ന​ഗരത്തിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപം; ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധന; കുടുങ്ങിയത് രണ്ട്പേർ; വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുത്ത് പിഴചുമത്തി

ന​ഗരത്തിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപം; ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധന; കുടുങ്ങിയത് രണ്ട്പേർ; വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുത്ത് പിഴചുമത്തി

സ്വന്തം ലേഖകൻ

കോട്ടയം: ന​ഗരത്തിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനായി ഹെൽത്ത് സ്ക്വാഡ് രാത്രികാല പരിശോധന നടത്തി. കുടുങ്ങിയിത് രണ്ടു പേർ. വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുത്ത് പിഴചുമത്തി.

പാരഗൺ കമ്പനിക്കു സമീപം മാലിന്യം നിക്ഷേപിച്ച ഒരാളെ കണ്ടെത്തുകയും മാലിന്യം കൊണ്ടുവന്ന വാഹനം പിടികൂടി നഗരസഭാ ഓഫീസിൽ എത്തിച്ചു. തിരുനക്കര ക്ഷേത്രത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച വ്യാപാരിയെയും കണ്ടെത്തി.ഇയാൾക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് റ്റി , സുനിൽ സി എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജഗൽചിത്ത്, ജിതേഷ്, സോണിബാബു, പ്രവീൺവിദ്യ, ഡ്രൈവർമാരായ സുനിൽ കെ.എസ്. മഹേഷ്, സാനിറ്റേഷൻ തൊഴിലാളികളായ ജോർജ്ജ് ജോസഫ് നാഗേന്ദ്രൻ , ഉദയകാന്ത് , ലിജോ എന്നിവർ ഉൾപ്പെട്ട രണ്ട് ഹെൽത്ത് സ്ക്വാഡ് ആണ് രാത്രികാല പരിശോധന നടത്തിയത്.

പുന്നാ പറമ്പ്, ചിൽഡ്രൻസ് ലൈബ്രറി, ബ്രാഹ്മണ സമൂഹമഠം, കാരാപ്പുഴ , തിരുവാതുക്കൽ ചാലുകുന്ന്, പാരഗൺ കമ്പനിയ്ക്ക് സമീപം, തിരുനക്കര . കഞ്ഞിക്കുഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.