തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരുപത് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; മുപ്പത് പേര്‍ക്ക് പരിക്ക്

തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരുപത് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; മുപ്പത് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ

വടക്കാഞ്ചേരി: അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു.

മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിലുണ്ടായിരുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ബസിലുണ്ടായിരുന്നത്.