Main
മജിസ്‌ട്രേറ്റിന്റെ കാർ പാർക്കിoഗ്;  അഭിഭാഷകരും റവന്യൂ ജീവനക്കാരും ഏറ്റുമുട്ടി;  സംഭവം കൊല്ലം കരുനാഗപ്പള്ളിയിൽ

മജിസ്‌ട്രേറ്റിന്റെ കാർ പാർക്കിoഗ്; അഭിഭാഷകരും റവന്യൂ ജീവനക്കാരും ഏറ്റുമുട്ടി; സംഭവം കൊല്ലം കരുനാഗപ്പള്ളിയിൽ

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ കാർ പാർക്കിംഗിനെ ചൊല്ലി കരുനാഗപ്പളളി സിവിൽസ്റ്റേഷനുള്ളിൽ
അഭിഭാഷകരും റവന്യൂ ജീവനക്കാരും തമ്മിൽ സംഘർഷം.

കോടതിയോട് ചേർന്നുള്ള വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഗതാഗത തടസ്സം സൃഷ്ടിക്കും വിധം പാർക്ക് ചെയ്യുന്ന മജിസ്ട്രേറ്റിന്റെ കാർ അവിടെ നിന്നും മാറ്റണമെന്ന കരുനാഗപ്പള്ളി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടതാണ്
പ്രശ്നങ്ങൾക്ക് തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന്റെ കാർഷെഡ് അടക്കം അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ
തന്റെ ചേംബറിന് മുന്നിലായാണ് മജിസ്ട്രേറ്റ് കാർ പാർക്ക്ചെ യ്തിരുന്നത് ഇതിനോട് ചേർന്നാണ് വില്ലേജ് ഓഫീസും
പ്രവർത്തിക്കുന്നത്.

മാർഗതടസ്സം ശ്രദ്ധയിൽപെട്ട വില്ലേജ് ഓഫീസർ കാർ മാറ്റണമെന്ന് കോടതി ഡ്യൂട്ടിയിലുള്ള പോലീസിനോട്ആവശ്യപ്പെട്ടു. അവർ വിവരം മജിസ്ട്രേറ്റിനെ ധരിപ്പിച്ചതോടെ വിഷയം തഹസീൽദാരുടെ മുന്നിലെത്തി.

വിവരമറിഞ്ഞ് അഭിഭാഷകരും സംഘടിച്ചു. തുടർന്ന് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകരും വില്ലേജ്
ഓഫീസറുമായി വാക്കുതർക്കമായി.

റവന്യൂ ജീവനക്കാർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ കയ്യാങ്കളിയുടെ വക്കിലായി കാര്യങ്ങൾ. ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ച ശേഷവും കോട്ടിട്ട ഗുണ്ടകളെന്ന്വിളിച്ച് റവന്യൂ ജീവനക്കാർ കോടതി പരിസരത്ത് വെല്ലുവിളി പ്രകടനം നടത്തിയത് അഭിഭാഷകരെ ചൊ ടിപ്പിച്ചിട്ടുണ്ട്