play-sharp-fill
കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നുവെന്ന്  ശ്രീജ നായരുടെ ട്വീറ്റ്;  കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി ബിജെപിയുടെ ഒരു ലോക്കല്‍ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്ന് ട്വീറ്റിനെതിരെ വിമർശനം; മലയാള മാധ്യമങ്ങള്‍ക്കെതിരെ മഹിളാ മോര്‍ച്ച നേതാവ് നടത്തിയ പരസ്യ ഭീഷണി ചർച്ചയകുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു,’ ശ്രീജ നായരുടെ ട്വീറ്റ് വൈറലാകുന്നു. ‘മീഡിയവണ്‍’ ചാനല്‍ കേസില്‍ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച വിധി പറയാന്‍ ഇരിക്കവേയൊണ്, മലയാള മാധ്യമങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി മഹിളാ മോര്‍ച്ച നേതാവ് ശ്രീജ നായര്‍ രംഗത്തെത്തിയിരിക്കുന്നത്.

ശ്രീജ നായരുടെ ട്വീറ്റിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി ബിജെപിയുടെ ഒരു ലോക്കല്‍ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നാണ് വിമര്‍ശനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മൂന്ന് മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മഹിളാ മോര്‍ച്ച നേതാവ് പരസ്യമായി പ്രഖ്യാപിക്കുന്നു. തിരക്കഥ തയ്യാറായിക്കഴിഞ്ഞു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. ഇത്തരം കാര്യങ്ങളൊക്കെ പാര്‍ട്ടിയിലുള്ളവര്‍ക്ക് അറിയാം. ഫോര്‍ത്ത് എസ്റ്റേറ്റിനെ ലക്ഷ്യമാക്കി നീങ്ങുകയാണവര്‍. പ്രസ് ഫ്രീഡം 142-ാം റാങ്കില്‍ നിന്ന് ക്രമാനുഗതമായി താഴേക്ക്,’ എന്നാണ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണ്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

ചാനലിന്റെ അനുമതി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലിലാണ് വിധി പറയുന്നത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ബുധനാഴ്ച വിധി പറയുന്നത്.