഗമണ്ണിലെ ഓഫ് റോഡ് മത്സരം സംഘടിപ്പിച്ചത് എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെ; മുന്‍വൈരാഗ്യം വെച്ച്‌ ജോജുവിനെ ക്രൂശിക്കുന്ന നടപടി ഒഴിവാക്കണമെന്ന് സംഘാടകര്‍

സ്വന്തം ലേഖകൻ വാഗമൺ: വാഗമണില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ ജോജു ജോര്‍ജ് പങ്കെടുത്ത് വിവാദമായതിൽ പ്രതികരിച്ച് ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്ന സാം കുര്യന്‍ കളരിക്കലും. ജോജുവിന്റേതായി പുറത്തു വന്ന വി‍ഡിയോയില്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിക്കാതിരുന്നത് വാഹനം നീക്കിയിടുന്നത് മാത്രമാണ് എന്നാണ് സംഘാടകര്‍ പറയുന്നത്. അടുത്തിടെ മരിച്ച ജവീന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണില്‍ നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരില്‍ കേരളത്തിലെ […]

കഞ്ചാവുകേസില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; അടുക്കളയിൽ സൂക്ഷിച്ചിരുന്ന 1.79 കിലോ കഞ്ചാവ് പിടിച്ചെടുത്തു ; കഞ്ചാവ് കടത്തുന്നതിനായി മകളെ ഉപയോ​ഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി

സ്വന്തം ലേഖകൻ മലപ്പുറം: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ പൊലിസ് പരിശോധന നടത്തി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന 1.79 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ വീട്ടുടമസ്ഥൻ ഊര്‍ങ്ങാട്ടിരി കിണറടപ്പന്‍ തിരുത്തിപറമ്പില്‍ വീട്ടില്‍ ബഷീറി (49) നെ അറസ്റ്റ് ചെയ്തു. അടുക്കളയിലെ ഫ്രിഡ്ജിനു സമീപമാണ് കഞ്ചാവ് സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ബഷീർ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അരീക്കോട് പോലീസ് പറഞ്ഞു. അരീക്കോട് പൊലീസ് നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയത് ബഷീര്‍ […]

കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാൻ നാട്ടുവൈദ്യനെ ഒരുവര്‍ഷത്തിലേറെ വീട്ടില്‍ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി: കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തിയത് വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ സുഹൃത്തുക്കള്‍

സ്വന്തം ലേഖകൻ നിലമ്പൂര്‍: സുഹൃത്തുക്കള്‍ വീട്ടില്‍ മോഷണം നടത്തിയെന്നു പരാതിപ്പെട്ട പരാതിക്കാരന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി. നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് കുടുങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യനെ ഇയാള്‍ ഒരുവര്‍ഷത്തിലേറെ വീട്ടില്‍ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളിയതായി പോലീസിനു വിവരം ലഭിച്ചു. ഷൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കള്‍കൂടിയായ പ്രതികള്‍തന്നെയാണ് കൊലപാതകവിവരം പോലീസിനോടു വെളിപ്പെടുത്തിയത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റില്‍ ഷൈബിന്‍ തട്ടിക്കൊണ്ടുവന്നു. […]