മദ്യപിക്കാന്‍ പണമില്ല ;അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ചെറുമകൻ പോലീസ് പിടിയിൽ

സ്വന്തം ലേഖിക ചേര്‍പ്പ് :മദ്യപിക്കാന്‍ പണത്തിനായി അമ്മൂമ്മയെ കൊന്നയാളെ തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കടലാശ്ശേരി ഊമന്‍പിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയുടെ (78) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ചെറുമകന്‍ ഗോകുലിനെ (32 ) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് കൗസല്യയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാകാമെന്ന് കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയാക്കി. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചശേഷം ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച ഗോകുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് […]

വിഎസില്ലാത്ത ആദ്യ സമ്മേളനം ; സിപിഎം സംസ്ഥാന സമ്മേളനത്തെക്കുറിച്ച്‌ കുറിപ്പുമായി വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമായി .എന്നാൽ , സംസ്ഥാന സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല. അച്ഛന്‍ പങ്കെടുക്കാത്ത സി.പി.എമ്മിന്റെ ആദ്യസമ്മേളനമാണ് ഇത്തവണത്തേതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനമാണ് ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വി.എസിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേനമാണ് എറണാകുളത്ത് […]

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​ വാ​ത​ക വി​ല കൂ​ട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 2,009 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.ഫെ​ബ്രു​വ​രി ആ​ദ്യം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചി​രു​ന്നു. കൊ​ച്ചി​യി​ല്‍ 101 രൂ​പ​യാ​ണ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് കു​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ 106 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയെന്ന കേസ്; യുട്യൂബറും സംഘവും അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയെന്ന് കേസില്‍ യുട്യൂബര്‍ ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, ഹിലാരി എന്നിവരെയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുട്യൂബ് ചാനലിലൂടെ പശുവിന്റെയും ആടിന്റെയും ഇറച്ചിയെടുത്ത് പാചകരീതി പരിചയപ്പെടുത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. 11-ാം മൈല്‍ കമ്ബംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, […]

പെരുമ്ബല്ലൂരില്‍ വീട് കയറി ആക്രമണം; ഏഴുപേര്‍ പിടിയില്‍; രണ്ടുപ്രതികള്‍ ഒളിവില്‍; വീട് കയറി ആക്രമിച്ചത് കഞ്ചാവ് വില്‍പ്പന ഒറ്റിയതിന്

സ്വന്തം ലേഖിക മുവാറ്റുപുഴ: പെരുമ്ബല്ലൂരില്‍ വീട് കയറി ആക്രമണം നടത്തിയ കേസ്സില്‍ ഏഴു പേരെ പിടികൂടി. ആരക്കുഴ പെരുമ്ബല്ലൂര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുവള്ളിയില്‍ വീട്ടില്‍ ഭീഷ്മ നാരായണന്‍ (25), വെള്ളൂര്‍കുന്നം കടാതി കുര്യന്മല ഭാഗത്ത് ചാലില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍ ബാബു (27), മുളവൂര്‍ വാഴപ്പിള്ളി എം വിഐ.പി ക്വാര്‍ട്ടേഴ്‌സിന് സമീപം കുന്നുമ്മല്‍ വീട്ടില്‍ രാജേഷ് രമേശ്കുമാര്‍ (25), വെള്ളൂര്‍കുന്നം കടാതി മുറിക്കല്‍ പാലത്തിന് സമീപം പുത്തന്‍പറമ്ബില്‍ വീട്ടില്‍ ജോബിന്‍ (23),വടക്കന്‍ മാറാടി കോളനിപ്പടി ഭാഗത്ത് കല്ലിശ്ശേരില്‍ വീട്ടില്‍ സിബി (32), […]

മോട്ടോര്‍ വാഹനവകുപ്പ്‌ നോക്കുകുത്തി തോട്ടം തൊഴിലാളികളെ കുത്തിനിറച്ച്‌ വാഹനങ്ങളുടെ മത്സരയോട്ടം;ഏഴുപേര്‍ക്ക്‌ യാത്ര ചെയ്യാന്‍ പെര്‍മിറ്റുള്ള വാഹനത്തില്‍ 15 മുതല്‍ 18 പേര്‍

