ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച തുടരുന്നു: നിബന്ധനകള്‍ മുന്നോട്ടുവെച്ച് റഷ്യ; വെടിനിര്‍ത്തല്‍ വേണമെന്നും, സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് നിന്ന് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും യുക്രൈൻ

സ്വന്തം ലേഖകൻ ബെലാറസ്: ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ വേണമെന്നും സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് നിന്ന് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും നേരത്തെ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നടത്തിയ ആണവ ഭീഷണിക്കു തൊട്ടുപിന്നാലെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ വ്യക്തമാക്കിയത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയും ഞായറാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമാണ് ബെലാറസില്‍ വെച്ച് ചര്‍ച്ചയാകാമെന്ന് തീരുമാനം ഉണ്ടായത്. സമാധാന ശ്രമങ്ങള്‍ക്കിടയിലും യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ […]

സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 5283 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

ഇന്ത്യക്കാർക്കായി മാൾഡോവ അതിർത്തി തുറന്നു; ഒഡെസിയിൽ നിന്ന് പലങ്ക അതിർത്തി വഴി മാൾഡോവയിലെത്തിയത് അറുന്നൂറോളം അറുന്നൂറോളം പേർ

സ്വന്തം ലേഖകൻ യുക്രൈയിൻ: ഇന്ത്യക്കാർക്കായി മാൾഡോവ അതിർത്തി തുറന്നു. ഒഡെസിയിൽ നിന്ന് പലങ്ക അതിർത്തി വഴി മാൾഡോവയിലെത്തിയത് അറുന്നൂറോളം പേരാണ്. മാൾഡോവ സർക്കാർ താമസ സൗകര്യം ഒരുക്കിയിയെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രക്ഷാ ദൗത്യത്തിന് മാൾഡോവയുടെ സഹായം ഇന്ത്യ തേടിയിരുന്നു. ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിർത്തികളിലൂടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മാൾഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ […]

ആക്രമണം തുടർന്ന് റഷ്യ; യുക്രൈനിൽ നിന്ന് ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്,7 കുട്ടികൾ ഉൾപ്പെടെ 102 പേർ കൊല്ലപ്പെട്ടതായും വിവരം

സ്വന്തം ലേഖിക കീവ് :യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു എന്ന് റിപ്പോർട്ടുകളുണ്ട്. യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കൂട്ട പലായനമാണ് നടക്കുന്നത്. ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 7 കുട്ടികൾ ഉൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നും യുഎൻ അറിയിച്ചു. അതേസമയം, സൈനിക പരിചയമുള്ള തടവുകാർക്ക് റഷ്യക്കെതിരായ യുദ്ധത്തിൽ അണിനിരക്കാമെന്ന് യുക്രൈൻ പറഞ്ഞു. യുദ്ധത്തിലിറങ്ങാൻ തയ്യാറുള്ളവരെ തടവിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി […]

കോട്ടയം റൗണ്ടാന ജംഗ്ഷനിലെ ആകാശപ്പാതയില്‍ വിജിലന്‍സ്‌ അന്വേഷണം; 2020 ലുണ്ടായ പരാതിയിലാണ്‌ അന്വേഷണവും പരിശോധനയും നടത്തിയത്

സ്വന്തം ലേഖകൻ കോട്ടയം: നിര്‍മാണം നിലച്ചിട്ട്‌ വര്‍ഷങ്ങളായ ആകാശപ്പാത നിര്‍മാണത്തില്‍ വിജിലന്‍സ്‌ പരിശോധന. ആകാശപ്പാതയുമായി ബന്ധപ്പെട്ട്‌ 2020 ലുണ്ടായ പരാതിയിലാണ്‌ അന്വേഷണവും പരിശോധനയുമെന്നാണു സൂചന. വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരും ഇവരുടെ നിര്‍ദേശാനുസരണമെത്തിയ പൊതുമരാമത്ത്‌ സംഘവുമാണു പരിശോധന നടത്തിയത്‌. തുടര്‍ന്നു പാതയുടെ അളവെടുത്തു. ആകാശപ്പാതയ്‌ക്ക്‌ ആവശ്യമായ സ്‌ഥലം എടുക്കാതെ നിര്‍മാണം തുടങ്ങിയതിനെകുറിച്ചു നേരത്തെതന്നെ പരാതികളുണ്ടായിരുന്നു. മുകളിലേക്കുള്ള യന്ത്രപ്പടികളും ലിഫ്‌റ്റും നിര്‍മിക്കുന്നിനു കൂടുതല്‍ സ്‌ഥലം ആവശ്യമാണ്‌. റോഡിനു പുറത്തു സ്വകാര്യ വ്യക്‌തികളുടെയും നഗരസഭയുടെയും സ്‌ഥലമാണ്‌ ഇതിനായി ഏറ്റെടുക്കേണ്ടി വരിക. രൂപരേഖ പ്രകാരം നഗരസഭാ ഓഫിസിനുമുന്നിലും ബേക്കര്‍ ജങ്‌ഷനിലേക്കുള്ള റോഡിലും […]

