പെരുമ്ബല്ലൂരില്‍ വീട് കയറി ആക്രമണം; ഏഴുപേര്‍ പിടിയില്‍; രണ്ടുപ്രതികള്‍ ഒളിവില്‍; വീട് കയറി ആക്രമിച്ചത് കഞ്ചാവ് വില്‍പ്പന ഒറ്റിയതിന്
സ്വന്തം ലേഖിക
മുവാറ്റുപുഴ: പെരുമ്ബല്ലൂരില്‍ വീട് കയറി ആക്രമണം നടത്തിയ കേസ്സില്‍ ഏഴു പേരെ പിടികൂടി.
ആരക്കുഴ പെരുമ്ബല്ലൂര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുവള്ളിയില്‍ വീട്ടില്‍ ഭീഷ്മ നാരായണന്‍ (25), വെള്ളൂര്‍കുന്നം കടാതി കുര്യന്മല ഭാഗത്ത് ചാലില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍ ബാബു (27), മുളവൂര്‍ വാഴപ്പിള്ളി എം വിഐ.പി ക്വാര്‍ട്ടേഴ്‌സിന് സമീപം കുന്നുമ്മല്‍ വീട്ടില്‍ രാജേഷ് രമേശ്കുമാര്‍ (25), വെള്ളൂര്‍കുന്നം കടാതി മുറിക്കല്‍ പാലത്തിന് സമീപം പുത്തന്‍പറമ്ബില്‍ വീട്ടില്‍ ജോബിന്‍ (23),വടക്കന്‍ മാറാടി കോളനിപ്പടി ഭാഗത്ത് കല്ലിശ്ശേരില്‍ വീട്ടില്‍ സിബി (32), വെള്ളൂര്‍കുന്നം ഈസ്റ്റ് കടാതി യമഹ സര്‍വ്വീസ് സെന്ററിന് സമീപം അരുവാടിയില്‍ വീട്ടില്‍ അര്‍ജ്ജുന്‍ സാജു (20), വെള്ളൂര്‍കുന്നം വില്ലേജ് കാവുങ്കര കരയില മാര്‍ക്കറ്റ് പോസ്റ്റില്‍ തൃക്ക ശ്രീകൃഷ്ണസ്റ്റോഴ്‌സിന് സമീപം ചെട്ടിയാര്‍തോട്ടം വീട്ടില്‍ ആദിത്യന്‍ ബിജുകുമാര്‍ (21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
കഞ്ചാവ് വില്‍പ്പന പൊലീസിന് ഒറ്റുകൊടുത്തു എന്നുള്ള വിരോധത്തില്‍ പെരുമ്ബല്ലൂര്‍ ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വിഷ്ണു സുകുമാരനെ വീട്ടില്‍ കയറി ആക്രമിച്ച് വടികൊണ്ട് അടിച്ചും മറ്റും പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് പ്രതികള്‍ ഒളിവിലാണ് ഇവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.