പൊതുജനങ്ങള്‍ക്ക്  കാഴ്ച വിസ്മയമൊരുക്കി നാഗമ്പടം മൈതാനത്തെ ‘എന്റെ കേരളം’  പ്രദർശന വിപണന മേള;  കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി പൊലീസ് സേനയ്ക്ക് ലഭ്യമായ ഉപകരണങ്ങളുടെ പ്രദർശനം വ്യത്യസ്തമായി; കോട്ടയം ജില്ലാ പോലീസ് നേതൃത്വം നല്കിയ ശ്വാന പ്രദർശനം,  സൈബര്‍ വിംങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍, സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വേറിട്ട കാഴ്ചയായി

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച് വരുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേള ശ്രദ്ധേയമാകുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പ.ഐ.പി.എസി.ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്ക യിരിക്കുന്ന സ്റ്റാളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തു ന്നതിനുമായി പോലിസ് സേനക്ക് ലഭ്യമായിട്ടുള്ള അത്യാധുനിക ഉപകരണങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തിയത് പ്രദർശന വേദിയില്‍ എത്തുന്നവര്‍ക്ക് വേറിട്ട കാഴ്ചയായി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പ.ഐ.പി.എസ് അഡിഷണല്‍ എസ്.പി സുരേഷ്കുമാര്‍.എസ്, നര്ക്കൊട്ടിക് ഡി.വൈ.എസ്.പി എം. എം. ജോസ് എന്നിവര്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക സിസിടിവി ക്യാമറകള്‍, കുറ്റാന്വേഷണത്തില്‍ പോലീസിനെ സഹായിക്കുന്ന സൈബര്‍ വിംങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍, ജില്ലാ പോലീസ് (ഡോ​ഗ് സ്വാഡിന്റെ) ശ്വാന പ്രദർശനം, വിവിധങ്ങളായ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ ആംസ് ആൻഡ് അമ്യൂണിഷനുകളുടെ പ്രദര്‍ശനം, ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പ്പോസല്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോറൻസിക് സയൻസ് ലാബ് എന്നിവ കുറ്റാന്വേഷണ പ്രക്രിയയില്‍ പങ്കാളികളാകുന്ന രീതികളെപ്പറ്റിയുള്ള വിശകലനം എന്നിവ പോലീസ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.

04.05.2022 (ബുധന്‍) രാവിലെ 11.00-മണിക്ക് “സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും” എന്ന വിഷയത്തില്‍ സെമിനാറും നടത്തപ്പെടുന്നു. ദിവസവും രാവിലെ 09.30 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.