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് കോടതി

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം. വര്‍ഗീസ് അപേക്ഷ നല്‍കി. കേസിലെ തുടരന്വേഷണ പുരോഗതി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നീണ്ടുപോകുമെന്നും ആറ് മാസം കൂടി സമയം വേണമെന്നും അപേക്ഷയില്‍ പറയുന്നു. വിചാരണ നടപടികള്‍ ഫെബ്രുവരി 16 നകം പൂര്‍ത്തിയാക്കാനാണ് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നത്

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ; ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്, അത് പൂര്‍ണമായും വിജയകരമായി അവസാനിക്കും വരെ താൻ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സ്വന്തം ലേഖിക യുക്രൈൻ : യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ പഴയതുപോലെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ പലരും ഇപ്പോഴും ബങ്കറുകളിലാണ്. പക്ഷേ ഇതുവരെ അപകടകരമായ വാര്‍ത്തകളൊന്നും വന്നിട്ടില്ലാത്തതിന് ദൈവത്തിന് നന്ദിയുണ്ടെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. അത് പൂര്‍ണമായും വിജയകരമായി അവസാനിക്കും വരെ ഞാന്‍ അവര്‍ക്കൊപ്പമാണ്. യുദ്ധഭൂമിയിലാണ് അവരുള്ളത് എന്നതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്നതില്‍ പരിമിതിയുണ്ട്. ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. […]

കോട്ടയം നഗരസഭയിൽ അദ്ധ്യക്ഷയുടെ അറിവോടെ മിനിട്സിൽ കൃത്രിമം കാണിച്ചതായി ആക്ഷേപം ; പ്രതിപക്ഷ കൗൺസിലർമാർ വകുപ്പതലത്തിലും വിജിലൻസിലും പരാതി നൽകും

സ്വന്തം ലേഖിക കോട്ടയം: കോട്ടയം നഗരസഭയിൽ 07\5\2021 ൽ കൂടിയ നഗരസഭാ കൗൺസിലിന്റെ മിനിട്സിൽ കൗൺസിലർമാർക്ക് വിതരണം ചെയ്ത കോപ്പികളും ഓഡിറ്റ് വിഭാഗത്തിന് സമർപ്പിച്ച മിനിട്സിന്റെ കോപ്പിയും തമ്മിൽ വ്യത്യാസം ഉണ്ടെന്നും കൗൺസിൽ അംഗീകരിക്കാത്ത കാര്യങ്ങൾ ഓഡിറ്റ് വിഭാഗത്തിൽ സമർപ്പിച്ചിരിക്കുന്ന മിനിട്സിൽ പിന്നീട് എഴുതിച്ചേർത്തതാണെന്നും പ്രതിപക്ഷം തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. മിനിട്സിന്റെ രണ്ട് തരത്തിലുള്ള കോപ്പിയിലും നഗരസഭ അദ്ധ്യക്ഷ ഒപ്പ് വെച്ചിട്ടുമുണ്ട്. ഇപ്രകാരം ഒരേ കൗൺസിലിന്റെ തീരുമാനം രണ്ട് തരത്തിൽ മിനിട്സ് ഇറക്കിയത് നിയമവിരുദ്ധവും ക്രിമിനൽ നടപടിക്ക് വിധയമാണെന്നും പ്രതിപക്ഷ നേതാവ് അഡ്വ. […]

കോട്ടയം ജില്ലയില്‍ ഇന്ന് 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 427 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 194 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 427 പേര്‍ രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 80 പുരുഷന്‍മാരും 83 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443585 പേര്‍ കോവിഡ് ബാധിതരായി. 439423 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5746 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]

ഇന്നത്തെ വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) WX 358520 (KOTTAYAM) Agent Name: HASEENA BAIJU Agency No. : K 7048 Consolation Prize Rs.8,000/- WN 358520 WO 358520 WP 358520 WR 358520 WS 358520 WT 358520 WU 358520 WV 358520 WW 358520 WY 358520 WZ 358520 2nd Prize Rs.500,000/- (5 Lakhs) WS 335796 (IRINJALAKKUDA) Agent Name: SHAJI A […]