കാഴ്ച പരിമിതിയുള്ള മുഹമ്മദ് അസ് ലത്തിന് വീണ്ടും ലോകത്തോട് സംവദിക്കാൻ ലാപ്ടോപ് നല്കി  ഓക്സിജൻ ​ഗ്രൂപ്പ്; പ്രളയം കൊണ്ടുപോയ നഷ്ടങ്ങളിൽ  ഏറ്റവും പ്രിയപ്പെട്ടത് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിൽ മുഹമ്മദ് അസ്‌ലം

കാഴ്ച പരിമിതിയുള്ള മുഹമ്മദ് അസ് ലത്തിന് വീണ്ടും ലോകത്തോട് സംവദിക്കാൻ ലാപ്ടോപ് നല്കി ഓക്സിജൻ ​ഗ്രൂപ്പ്; പ്രളയം കൊണ്ടുപോയ നഷ്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിൽ മുഹമ്മദ് അസ്‌ലം

സ്വന്തം ലേഖകൻ

കോട്ടയം: കാഴ്ച പരിമിതിയുള്ള മുഹമ്മദിന് എല്ലാം തന്റെ ലാപ്ടോപ്പായിരുന്നു. ലോകത്തെക്കുറിച്ചും നാടിനെ കുറിച്ചും മുഹമ്മദ് അറിവ് നേടിയിരുന്നത് ലാപ്ടോപ്പിലൂടെയായിരുന്നു.

കഴിഞ്ഞ പ്രളയം നാശം വിതച്ച് കടന്നു പോയപ്പോൾ തന്റെ കാഴ്ച പരിമിതിയെക്കാൾ മുഹമ്മദിനെ കഷ്ടത്തിലാക്കിയത് ലാപ്ടോപ്പിന്റെ നഷ്ടമായിരുന്നു.

പ്രളയബാധിത മേഖലയിലെ ദുരിതങ്ങൾ നേരിൽ കാണാതായി റവന്യൂ മന്ത്രി എത്തിയപ്പോൾ മുഹമ്മദ് തൻ്റെ ലാപ്പ്ടോപ്പ് നഷ്ടമായ കഥ മന്ത്രിയോട് പറഞ്ഞു.

കാഴ്ചയില്ലാത്ത താൻ ലോകത്തോട് സംവദിച്ചുകൊണ്ടിരുന്ന ലാപ്പ്ടോപ്പാണ് നഷ്ടപ്പെട്ടതെന്ന് മുഹമ്മദ് പറഞ്ഞതോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ മന്ത്രി കളക്ടറോട് നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന് ജില്ലാ കളക്ടർ വിവരം ഒക്സിജൻ ഗ്രൂപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു

മന്ത്രിയോട് തൻ്റെ സങ്കടം പറഞ്ഞ മുഹമ്മദ് പക്ഷേ, ഇത്രവേ​ഗം പുത്തൻ ലാപ്പ്ടോപ്പ് തൻ്റെ കൈയ്യിലെത്തുമെന്ന് കരുതിയില്ല. അതിനായി പ്രവർത്തിച്ച് എല്ലാവർക്കും മുഹമ്മദ് നന്ദി പറഞ്ഞു.

പാമ്പാടിയിൽ വെച്ച് നടന്ന പട്ടയമേളയിലാണ് റവന്യൂ മന്ത്രി കെ.രാജൻ മുഹമ്മദിന് ലാപ് ടോപ് സമ്മാനിച്ചത്. സഹകരണ മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കളക്ടർ പി കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ് , ഓക്സിജൻ ജനറൽ മാനേജർ സുനിൽ വർ​ഗീസ്, പി ആർ ഓ രാജിവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.