സ്വന്തം ലേഖിക കുമളി: മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥരെ നോക്കു കുത്തിയാക്കി തോട്ടം തൊഴിലാളികളെ കുത്തിനിറച്ച്‌ വാഹനങ്ങളുടെ മത്സരയോട്ടം. ഏഴുപേര്‍ക്ക്‌ യാത്ര ചെയ്യാന്‍ പെര്‍മിറ്റുള്ള വാഹനത്തില്‍ 15 മുതല്‍ 18 പേര്‍ വരെയാണ്‌ യാത്ര ചെയ്യുന്നത്‌. വാഹനങ്ങളുടെ അമിത വേഗതയെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്ബോഴും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ്‌. തമിഴ്‌നാട്ടില്‍നിന്നും നൂറിലധികം വാഹനങ്ങളാണ്‌ ദിവസവും കുമളി ചെക്കുപോസ്‌റ്റ്‌ വഴി മാത്രം അതിര്‍ത്തി കടക്കുന്നത്‌. ഇതിനുപുറമെ ഇത്രത്തോളം വാഹനങ്ങള്‍ ജില്ലയിലെ മറ്റ്‌ അതിര്‍ത്തി പാതകളിലൂടെ തൊഴിലാളികളുമായി എത്തുന്നുമുണ്ട്‌. ഈ വാഹനങ്ങള്‍ പരിശോധിക്കുവാനോ നിയമ […]

കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നുവെന്ന് ശ്രീജ നായരുടെ ട്വീറ്റ്; കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി ബിജെപിയുടെ ഒരു ലോക്കല്‍ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്ന് ട്വീറ്റിനെതിരെ വിമർശനം; മലയാള മാധ്യമങ്ങള്‍ക്കെതിരെ മഹിളാ മോര്‍ച്ച നേതാവ് നടത്തിയ പരസ്യ ഭീഷണി ചർച്ചയകുന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു,’ ശ്രീജ നായരുടെ ട്വീറ്റ് വൈറലാകുന്നു. ‘മീഡിയവണ്‍’ ചാനല്‍ കേസില്‍ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച വിധി പറയാന്‍ ഇരിക്കവേയൊണ്, മലയാള മാധ്യമങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി മഹിളാ മോര്‍ച്ച നേതാവ് ശ്രീജ നായര്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീജ നായരുടെ ട്വീറ്റിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി ബിജെപിയുടെ ഒരു ലോക്കല്‍ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന […]

ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ര്‍​ദി​ച്ച പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്ക​വേ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ര്‍​ദി​ച്ച പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്ക​വേ, പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​റ​ന്മു​ള ഇ​ട​ശ്ശേ​രി​മ​ല ക​ള​മാ​പ്പു​ഴി പാ​പ്പാ​ട്ടു​ത​റ വീ​ട്ടി​ല്‍ ശി​വ​രാ​ജ​ന്‍റെ മ​ക​ന്‍ ജി​ജി​ക്കു​ട്ട​ന്‍ ഉ​ല്ലാ​സാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ജിജിക്കുട്ടൻ വീ​ട്ടി​ലെത്തി ഭാ​ര്യ​യെ​യും മ​ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന്​ സ​ന്ദേ​ശം ല​ഭി​ച്ച​ത​നു​സ​രി​ച്ച്‌ സ്ഥ​ല​ത്തെ​ത്തി​യതായിരുന്നു. എ​സ്.​ഐ രാ​ജീ​വും സം​ഘ​വും അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് പൊ​ലീ​സി​നു​നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. മ​ല്‍​പി​ടി​ത്ത​ത്തി​നി​ടെ എ​സ്.​ഐ രാ​ജീ​വി​ന്‍റെ ഇ​ട​തു​കൈ​പ്പ​ത്തി ക​ടി​ച്ച്‌​ പ​രി​ക്കേ​ല്‍​പി​ച്ചു. ത​ട​യാ​ന്‍ തു​നി​ഞ്ഞ സി.​പി.​ഒ ഗി​രീ​ഷ് കു​മാ​റി​ന്‍റെ […]

ഒന്നാം ക്ലാസ്സിൽ ചേരാൻ ഇനി ആറ് വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള പുതിയ നിർദ്ദേശം; കേരളവും തയാറെടുപ്പു തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ്സിൽ ചേരാൻ ആറ് വയസ്സ് തികയണം. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി. നിലവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഇളവു പറ്റില്ല. നിലവിൽ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് 1 മുതൽ […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം; കോട്ടയം ജില്ലയിൽ മാർച്ച് 1 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ മൈതാനം, ഗാന്ധിസ്ക്വയർ, തിരുനക്കര മൈതാനം, സെൻട്രൽ ജംഗ്‌ഷൻ ,ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ലക്ഷം കവല, കക്കത്തുമല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ […]