ആത്മഹത്യ ചെയ്യുന്നതിന്  തലേന്നും ക്രൂര മർദ്ദനത്തിന് ഇരയാക്കി ; ഫ്ലാറ്റിൽ ഒരു സ്ത്രീ നിരന്തരം  വന്നിരുന്നു; താനുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി, ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്‌ഥന്റെ   ഭാര്യയെയും മക്കളെയും  മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി  യുവതിയുടെ സഹോദരി

ആത്മഹത്യ ചെയ്യുന്നതിന് തലേന്നും ക്രൂര മർദ്ദനത്തിന് ഇരയാക്കി ; ഫ്ലാറ്റിൽ ഒരു സ്ത്രീ നിരന്തരം വന്നിരുന്നു; താനുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി, ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി

സ്വന്തം ലേഖിക

ആലപ്പുഴ :പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും പിഞ്ചുമക്കളെയും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നെജ്‌ലയുടെ സഹോദരി നെഫ്‌ല. നെജ്‌ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും തിങ്കളാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായതായും അയൽക്കാർ തന്നോട് പറഞ്ഞെന്നു നെജ്‌ല പറഞ്ഞു . ‘വഴക്ക് പതിവായിരുന്നു.

പലതവണ ബന്ധം ഉപേക്ഷിച്ച് വരാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. 8 വർഷം മുൻപായിരുന്നു വിവാഹം. വിവാഹത്തിനു കുറച്ചു നാളുകൾക്കു ശേഷം സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് വഴക്കു തുടങ്ങി. രണ്ടാം തവണ നെജ്‌ല ഗർഭിണിയായപ്പോഴാണ് റെനീസിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം കുഞ്ഞ് ജനിച്ചു ദിവസങ്ങൾക്കു ശേഷം ശാരീരികമായി ഉപദ്രവിച്ചു. അന്നു കേസ് കൊടുത്തെങ്കിലും ഒത്തുതീർപ്പാക്കി. പിന്നീടും ഉപദ്രവം തുടർന്നു. ഫോൺ വിളിക്കാൻ അനുവദിക്കില്ലായിരുന്നു. റെനീസ് ഉണ്ടെങ്കിൽ ഫോൺ വിളിച്ചാലും എടുക്കില്ല.

ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫ്ലാറ്റിൽ ഒരു സ്ത്രീ വന്നിരുന്നെന്നു അടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ പറഞ്ഞു. കേസിൽ നിയമപരമായി മുന്നോട്ട് പോകും’– സഹോദരി പറഞ്ഞു.

8 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 4 വർഷമായി പൊലീസ് ക്വാർ‍ട്ടേഴ്സിലാണ് താമസം. റെനീസും നജ്‌ലയും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു. നെജ്‌ലയെ മർദിച്ചിരുന്നതായും ഒരിക്കൽ പൊലീസിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കിയെന്നും സഹോദരി നെഫ്‌ല പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം കേരളപുരം നെഫ്‌ല മൻസിലിൽ പരേതനായ ഷാജഹാന്റെയും ലൈല ബീവിയുടെയും മകളാണ് നെജ്‌ല.